Archive

Back to homepage
Auto

മെഴ്‌സിസസ്-എഎംജി ജിടി റോഡ്‌സ്റ്റര്‍, എഎംജി ജിടി ആര്‍ എന്നിവ അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : ജിടി റോഡ്‌സ്റ്റര്‍, ജിടി-ആര്‍ എന്നീ രണ്ട് പവര്‍ഫുള്‍ കാറുകള്‍ മെഴ്‌സിഡസ്-എഎംജി ഇന്ത്യയില്‍ അവതരിപ്പിച്ചു. 2.19 കോടി രൂപ, 2.23 കോടി രൂപ എന്നിങ്ങനെയാണ് യഥാക്രമം എക്‌സ് ഷോറൂം വില. ഇതോടെ ഇന്ത്യയിലെ എഎംജി മോഡലുകളുടെ എണ്ണം പന്ത്രണ്ടായി

Slider Top Stories

ഡോക്‌ലാം തര്‍ക്കത്തില്‍ ഉടന്‍ പരിഹാരം കാണും: രാജ്‌നാഥ് സിംഗ്

ന്യൂഡെല്‍ഹി: ഡോക്‌ലാം അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ തുടരുന്ന തര്‍ക്കത്തിന് ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ബെയ്ജിംഗ് ഇക്കാര്യത്തില്‍ നല്ല തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) സംഘടിപ്പിച്ച

Slider Top Stories

ഇന്ത്യയിലെ ഉപഭോക്തൃ ആത്മവിശ്വാസം ഇടിഞ്ഞു: നീല്‍സണ്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഉപഭോക്തൃ ആത്മവിശ്വാസത്തില്‍ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇടിവ് വന്നുവെന്ന് മാര്‍ക്കറ്റിംഗ് ഗവേഷണ സ്ഥാപനമായ നീല്‍സണിന്റെ റിപ്പോര്‍ട്ട്. 2016ന്റെ അവസാനം മുതല്‍ ചെലവിടലില്‍ ഉപഭോക്താക്കള്‍ പുലര്‍ത്തുന്ന ജാഗ്രതാ മനോഭാവം ഈ പാദത്തിലുമുണ്ടായെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. തൊഴില്‍ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍, തൊഴില്‍സാധ്യതകളിലെ

Slider Top Stories

‘സിക്കയുടെ ക്ലൈന്റുകളെ പിടിച്ചുനിര്‍ത്തുന്നത് ഇന്‍ഫോസിസിന് വെല്ലുവിളിയാകും’

ബെംഗളൂരു: ഇന്‍ഫോസിസ് സിഇഒ വിശാല്‍ സിക്കയുടെ അപ്രതീക്ഷിത രാജി കമ്പനിയുടെ നിരവധി ക്ലൈന്റുകളെയും മുതിര്‍ന്ന എക്‌സിക്യൂട്ടീവ് അംഗങ്ങളെയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ടാകുമെന്നും, ഇവരെ നിലനിര്‍ത്തുക എന്നത് ഇന്‍ഫോസിസിനെ സംബന്ധിച്ചിടത്തോളം പ്രധാന വെല്ലുവിളിയാകുമെന്നും അനലിസ്റ്റുകള്‍ പറയുന്നു. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മുതിര്‍ന്ന റാങ്കിലുള്ള കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകളുമായി വിശാല്‍

Banking Slider Top Stories

ചൊവ്വാഴ്ച ദേശീയ ബാങ്ക് പണിമുടക്ക്: സേവനങ്ങളെ ബാധിക്കും

ന്യൂഡെല്‍ഹി: ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ(യുഎഫ്ബി) ആഭിമുഖ്യത്തില്‍ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ചൊവ്വാഴ്ച നടത്തുന്ന പണിമുടക്ക് പൊതുമേഖലയിലെ ബാങ്കിംഗ് സേവനങ്ങളെ വന്‍തോതില്‍ ബാധിക്കും. മറ്റ് ആവശ്യങ്ങള്‍ ഉയര്‍ത്തുന്നതിന് പുറമെ ബാങ്കിംഗ് മേഖലയില്‍ സര്‍ക്കാര്‍ പദ്ധതിയിടുന്ന ലയന

Top Stories

ജീവിതം കൂടുതല്‍ അനിശ്ചിതമാകുമെന്ന ആശങ്കയില്‍ മെട്രോവാസികള്‍

ന്യൂഡെല്‍ഹി: മെട്രോ ഇതര നഗരങ്ങളിലുള്ളവരെ അപേക്ഷിച്ച് തങ്ങളുടെ ജീവിതത്തിന്റെ അനിശ്ചിതത്വം സംബന്ധിച്ച് കൂടുതല്‍ ആശങ്കയുള്ളവരാണ് മെട്രോ നഗരങ്ങളില്‍ താമസിക്കുന്നവരില്‍ ഭൂരിപക്ഷമെന്ന് റിപ്പോര്‍ട്ട്. ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ സര്‍വെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 15നും 22നും ഇടയില്‍ പ്രായമുള്ള 1,540

Business & Economy Tech

പുതിയ സിഇഒയെ കണ്ടെത്തുന്നത് ഇന്‍ഫോസിസിന് അത്ര എളുപ്പമായിരിക്കില്ലെന്ന് വിദഗ്ധര്‍

ന്യൂഡെല്‍ഹി: വിശാല്‍ സിക്കയുടെ രാജി ഇന്‍ഫോസിസിനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാകുമെന്ന് വിദഗ്ധര്‍. കമ്പനി കാര്യങ്ങളില്‍ മുതിര്‍ന്ന സ്ഥാപകര്‍ ഉണ്ടാക്കുന്ന സമ്മര്‍ദങ്ങള്‍ ഇന്‍ഫോസിസിന്റെ നേതൃത്വം ഏറ്റെടുക്കുന്നതില്‍ നിന്നും പലരെയും പിന്തിരിപ്പിക്കുന്നതായും പുതിയ സിഇഒയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ കമ്പനിക്ക് അത്ര എളുപ്പമായിരിക്കില്ലെന്നും ഐടി വിപണിയിലെ

Arabia

സണ്‍സ്‌ക്രീനുകള്‍ ക്ലോറിന്‍ ജലവുമായി ചേര്‍ന്ന് അപകടകരമായ രാസപ്രക്രിയക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്

ദുബായ്: നീന്തല്‍ കുളങ്ങളില്‍ കളിക്കുന്ന കുട്ടികളുടെ ശരീരത്തില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ട്. അല്‍ട്രാവൈലറ്റ് കിരണങ്ങളെ പ്രതിരോധിക്കുന്ന അവൊബെന്‍സോണും ജലത്തിലെ ക്ലോറിനും ചേര്‍ന്ന് അപകടകരമായ രാസപ്രക്രിയ നടക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കെമിസ്ട്രി ഓഫ് ലൊമൊണോസോവ് മോസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ

Auto

യമഹ ഫേസര്‍ 25 വിപണിയില്‍

ന്യൂ ഡെല്‍ഹി : പുതിയ യമഹ ഫേസര്‍ 25 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1,29,335 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. യമഹയുടെ 250 സിസി നേക്ഡ് ബൈക്കായ യമഹ എഫ്ഇസഡ്25 ന്റെ ഫുള്‍ ഫെയേഡ് വേര്‍ഷനാണ് യമഹ ഫേസര്‍ 25.

Auto

പകുതി പാസഞ്ചര്‍ വാഹന മോഡലുകളില്‍ എഎംടി നല്‍കുമെന്ന് ടാറ്റ മോട്ടോഴ്‌സ്

ന്യൂ ഡെല്‍ഹി : പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനെ കാര്യമായി ആശ്രയിക്കാനാണ് ടാറ്റ മോട്ടോഴ്‌സിന്റെ പദ്ധതി. ഭാവിയില്‍ തങ്ങളുടെ പകുതി മോഡലുകളില്‍ എഎംടി സാങ്കേതികവിദ്യ നല്‍കുമെന്ന് ടാറ്റ മോട്ടോഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ടാറ്റ ടിയാഗോ ഹാച്ച്ബാക്കിന്റെ

More

വിലക്കുറവിന്റെ മഹാമേള

കൊച്ചി: സപ്ലൈകോയുടെ ഈ വര്‍ഷത്തെ ഓണം- ബക്രീദ് ജില്ല ഫെയറിന് തുടക്കമായി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുന്ന ഫെയര്‍ കെ വി തോമസ് എംപി ഉദ്ഘാടനം ചെയ്തു. വിപണിയിലെ വില വര്‍ധനയുടെ ഇക്കാലത്ത് സപ്ലൈകോ ഫെയറുകള്‍ സാധാരണക്കാര്‍ക്ക് വലിയ

More

കൂടിയാട്ടത്തിന്റെ  പുനരുജ്ജീവനം

കൊച്ചി: ലോകത്തിലെ ഏറ്റവും പ്രാചീന രംഗകലകളിലൊന്നായ കൂടിയാട്ടത്തിനെ സംരക്ഷിക്കാനും പ്രചാരം നേടിയെടുക്കാനുമായുള്ള ധനസമാഹരണയജ്ഞത്തിന് തുടക്കമായി. പ്രശസ്ത ഓണ്‍ലൈന്‍ കലാസാംസ്‌കാരിക വിജ്ഞാന കോശമായ സഹപീഡിയ തൃശൂര്‍ നേപഥ്യ കൂടിയാട്ടം സെന്ററുമായി ചേര്‍ന്ന് 20 ലക്ഷം രൂപയുടെ ധനസമാഹരണമാണ് (ക്രൗഡ് ഫണ്ടിംഗ്) നടത്തുന്നത്. ഓണ്‍ലൈന്‍

Arabia

ദുബായിലെ ജല ഗതാഗത സംവിധാനം ഉപയോഗിച്ചത് 6.6 മില്യണ്‍ യാത്രികര്‍

ദുബായ്: ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ 6.6 മില്യണ്‍ ആളുകള്‍ ജലഗതാഗതം ഉപയോഗിച്ചെന്ന് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) വ്യക്തമാക്കി. ചെറിയ ബോട്ടുകളായ അബ്രാസിനെയാണ് യാത്രയ്ക്കായി പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. 6.2 മില്യണില്‍ ആധികം പേര്‍ ഇതിലൂടെ യാത്ര ചെയ്‌തെന്നാണ് കണക്ക്.

Arabia

ഖത്തറിനെതിരേ നിയമനടപടി വേണമെന്ന് ബഹ്‌റൈന്‍

മനാമ: ബഹ്‌റൈനിലെ തീവ്രവാദ സംഘടനകള്‍ക്ക് നേരിട്ട് പിന്തുണ നല്‍കുന്നു എന്നാരോപിച്ച് ഖത്തര്‍ ഗവണ്‍മെന്റിനെതിരേ അന്താരാഷ്ട്രതലത്തില്‍ കേസ് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈനിന്റെ റെപ്രസന്റേറ്റീവ് കൗണ്‍സില്‍ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കര്‍ രംഗത്ത്. ഖത്തറിന് എതിരായ നിയമ നടപടിയുമായി ബഹ്‌റൈന്‍ മുന്നോട്ട് പോകുമെന്നും തീവ്രവാദ ഗ്രൂപ്പുകള്‍ക്കും

Arabia

ഹജ്ജ് തീര്‍ത്ഥാടനം: ഖത്തറില്‍ ലാന്‍ഡ് ചെയ്യുന്നതിനുള്ള അനുവാദം ലഭിച്ചില്ലെന്ന് സൗദി എയര്‍ലൈന്‍സ്

റിയാദ്: ഖത്തറിലെ ഹജ്ജ് തീര്‍ത്ഥാടകരെ കൊണ്ടുപോകുന്നതിനുള്ള വിമാനങ്ങള്‍ ദോഹ വിമാനത്താവളത്തില്‍ ഇറക്കുന്നതിനുള്ള അനുവാദം ഖത്തറില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് സൗദി അറേബ്യ എയര്‍ലൈന്‍സ് ഡയറക്റ്റര്‍ ജനറല്‍ സലെ അല്‍ ജാസ്സെര്‍ പറഞ്ഞു. ഇതിനായി ദിവസങ്ങള്‍ക്ക് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം.