ഇന്ത്യന്‍ എസ്എംഇകള്‍ക്ക് കൈത്താങ്ങാവാന്‍ ആലിബാബ

ഇന്ത്യന്‍ എസ്എംഇകള്‍ക്ക് കൈത്താങ്ങാവാന്‍ ആലിബാബ

കോയമ്പത്തൂര്‍: ആഗോളതലത്തിലെ മുന്‍നിര വാണിജ്യ പ്ലാറ്റ്‌ഫോമായ ആലിബാബ ഡോട്ട് കോം ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ആഗോളവിപണിയില്‍ ബിസിനസ് വികസിപ്പിക്കുന്നതിന് സഹായം നല്‍കുമെന്ന് ആലിബാബ ഡോട്ട് കോം ഗ്ലോബല്‍ സപ്ലൈയര്‍ ഡിപ്പാര്‍മെന്റ് മേധാവി ജാക്ക് ഷാംഗ് പറഞ്ഞു. ‘ഇന്‍ഫിനിറ്റി- ഗ്രോ യുവര്‍ ബിസിനസ്’ എന്ന പേരില്‍ കോയമ്പത്തൂരില്‍ ടെസ്റ്റെല്‍ മേഖലയിലെ റീ സെല്ലേഴ്‌സിനായി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സമ്പദ്ഘടനയിലെ അവിഭാജ്യ ഘടകമായ എസ്എംഇകളാണ് ആഗോളതലത്തിലെയും വാണിജ്യത്തിന്റേയും ഇന്നൊവേഷന്റേയും ഉറവിടമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓണ്‍ലൈന്‍ ഇ-കൊമേഴ്‌സും ടെക്‌നോളജിയും പ്രയോജനപ്പെടുത്തി എസ്എംഇകളുടെ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനാണ് സ്ഥാപനം ശ്രമിക്കുന്നത്.

ആലിബാബയുമായി സഹകരണമുള്ള സ്ഥാപനങ്ങള്‍, പ്രാദേശിക തലത്തില്‍ സംഘടിപ്പിക്കുന്ന ശില്‍പ്പശാലകള്‍ എന്നിവ വഴി ചെറുകിട ഇടത്തരം സംരംഭങ്ങളെ അവരുടെ ബിസിനസ് ആഗോളതതലത്തിലേക്ക് വികസിപ്പിക്കുന്നതിന് സഹായിക്കാനാണ് ആലിബാബയുടെ ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ടെക്‌സ്റ്റെല്‍ മേഖലയില്‍ നിന്നുള്ള 200 ഓളം റീ സെല്ലര്‍മാര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. എസ്എംഇ മേഖലയിലെ കയറ്റുമതി, ഇന്നൊവേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ വിവിധ നയങ്ങളെ സംബന്ധിച്ച് വ്യാപാരികള്‍ക്കും കയറ്റുമതി നടത്തുന്ന കമ്പനികള്‍ക്കും അറിവ് നല്‍കുകയെന്നതായിരുന്നു ശില്‍പ്പശാലയുടെ പ്രധാന ലക്ഷ്യം.

Comments

comments

Categories: Business & Economy

Related Articles