ഡ്യുക്കാറ്റി സൂപ്പര്‍സ്‌പോര്‍ടിന്റെ ബുക്കിംഗ് തുടങ്ങി

ഡ്യുക്കാറ്റി സൂപ്പര്‍സ്‌പോര്‍ടിന്റെ ബുക്കിംഗ് തുടങ്ങി

സൂപ്പര്‍സ്‌പോര്‍ട്, സൂപ്പര്‍സ്‌പോര്‍ട് എസ് എന്നീ രണ്ട് വേരിയന്റുകളില്‍ അവതരിപ്പിക്കും

ന്യൂ ഡെല്‍ഹി : ഡ്യുക്കാറ്റി സൂപ്പര്‍സ്‌പോര്‍ട് ഒന്നോ രണ്ടോ ആഴ്ച്ചകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയതായി ഡ്യുക്കാറ്റി ഡീലര്‍മാര്‍ അറിയിച്ചു. സൂപ്പര്‍സ്‌പോര്‍ട്, സൂപ്പര്‍സ്‌പോര്‍ട് എസ് എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും ഡ്യുക്കാറ്റി ഇന്ത്യയില്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുന്നത്. രണ്ട് വേരിയന്റുകള്‍ക്കും ഒരു ലക്ഷം രൂപ വീതമാണ് ബുക്കിംഗ് തുക. സൂപ്പര്‍സ്‌പോര്‍ടിന് ഡെല്‍ഹി ഓണ്‍ റോഡ് വില 13 ലക്ഷം രൂപയും സൂപ്പര്‍സ്‌പോര്‍ട് എസ്സിന് 14 ലക്ഷം രൂപയുമായിരിക്കും.

സൂപ്പര്‍സ്‌പോര്‍ടിന് ഡെല്‍ഹി ഓണ്‍ റോഡ് വില 13 ലക്ഷം രൂപയും സൂപ്പര്‍സ്‌പോര്‍ട് എസ്സിന് 14 ലക്ഷം രൂപയുമായിരിക്കും

ഈസി-ഗോയിംഗ് ഹൈ പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളാണ് സൂപ്പര്‍സ്‌പോര്‍ട്. രണ്ട് വേരിയന്റുകളിലും 937 സിസി ഡെസ്‌മോഡ്രോമിക് എല്‍ ട്വിന്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 9,000 ആര്‍പിഎമ്മില്‍ 111 ബിഎച്ച്പി പരമാവധി കരുത്തും 6,500 ആര്‍പിഎമ്മില്‍ 96.7 എന്‍എം പരമാവധി ടോര്‍ക്കും ഈ എന്‍ജിന്‍ പുറപ്പെടുവിക്കും. 3 സ്റ്റെപ് എബിഎസ്, മൂന്ന് റൈഡിംഗ് മോഡുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എല്‍സിഡി ഇന്‍സ്ട്രുമെന്റേഷന്‍, സീറ്റിനടിയില്‍ യുഎസ്ബി പോര്‍ട്ട് എന്നിവ ഫീച്ചറുകളാണ്.

സൂപ്പര്‍സ്‌പോര്‍ടിനും സൂപ്പര്‍സ്‌പോര്‍ട് എസ്സിനും ഒരേ എന്‍ജിനാണെങ്കിലും, എസ് വേരിയന്റിന് കൂടുതല്‍ മികച്ച ഓഹ്‌ലിന്‍സ് സസ്‌പെഷനാണ് നല്‍കിയിരിക്കുന്നത്. കൂടാതെ ഡ്യുക്കാറ്റി ക്വിക്ക് ഷിഫ്റ്റര്‍, സ്റ്റാന്‍ഡേഡ് റിയര്‍ സീറ്റ് കവര്‍ എന്നിവയും എസ് വേരിയന്റില്‍ ലഭിക്കും. സാധാരണ വേരിയന്റില്‍ സാക്‌സ് മോണോഷോക്ക്, മാര്‍സോച്ചി ഫ്രണ്ട് യുഎസ്ഡി സസ്‌പെന്‍ഷനാണ് കാണാനാവുക. സുസുകി ജിഎസ്എക്‌സ്-എസ്1000എഫ്, കാവസാക്കി നിന്‍ജ 1000 എന്നിവയാണ് ഡ്യുക്കാറ്റി സൂപ്പര്‍സ്‌പോര്‍ടിന്റെ എതിരാളികള്‍.

Comments

comments

Categories: Auto