ചുവടുമാറി അമേരിക്കന്‍ റെസ്‌റ്റോറന്റ് ബിസിനസ്

ചുവടുമാറി അമേരിക്കന്‍ റെസ്‌റ്റോറന്റ് ബിസിനസ്

യുഎസ് റെസ്‌റ്റോറന്റ് ബിസിനസ് മേഖലയില്‍ ടെക്‌നോളജിയുടെ ഉപയോഗം വര്‍ധിച്ചുവരുന്ന പ്രവണതയാണ് കാണുന്നത്. ഫേസ്ബുക്ക്, ആമസോണ്‍ എന്നിവ വഴിയെല്ലാം ഉപഭോക്താക്കള്‍ക്ക് ഫുഡ് ഓഡര്‍ ചെയ്യാനും പേമെന്റ് നടത്താനും പല റെസ്റ്റോറന്റുകളും സൗകര്യമൊരുക്കുന്നുണ്ട്. കഴിഞ്ഞ മാസം 52 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള ടിജിഐ ഫ്രൈഡേസ് ആമസോണ്‍ എക്കൗണ്ടുകള്‍ വഴി ഫുഡ് ഓഡര്‍ ചെയ്യാനും പേമെന്റ് നടത്താനുമുള്ള സൗകര്യം ആരംഭിച്ചിരുന്നു. ബിസിനസ് വികസനത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് പിസ വില്‍പ്പന കമ്പനികളും. ചാറ്റ്‌ബോട്ട്, വോയിസ് ആക്റ്റിവേറ്റഡ് ഡിവൈസ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ എന്നിവ വഴിയാണ് ഈ കമ്പനികള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനൊരുങ്ങുന്നത്.

യുഎസ് ഉപഭോക്താക്കള്‍ സാധാരണ ഭക്ഷണ സ്ഥലങ്ങളില്‍ പോയി ഭക്ഷണം കഴിക്കാന്‍ വിമുഖത കാണിക്കുന്നതിനാല്‍ റെസ്‌റ്റോറന്റുകള്‍ക്കും അതിനൊപ്പം മാറേണ്ടതുണ്ട്. ഇതാണ് പുതിയ ബിസിനസ് മാധ്യമത്തിലേക്ക് മാറാന്‍ റെസ്റ്റോറന്റുകള്‍ നിര്‍ബന്ധിതരായത്. ഓണ്‍ലൈന്‍ ഓഡറുകള്‍ സ്വീകരിക്കുന്നതിനായി ടിജിഐ ഫ്രൈഡേസ് ഫേസ്ബുക്ക്, ആമസോണ്‍ എന്നിവരുമായി സഹകരിക്കുന്നുണ്ട്. ഇ-കൊമേഴ്‌സ് കമ്പനിയായി സ്വയം പ്രഖ്യാപിച്ച് പിസ ശൃഖലയായ പാപ ജോണ്‍സ് ഇന്റര്‍നാഷണല്‍ മികച്ച നേട്ടമാണ് നേടിയത്. കഴിഞ്ഞ ജൂണിലാണ് കമ്പനി ഫേസ്ബുക്ക് വഴി ഓഡറുകള്‍ സ്വീകരിച്ചു തുടങ്ങിയത്. കമ്പനിയുടെ ആകെ വില്‍പ്പനയുടെ 60 ശതമാനവും ഇപ്പോള്‍ ഡിജിറ്റല്‍ ഓഡറുകള്‍ വഴിയാണ് ലഭിക്കുന്നത്.

ഡോമിനോസ്, പിസ ഹട്ട് എന്നിവരും കഴിഞ്ഞ വര്‍ഷം ചാറ്റ്‌ബോട്ട് വഴിയുള്ള ബിസിനസ് പരീക്ഷിച്ചിരുന്നു. ഫേസ്ബുക്ക് മെസഞ്ചര്‍, ട്വിറ്റര്‍ എന്നിവ വഴി ഓഡറുകള്‍ നല്‍കാന്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ ഉപഭോക്താക്കളെ അനുവദിച്ചിരുന്നു. സംഭാഷണങ്ങള്‍ വഴിയാണ് ബോട്ടുകള്‍ ഏത് ഉല്‍പ്പന്നം, ഡെലിവറി ലൊക്കേഷന്‍, പുതിയ ഡീലുകള്‍ എന്നിവ വിനിമയം ചെയ്യുന്നത്. ഓണ്‍ലൈന്‍ ഓഡറുകള്‍ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യവുമായി റെസ്റ്റോറന്റ് കമ്പനിയായ ഷേക്ക് ഷാക്ക് ഇന്‍ക് അടുത്തിടെ ചാറ്റ് ബോട്ട് പ്രോഗ്രാം ആരംഭിച്ചിരുന്നു. ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ ഭാഗമായി ‘മക്‌ഡെലിവറി’ പദ്ധതി ആരംഭിക്കുന്നതിന് പ്രമുഖ റെസ്റ്റോറന്റ് ശൃഖലയായ മക്‌ഡോണാള്‍ഡ്്‌സ് കോര്‍പ് കാബ് സേവനദാതാക്കളായ യുബര്‍ ടെക്‌നോളജീസുമായി പങ്കാളിത്തം ഉണ്ടാക്കിയിരുന്നു. ഡോമിനോസ് ആമസോണ്‍ ഇക്കോ, ഗൂഗിള്‍ ഹോം എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് ഫുഡ് ഓഡറുകള്‍ നല്‍കാന്‍ അവസരമൊരുക്കുന്നുണ്ട്. ബര്‍ഗര്‍ കിംഗും സമാനമായ ശ്രമങ്ങള്‍ നടത്തിവരുന്നു.

Comments

comments

Categories: Business & Economy