റിവിഗോ സര്‍വീസസില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ചര്‍ച്ച ആരംഭിച്ചു

റിവിഗോ സര്‍വീസസില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ചര്‍ച്ച ആരംഭിച്ചു

സോഫ്റ്റ് ബാങ്ക് നിക്ഷേപം എത്തിയാല്‍ ഒരു ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായി റിവിഗോ മാറിയേക്കും

ബെംഗളൂരു: ഇന്ത്യന്‍ വിപണിയില്‍ വീണ്ടും നിക്ഷേപത്തിനൊരുങ്ങി ജപ്പാനിലെ ടെലികോം ഭീമന്‍ സോഫ്റ്റ്ബാങ്ക്. ലോജിസ്റ്റിക്‌സ് സേവനദാതാവായ റിവിഗോ സര്‍വീസസില്‍ ചുരുങ്ങിയത് 100 മില്യണ്‍ ഡോളറെങ്കിലും നിക്ഷേപിക്കാനാണ് സോഫ്റ്റ്ബാങ്കിന്റെ ശ്രമം. നിക്ഷേപവുമായി ബന്ധപ്പെട്ട് റിവിഗോയുമായി സോഫ്റ്റ്ബാങ്ക് ചര്‍ച്ച ആരംഭിച്ചതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലാണ് റിവിഗോ നിക്ഷേപകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്. ഇക്വിറ്റി, ഡെറ്റ് ഫിനാന്‍സിംഗ് സംരംഭമായ വാര്‍ബെര്‍ഗ് പിന്‍കസില്‍ നിന്നും ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ സെയ്ഫ് പാര്‍ട്‌ണേഴ്‌സില്‍ നിന്നും 100 മില്യണ്‍ ഡോളറിലധികം നിക്ഷേപവും കമ്പനി സമാഹരിച്ചിട്ടുണ്ട്. നവംബറില്‍ അവസാനത്തെ നിക്ഷേപം പൂര്‍ത്തിയാക്കുമ്പോള്‍ 2,800 കോടി രൂപയാണ് റിവിഗോയുടെ മൂല്യം. സോഫ്റ്റ്ബാങ്കില്‍ നിന്നും നിക്ഷേപം സ്വീകരിക്കാന്‍ റിവിഗോ തയാറായാല്‍ കമ്പനിയുടെ മൂല്യം ഒരു ബില്യണ്‍ ഡോളറിനടുത്ത് എത്തുമെന്നാണ് സൂചന.

കഴിഞ്ഞ ഏപ്രിലിലാണ് നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേടിഎമ്മില്‍ 1.4 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം സോഫ്റ്റ്ബാങ്ക് നടത്തിയത്. ഇതോടെ പേടിഎമ്മിന്റെ മൂല്യം ഏകദേശം ഏഴ് ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നിരുന്നു

നിലവില്‍ ഫഌപ്കാര്‍ട്ട്, ഒല, പേടിഎം തുടങ്ങിയ രാജ്യത്തെ മുന്‍നിര കമ്പനികളിലെ ഏറ്റവും വലിയ നിക്ഷേപകരാണ് സോഫ്റ്റ്ബാങ്ക്. ഇന്ത്യന്‍ വിപണി കേന്ദ്രീകരിച്ച് വളരെ വേഗത്തിലുള്ള നിക്ഷേപ പദ്ധതികളാണ് സോഫ്റ്റ്ബാങ്ക് ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ രണ്ട് വമ്പന്‍ നിക്ഷേപ കരാറുകളും സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് പൂര്‍ത്തിയാക്കി. കഴിഞ്ഞ ഏപ്രിലിലാണ് നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേടിഎമ്മില്‍ 1.4 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം സോഫ്റ്റ്ബാങ്ക് നടത്തിയത്. ഇതോടെ പേടിഎമ്മിന്റെ മൂല്യം ഏകദേശം ഏഴ് ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് ഭീമന്‍ ഫഌപ്കാര്‍ട്ടിന്റെ 20 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത്‌കൊണ്ട് 2.5 ബില്യണ്‍ ഡോളര്‍ നിക്ഷേപവും സോഫ്റ്റ്ബാങ്ക് തങ്ങളുടെ വിഷന്‍ ഫണ്ട് വഴി നടത്തിയത്. ഫഌപ്കാര്‍ട്ടിന്റെ ഏറ്റവും വലിയ നിക്ഷേപകരായിരുന്ന ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റിന് കമ്പനിക്കകത്തുള്ള അധികാരവും സോഫ്റ്റ്ബാങ്കിന്റെ നിക്ഷേപത്തോടെ കുറഞ്ഞു. ഇന്ത്യയുടെ കണ്‍സ്യൂമര്‍ ടെക്‌നോളജി മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ സ്വകാര്യ നിക്ഷേപം കൂടിയായിരുന്നു ഇത്. സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് വഴിയാണോ റിവിഗോയില്‍ നിക്ഷേപം നടത്തുന്നത് എന്ന കാര്യം വ്യക്തമല്ല. ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയില്‍ നടപ്പുവര്‍ഷം ആകെ ആറ് ബില്യണ്‍ ഡോറളിന്റെ നിക്ഷേപമാണ് സോഫ്റ്റ്ബാങ്ക് നടത്തിയത്.

Comments

comments

Categories: Business & Economy