മികച്ച ലാഭ പ്രതീക്ഷയില്‍ സൗദി ബാങ്കുകള്‍

മികച്ച ലാഭ പ്രതീക്ഷയില്‍ സൗദി ബാങ്കുകള്‍

പലിശ നിരക്ക് ഉയര്‍ത്തിയതും ചെലവ് കുരുക്കിയതുമാണ് ഗുണകരമായത്

റിയാദ്: പലിശ നിരക്ക് ഉയര്‍ത്തിയതും ചെലവ് ചുരുക്കാനുള്ള മാനദണ്ഡങ്ങള്‍ കൊണ്ടുവന്നതും സൗദി അറേബ്യന്‍ ബാങ്കുകളുടെ ലാഭസാധ്യത മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിന്‍ച്.

2017 ന്റെ രണ്ടാം പകുതിയില്‍ സൗദി ബാങ്കുകള്‍ മികവ് കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഗവേഷകര്‍ വ്യക്തമാക്കി.

നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള ബാങ്കുകളുടെ പ്രവര്‍ത്തനം മികച്ച വളര്‍ച്ചയിലേക്ക് നയിക്കുമെന്നും അടുത്ത 18 മാസത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ വിലയിരുത്തി. സൗദി അറേബ്യന്‍ റിയാലിന്റെ നിയന്ത്രണം യുഎസ് ഡോളറിന് നല്‍കിയതിനെത്തുടര്‍ന്നാണ് പലിശ നിരക്ക് വര്‍ധിക്കാന്‍ തുടങ്ങിയത്.

ശക്തമായ ആസ്തി നിലവാരമായിരിക്കും ബാങ്കുകളുടെ ഔട്ട്‌ലുക്കില്‍ മാറ്റം വരുത്തുകയെന്ന് മുന്‍പ് പ്രതീക്ഷിച്ചിരുന്നതായി ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിന്‍ച് പറഞ്ഞു. ഇത് കൂടാതെ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ മികച്ച ആസ്തി വളര്‍ച്ച കൈവരിക്കാനും സാധിച്ചു. എംഎസ്‌സിഐ, എഫ്ടിഎസ്ഇ എമര്‍ജിംഗ് മാര്‍ക്കറ്റ് ഇന്‍ഡക്‌സുകളില്‍ സൗദി അറേബ്യന്‍ സ്റ്റോക്കുകളെ ഉള്‍പ്പെടുത്താനുള്ള സാധ്യതകളുണ്ടെന്നും വിലയിരുത്തുന്നു ഗവേഷകര്‍.

Comments

comments

Categories: Arabia