ലൈസന്‍സ് മാനുവലിലേക്ക് ഉയര്‍ത്താനുള്ള സേവനവുമായി ആര്‍ടിഎ

ലൈസന്‍സ് മാനുവലിലേക്ക് ഉയര്‍ത്താനുള്ള സേവനവുമായി ആര്‍ടിഎ

ഗിയര്‍ ഉപയോഗിക്കാനുള്ള കഴിവ് പരീക്ഷിച്ചതിന് ശേഷമായിരിക്കും ലൈസന്‍സ് അനുവദിക്കുക

ദുബായ്: ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് മാനുവല്‍ ട്രാന്‍സ്മിഷനിലേക്ക് ലൈസന്‍സിനെ മാറ്റാന്‍ അവസരം ഒരുക്കി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). ഒക്‌റ്റോബര്‍ മുതലായിരിക്കും സേവനം ആരംഭിക്കുക. ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ലൈറ്റ് വെഹ്ക്കിള്‍ വിഭാഗത്തിലെ ലൈസന്‍സായിരിക്കും ലഭിക്കുക.

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ലൈറ്റ് ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ളവര്‍ക്ക് മാനുവല്‍ ട്രാന്‍സ്മിഷന്‍ വിഭാഗത്തിലേക്ക് ഒക്‌റ്റോബറില്‍ മാറാനാവുമെന്ന് ആര്‍ടിഎയുടെ ലൈസന്‍സിംഗ് ഏജന്‍സിയുടെ ഡ്രൈവേഴ്‌സ് ലൈസന്‍സിംഗ് ഡയറക്റ്റര്‍ ജമാല്‍ അല്‍ സധ വ്യക്തമാക്കി. എന്നാല്‍ ഗിയര്‍ സംവിധാനത്തിനേക്കുറിച്ച് അറിവുണ്ടോയെന്ന് പരീക്ഷിച്ചതിന് ശേഷം മാത്രമായിരിക്കും ലൈസന്‍സ് നല്‍കുക.

വണ്ടി ഓടിക്കാനുള്ള കഴിവുണ്ടോയെന്ന് പരിശോധിക്കാനുള്ള ടെസ്റ്റായിരിക്കില്ല ഇതെന്നും പകരം ഗിയര്‍ ഉപയോഗിക്കാനുള്ള കഴിവായിരിക്കും പരീക്ഷിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ പരാജയപ്പെടുകയാണെങ്കില്‍ അപേക്ഷകര്‍ വരുത്തുന്ന തെറ്റ് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ഇതിലൂടെ അടുത്ത തവണ അപേക്ഷിക്കുന്നതിന് മുന്‍പ് കൂടുതല്‍ മികച്ചരീതിയില്‍ ഗിയര്‍ സംവിധാനം ഉപയോഗിക്കാനും അവര്‍ക്ക് കഴിയുമെന്നും അല്‍ സധ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia