നളിനി നെറ്റോ 31ന് ചീഫ് സെക്രട്ടറി സ്ഥാനമൊഴിയും

നളിനി നെറ്റോ 31ന് ചീഫ് സെക്രട്ടറി സ്ഥാനമൊഴിയും

സ്ഥാനമൊഴിഞ്ഞ ശേഷവും നളിനി നെറ്റോയുടെ സേവനം സര്‍ക്കാര്‍ ഉപയോഗപ്പെടുത്താന്‍ സാധ്യത

തിരുവനന്തപുരം: കരുത്തുറ്റ തീരുമാനങ്ങളിലൂടെ സിവില്‍ സര്‍വീസിലെ ശക്തമായ സാന്നിധ്യമായി മാറിയ നളിനി നെറ്റോ ഈ മാസം 31ന് ചീഫ് സെക്രട്ടറി സ്ഥാനമൊഴിയും. 1981 ബാച്ച് ഐഎഎസ് ഓഫീസറാണ് നളിനി നെറ്റോ. ആഭ്യന്തര സെക്രട്ടറിയായും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്ന നളിനി നെറ്റോ കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് ചീഫ് സെക്രട്ടറിയായി സ്ഥാനമേറ്റത്. എസ് എം വിജയാനന്ദിന്റെ ഒഴിവിലേക്കായിരുന്നു നിയമനം.

സര്‍വീസില്‍നിന്ന് വിരമിച്ചാലും സര്‍ക്കാരിന്റെ ഭാഗമായി തുടരണമെന്നാണ് നളിനി നെറ്റോയ്ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സന്ദേശമെന്നാണ് റിപ്പോര്‍ട്ട്. ഭരണത്തില്‍ അവര്‍ക്കുള്ള പരിചയം പ്രയോജനപ്പെടുത്താനാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ദൈനംദിനകാര്യങ്ങളില്‍ മുഖ്യമന്ത്രിയെ സഹായിക്കാന്‍ ഇപ്പോള്‍ ഉപദേഷ്ടാക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നളിനി നെറ്റോയുടെ സേവനം ഈ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

സിവില്‍ സര്‍വീസിലെ ഉരുക്ക് വനിതയെന്നാണ് നളിനി നെറ്റോ അറിയപ്പെടുന്നത്. സംസ്ഥാനത്തിന്റെ 42-ാമത് ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന നളിനി നെറ്റോ ഈ പദവി അലങ്കരിക്കുന്ന നാലാമത്തെ വനിതയാണ്. തിരുവനന്തപുരം ജില്ലാ കളക്റ്റര്‍, സംസ്ഥാന ടൂറിസം ഡയറക്റ്റര്‍, നികുതി, സഹകരണ രജിസ്‌ട്രേഷന്‍, ജലസേചനം, ഗതാഗതം തുടങ്ങിയ വകുപ്പുകളിലെ സെക്രട്ടറി എന്നീ നിലകളിലും നളിനി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒന്‍പത് വര്‍ഷം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പദവിയിലും അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories
Tags: Nalini Netto