വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ട് ഖത്തര്‍

വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ട് ഖത്തര്‍

വിദേശ കരുതല്‍ ധനത്തില്‍ കുറവുണ്ടാകുന്നതും ക്രെഡിറ്റ് റേറ്റിംഗ് ഇടിയുന്നതും ഒഴിവാക്കാനായി ബോണ്ടിലൂടെയും ലോണിലൂടെയും അന്താരാഷ്ട്ര തലത്തില്‍ നിന്ന് പണം സമാഹരിക്കുന്നതിനെ കേന്ദ്ര ബാങ്ക് പിന്തുണയ്ക്കുന്നുണ്ട്

ദോഹ: ഗവണ്‍മെന്റ് ഫണ്ടിനെ പ്രധാനമായി ആശ്രയിക്കുന്നതിന് പകരം അന്താരാഷ്ട്ര നിക്ഷേപകരില്‍ നിന്ന് കൂടുതല്‍ പണം സമാഹരിക്കാന്‍ ബാങ്കുകളോട് ഖത്തര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം ഖത്തറിനെ ബഹിഷ്‌കരിച്ചതോടെ ദ്രവകത്വത്തില്‍ സമ്മര്‍ദ്ദമേറിയതാണ് പുതിയ മാറ്റങ്ങള്‍ക്ക് കാരണമായതെന്ന് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.

ദ്രവകത്വശേഷിയെക്കുറിച്ച് വിലയിരുത്തുന്നതിനായി കേന്ദ്ര ബാങ്ക് മറ്റ് ബാങ്കുകളുമായി തുടര്‍ച്ചയായി യോഗങ്ങള്‍ ചേരുന്നുണ്ട്. വിദേശ കരുതല്‍ ധനത്തില്‍ കുറവുണ്ടാകുന്നതും ക്രെഡിറ്റ് റേറ്റിംഗ് ഇടിയുന്നതും ഒഴിവാക്കാനായി ബോണ്ടിലൂടെയും ലോണിലൂടെയും അന്താരാഷ്ട്ര തലത്തില്‍ നിന്ന് പണം സമാഹരിക്കുന്നതിനെ കേന്ദ്ര ബാങ്ക് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. എന്നാല്‍ അവസാനത്തെ മാര്‍ഗം എന്ന നിലയില്‍ ഗവണ്‍മെന്റിനെ സമീപിക്കാനുള്ള അനുവാദവും ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത് രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്

ചില ബാങ്കുകളും ഗവണ്‍മെന്റുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും ദ്രവകത്വശേഷി ശക്തമാക്കുന്നത് സഹായിക്കാനായി പണസമാഹരണ കരാറില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ച് പദ്ധതിയിടുന്നുണ്ട്. ഗള്‍ഫ് ബാങ്കുകള്‍ വരുത്തിയ വിടവുകള്‍ ഏഷ്യയില്‍ നിന്നുള്ള നിക്ഷേപകരെ വെച്ച് നികത്താനാണ് കൂടുതല്‍ ബാങ്കുകളും ശ്രമിക്കുന്നത്. യെന്നിലേക്കും ഓസ്‌ട്രേലിയന്‍ ഡോളറിലേക്കുമുള്ള സമ്പത്ത് അടുത്തിടെ ഖത്തര്‍ ഇസ്ലാമിക് ബാങ്ക് വര്‍ധിപ്പിച്ചതായും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് തയാറായില്ല.

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത് രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ജൂണിലെ വിദേശ നിക്ഷേപം വീഴാനും ഇത് കാരണമായി. എന്നാല്‍ ഗള്‍ഫിലെ ബാങ്കുകള്‍ വീണ്ടും നിക്ഷേപം നടത്താന്‍ തയാറാവാതിരുന്നാല്‍ നിക്ഷേപത്തില്‍ ഇനിയും ഇടിവുണ്ടാകാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Arabia