ഇഐഎസ്എ കണ്‍സ്യൂമര്‍ സ്മാര്‍ട്ട്‌ഫോണ്‍ അവാര്‍ഡ് ഹോണര്‍ 8 പ്രോയ്ക്ക്

ഇഐഎസ്എ കണ്‍സ്യൂമര്‍ സ്മാര്‍ട്ട്‌ഫോണ്‍ അവാര്‍ഡ് ഹോണര്‍ 8 പ്രോയ്ക്ക്

ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഹ്വാവെയ് ഹോണര്‍ 8 പ്രോ ഇഐഎസ്എ(യൂറോപ്യന്‍ ഇമേജിംഗ് ആന്‍ഡ് സൗണ്ട് അസോസിയേഷന്‍) കണ്‍സ്യൂമര്‍ സ്മാര്‍ട്ട്‌ഫോണ്‍ 2017-18 അവാര്‍ഡിനര്‍ഹമായി. ഹോണര്‍ 8 പ്രോ ഇന്നൊവേറ്റീവ് എന്‍ജിനീയറിംഗിന് ഏറ്റവും ഉചിതമെന്നും മികച്ച പ്രകടനം കാഴ്ച വെക്കാനായതായും ഇഐഎസ്എ വിലയിരുത്തി.

അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും പുരസ്‌കാരം ഹോണല്‍ 8 പ്രോയ്ക്ക് മാത്രമല്ല മേഖലയില്‍ നിന്നും ഹോണര്‍ ബ്രാന്‍ഡിനു മുഴുവനായി ലഭിച്ച അംഗീകാരമാണെന്നും ഹോണര്‍ പ്രസിഡന്റ് ജോര്‍ജ് ഷാവോ പ്രതികരിച്ചു.

കഴിഞ്ഞ മാസം ഇന്ത്യയില്‍ പുറത്തിറങ്ങിയ ഹോണര്‍ 8 പ്രോയ്ക്ക് 29,999 രൂപയാണ് വില. പുതിയ പ്രീമിയം ഫഌഗ്ഷിപ്പ് കിരിന്‍(Kirin) 960 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഇഎംയുഐ 5.1 സോഫ്റ്റ്‌വെയറുകളാണുള്ളത്. 5.7 ഇഞ്ച് ഡിസ്‌പ്ലേ, നാലാം തലമുറയില്‍പ്പെട്ട 12 എംപി ഡുവല്‍ ലെന്‍സ് കാമറ സംവിധാനം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 2കെ ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ, 4,000 എംഎഎച്ച് ബാറ്ററി എന്നിവയുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് 7.0 നൗഗറ്റ് അധിഷ്ഠിത ഇഎംയുഐ 5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 139 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളുടെ ഷിപ്പ്‌മെന്റ് നടത്തിയ ഹ്വാവെയ് വരുമാനത്തില്‍ 35 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് നേടിയത്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യപാദം 74 രാജ്യങ്ങളിലേക്കായി 34.55 ദശലക്ഷം യൂണിറ്റുകള്‍ കമ്പനി വിപണനത്തിനായി എത്തിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy