പെട്രൊനെറ്റ് എല്‍എന്‍ജി രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഇന്ധനമാകുമ്പോള്‍

പെട്രൊനെറ്റ് എല്‍എന്‍ജി രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഇന്ധനമാകുമ്പോള്‍

കേരളത്തില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള പ്രകൃതിവാതകത്തിന്റെ ഉപയോഗം വ്യാപിപ്പിക്കുന്നതില്‍ പെട്രോനെറ്റ് മുഖ്യ പങ്കാണു വഹിക്കുന്നത്. നാച്വറല്‍ ഗ്യാസിന്റെ ഭാവിയിലെ സാധ്യത മുന്‍കൂട്ടി കണ്ട് കൊച്ചിയില്‍ സിറ്റി ഗ്യാസ് പദ്ധതി നടപ്പിലാക്കുന്നത് പെട്രോനെറ്റിന്റെ നേതൃത്വത്തിലാണ്.

രാജ്യത്തിന്റെ ഊര്‍ജ്ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര സ്ഥാപനങ്ങളിലൊന്നാണു പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ്. ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) ഇറക്കുമതി ചെയ്യുന്നതിനും, എല്‍എന്‍ജി ടെര്‍മിനലുകള്‍ സ്ഥാപിക്കുന്നതിനുമായി ഭാരത സര്‍ക്കാര്‍ തുടക്കമിട്ട സംയുക്ത സംരംഭമാണു പെട്രോനെറ്റ്. നിലവില്‍ ഗുജറാത്തിലെ ദഹേജ്, കൊച്ചി എന്നിവിടങ്ങളിലായി രണ്ട് ടെര്‍മിനലുകളാണ് എല്‍എന്‍ജിക്കുള്ളത്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയില്‍ പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചിട്ടു മൂന്നു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 2014-ല്‍ വൈപ്പിനില്‍ തുടക്കം കുറിച്ച എല്‍എന്‍ജി ടെര്‍മിനലിന്റെ ലക്ഷ്യം നാടിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ്.

ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ രാജ്യം ഇന്നും പ്രധാനമായി ആശ്രയിക്കുന്ന ഇന്ധനമാണു കല്‍ക്കരി. എണ്ണയും, ഗ്യാസുമൊക്കെ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയുടെ ഊര്‍ജ്ജ ഉപയോഗത്തിന്റെ കണക്കെടുക്കുകയാണെങ്കില്‍ വെറും ഏഴു ശതമാനം മാത്രമാണു ഗ്യാസിന്റെ ഉപയോഗം. രാജ്യത്തിനാവശ്യമുള്ള പ്രകൃതി വാതകം ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ, റിലയന്‍സ് എന്നീ സ്ഥാപനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കിലും ചെറിയ രീതിയിലുള്ള സംഭാവനകള്‍ മാത്രമാണ് ഈ സ്ഥാപനങ്ങള്‍ക്കു നല്‍കാന്‍ സാധിക്കുന്നത്. ഒരു വിധത്തിലും രാജ്യത്തിന്റെ ആവശ്യകതയ്ക്ക് അനുസരിച്ച് ഉല്‍പ്പാദിപ്പിക്കാന്‍ ഇവര്‍ക്കും സാധിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണു ഭാരത സര്‍ക്കാര്‍ പ്രകൃതി വാതകം ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്.

രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രതിവര്‍ഷം 20 ദശലക്ഷം ടണ്‍ പ്രകൃതി വാതകമാണ് ഇറക്കുമതി ചെയ്യുന്നത്. നിലവില്‍ ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകത്തിന്റെ 70 ശതമാനവും പെട്രോനെറ്റ് മുഖേനയാണ് രാജ്യത്തേക്ക് എത്തുന്നത്. ഖത്തര്‍, ഓസ്‌ട്രേലിയ, നൈജീരിയ, ഇന്‍ഡോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുമായിട്ടാണു പെട്രോനെറ്റ് പ്രകൃതി വാതകത്തിന്റെ ഇറക്കുമതി നടത്തി വരുന്നത്. നിലവില്‍ കൊച്ചിയിലും ഗുജറാത്തിലുമാണു പെട്രോനെറ്റിനു പ്ലാന്റുകള്‍ ഉള്ളത്. ഇതില്‍ കമ്പനിയുടെ ഉല്‍പ്പാദനത്തിന്റെ മുഖ്യപങ്കും വഹിക്കുന്നതു ഗുജറാത്തിലുള്ള പ്ലാന്റാണ്.

കൊച്ചിയില്‍ പെട്രോനെറ്റിന്റെ പ്ലാന്റിന്റെ നിര്‍മാണ ജോലികള്‍ക്കു തുടക്കം കുറിച്ചത് 2009-ലാണ്. പ്ലാന്റിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായിട്ടുള്ള പൈപ്പ്‌ലൈനിന്റെ ജോലികള്‍ ഏറ്റെടുത്തിരുന്നതു ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡായിരുന്നു (ഗെയ്ല്‍). 1100 കിലോമീറ്റര്‍ ദൂരം വരുന്ന പ്രദേശത്താണ് പൈപ്‌ലൈനാണു കമ്പനിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായിട്ടുള്ളത്. എന്നാല്‍ 2013-ല്‍ പ്ലാന്റിന്റെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കി കമ്പനി ഉല്‍പ്പാദനം ആരംഭിക്കുമ്പോള്‍ ആകെ പൂര്‍ത്തിയായിരിക്കുന്നത് 45 കിലോമീറ്റര്‍ പൈപ്‌ലൈനാണ്. ഇത് പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. നിലവില്‍ കൊച്ചിയില്‍ സ്ഥാപിതമായിരിക്കുന്ന പെട്രോനെറ്റ് ടെര്‍മിനലിന്റെ പ്രധാന ഉപഭോക്താക്കള്‍ ബിപിസിഎല്ലും, എഫ്എസിടിയുമാണ്. പൈപ്പ്‌ലൈന്‍ പാകുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ തടസപ്പെട്ടതിനാല്‍ ടെര്‍മിനലിന്റെ ക്ഷമതയുടെ 15 ശതമാനം മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുന്നത്. കേന്ദ്രത്തിലും കേരളത്തിലും ഉണ്ടായ ഭരണമാറ്റത്തോടെ നിശ്ചലാവസ്ഥയിലായ പൈപ്‌ലൈന്‍ പാകലില്‍ പുതിയ പുരോഗതികള്‍ പ്രകടമായിട്ടുണ്ട്. ഇത് കമ്പനിയെ സംബന്ധിച്ചിടത്തോളം ആശാവഹമാണെന്നും, നിലവില്‍ പൈപ്‌ലൈന്‍ പാകല്‍ വളരെ വേഗത്തില്‍ മുന്നേറുന്നുണ്ടെന്നും പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റ് ടി എന്‍ നീലകണ്ഠന്‍ പറഞ്ഞു. 2018 ഡിസംബര്‍ ആകുന്നതോടെ മാംഗ്ലൂര്‍ വരെയുള്ള പൈപ്‌ലൈനിന്റെ ജോലികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. മാംഗ്ലൂര്‍ വരെയുള്ള പൈപ് ലൈനിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ പ്ലാന്റിന്റെ ഉല്‍പ്പാദനക്ഷമത 50 ശതമാനമായി ഉയര്‍ത്താന്‍ കഴിയും.

ടെര്‍മിനല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചാല്‍ രാജ്യത്തിന്റെ ഊര്‍ജ്ജാവശ്യത്തിന്റെ നല്ലൊരു ശതമാനവും, പെട്രോനെറ്റിനു സംഭാവന ചെയ്യാന്‍ സാധിക്കും. കേരളത്തിനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ ഉപഭോക്താക്കളാണു പെട്രോനെറ്റിന് ഉള്ളത്. കേരളത്തില്‍ പെട്രോനെറ്റിന്റെ വലിയ സാധ്യത നാച്വറല്‍ ഗ്യാസിന്റെ ഗാര്‍ഹിക ഉപയോഗത്തിലാണ്. ഗാര്‍ഹിക ഉപയോഗത്തിനു നാച്വറല്‍ ഗ്യാസിന്റെ ഉപയോഗം വ്യാപിപ്പിക്കുന്നതില്‍ പെട്രോനെറ്റാണു മുഖ്യ പങ്ക് വഹിക്കുന്നത്. ഗാര്‍ഹിക ഉപയോഗത്തിനായി നാച്വറല്‍ ഗ്യാസിന്റെ ഉപയോഗം ലക്ഷ്യമിട്ടു കൊച്ചിയില്‍ സിറ്റി ഗ്യാസ് പദ്ധതി നടപ്പിലാക്കുന്നുണ്ടെങ്കിലും അതിന്റെ നടപടികളെല്ലാം വളരെ മന്ദഗതിയിലാണ്. കൊച്ചിയില്‍ നിന്നും തീരദേശങ്ങളിലൂടെ കടന്നാണു മാംഗ്ലൂര്‍ വരെയുള്ള പൈപ്‌ലൈന്‍ സ്ഥാപിക്കുന്നത്, ഈ സാഹചര്യത്തില്‍ സിറ്റി ഗ്യാസ് എന്നത് അന്തമായ സാധ്യത തന്നെയാണെന്നു നീലകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രതിവര്‍ഷം 20 ദശലക്ഷം ടണ്‍ പ്രകൃതി വാതകമാണ് ഇറക്കുമതി ചെയ്യുന്നത്. നിലവില്‍ ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകത്തിന്റെ 70 ശതമാനവും പെട്രോനെറ്റ് മുഖേനയാണ് രാജ്യത്തേക്ക് എത്തുന്നത്. ഖത്തര്‍, ഓസ്‌ട്രേലിയ, നൈജീരിയ, ഇന്‍ഡോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുമായിട്ടാണു പെട്രോനെറ്റ് പ്രകൃതി വാതകത്തിന്റെ ഇറക്കുമതി നടത്തി വരുന്നത്. നിലവില്‍ കൊച്ചിയിലും ഗുജറാത്തിലുമാണു പെട്രോനെറ്റിനു പ്ലാന്റുകള്‍ ഉള്ളത്. ഇതില്‍ കമ്പനിയുടെ ഉല്‍പ്പാദനത്തിന്റെ മുഖ്യപങ്കും വഹിക്കുന്നതു ഗുജറാത്തിലുള്ള പ്ലാന്റാണ്.

കോര്‍പ്പറേറ്റ് സ്ഥാപനം എന്ന നിലയില്‍ സാമൂഹ്യസേവന മേഖലകളില്‍ വലിയ തോതിലുള്ള പങ്കാളിത്തം പെട്രോനെറ്റ് നിര്‍വഹിച്ചു വരുന്നു. ഇതിനായി കമ്പനി അവരുടെ ലാഭ വിഹിതത്തില്‍ നിന്ന് പ്രതിവര്‍ഷം നല്ലൊരു തുക മാറ്റി വയ്ക്കുന്നുണ്ട്. ഉത്തരവാദിത്വമുള്ള കോര്‍പ്പറേറ്റ് സ്ഥാപനം എന്ന നിലയ്ക്ക് പ്രാദേശിക പ്രസ്ഥാനങ്ങള്‍, എന്‍ജിഒകള്‍, പ്രാദേശിക സര്‍ക്കാരുകള്‍ തുടങ്ങിയവരുമായി ചേര്‍ന്നു വിദ്യാഭ്യാസം, ആരോഗ്യം, സാമുദായിക വികസനം, സംരംഭകത്വം ഉള്‍നാടന്‍ പ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനം എന്നിവയാണു കമ്പനിയുടെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്നത്. കമ്പനിയുടെ ഭാഗമായി നടത്തി വരുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിനായി 2017 മാര്‍ച്ചില്‍ പെട്രോനെറ്റ് രൂപം കൊടുത്തിരിക്കുന്ന വിഭാഗമാണു പെട്രോനെറ്റ് എല്‍എന്‍ജി ഫൗണ്ടേഷന്‍ (പിഎല്‍എഫ്). പിഎല്‍എഫിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ വളരെ അധികം സാമൂഹ്യസേവന പരിപാടികള്‍ കമ്പനി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. കമ്പനിയുടെ മൊത്ത വരുമാനത്തിന്റെ രണ്ട് ശതമാനമാണ് ഇവര്‍ സിഎസ്ആര്‍ പദ്ധതികള്‍ക്കായി മാറ്റി വയ്ക്കുന്നത്. രാജ്യത്ത് ഒട്ടാകെ വിവിധ തരത്തിലുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങളാണു കമ്പനി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഇതില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഉള്‍നാടന്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ വികസനവും, അവിടെയുള്ള അടിസ്ഥാനസൗകര്യങ്ങളുടെ വികസനവുമാണ്. അടുത്തിടെ കമ്പനി നേതൃത്വം നല്‍കിയ വ്യത്യസ്തമായ ഒരു പ്രവര്‍ത്തനമാണു കാശ്മീര്‍ താഴ്‌വരകളിലുള്ള കുട്ടികള്‍ക്ക് എന്‍ഐടി, ഐഐടി പ്രവേശന പരീക്ഷകള്‍ക്കുള്ള പരീശീലനം നല്‍കിയത്. ഇതിനൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് ക്യാംപെയ്‌നുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ നേതൃത്വം നല്‍കുന്നുണ്ട്.

കൊച്ചിയിലേക്കുള്ള പെട്രോനെറ്റിന്റെ കടന്നുവരവ് 2009-ലാണ്. അന്നു മുതല്‍ കമ്പനി അവരുടെ സിഎസ്ആര്‍ പദ്ധതികള്‍ക്കും തുടക്കം കുറിക്കുകയുണ്ടായി. ഇതിന്റെ ആദ്യഘട്ടമായി ഇവര്‍ കമ്പനി സ്ഥിതി ചെയ്യുന്ന എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ 12 കോടി രൂപയുടെ വികസന പദ്ധതിയാണ് ഏറ്റെടുത്തത്. റോഡ്, സോളാര്‍ ലൈറ്റുകള്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവര്‍ തുടക്കം കുറിച്ചത്. ഈ രംഗത്ത് തന്നെ ആറ് കോടി രൂപയുടെ പദ്ധതികളാണു കമ്പനി നടപ്പിലാക്കിയിട്ടുള്ളത്.

കോര്‍പ്പറേറ്റ് സ്ഥാപനം എന്ന നിലയില്‍ സാമൂഹ്യസേവന മേഖലകളില്‍ വലിയ തോതിലുള്ള പങ്കാളിത്തമുണ്ട് പെട്രോനെറ്റിന്. കമ്പനിയുടെ ലാഭ വിഹിതത്തില്‍ നിന്ന് പ്രതിവര്‍ഷം നല്ലൊരു തുക മാറ്റി സാമൂഹ്യസേവനത്തിനു മാറ്റി വയ്ക്കുന്നുണ്ട്.

ആരോഗ്യം, വിദ്യാഭ്യാസം അടിസ്ഥാന സൗകര്യം എന്നിവയ്ക്കു പുറമേ സ്വച്ഛ് ഭാരത് അഭിയാന്‍, സംരംഭകത്വ വികസനം, കലാ സാംസ്‌കാരിക രംഗത്തെ ഇടപെടലുകള്‍ എന്നിവയ്ക്കും കമ്പനി നേതൃത്വം വഹിക്കുന്നു. ആരോഗ്യ പരിരക്ഷയുടെ ഭാഗമായി കമ്പനി തൃക്കാക്കര മുന്‍സിപ്പല്‍ കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെ ക്യാഷ്വാലിറ്റി കോംപ്ലക്‌സിന്റെ നിര്‍മാണത്തില്‍ സഹകരിക്കുകയുണ്ടായി. തങ്ങളുടെ ഈ പ്രവര്‍ത്തനങ്ങള്‍ എറണാകുളം ജില്ലയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനങ്ങള്‍ക്കു വളരെ ഉപകാരപ്രദമായിരിക്കും എന്നാണു കമ്പനിയുടെ സിഎസ്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ദീപാന്‍ജന്‍ അഭിപ്രായപ്പെടുന്നത്. ഇതിനു പുറമേ ഇടപ്പള്ളിയിലുള്ള ആയൂര്‍വേദ ഡിസ്‌പെന്‍സറി മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചതും പിഎല്‍എഫാണ്. സൗജന്യ വൈദ്യ പരിശോധന ക്യാപുകള്‍, മെഗാ നേത്ര പരിശോധന ക്യാംപുകള്‍ രോഗ നിര്‍ണയ ക്യാംപുകള്‍, സൗജന്യ കണ്ണട വിതരണം, മരുന്നു വിതരണം, ചികില്‍സ എന്നിവയും സിഎസ്ആര്‍ പദ്ധതികളുടെ ഭാഗമായി നടത്തി വരുന്നു.

സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി എറണാകുളം ജില്ലയുടെ ഉള്‍നാടന്‍ പ്രദേശങ്ങളായ വാഴക്കുളം, ആനന്ദംകുടി, അഞ്ചിക്കുടി, എളംബ്ലാശ്ശേരി, മേടാനപ്പാറ, കുഞ്ഞിപ്പാറ, തലവലിച്ചിപ്പാറ, മീന്‍കുളം എന്നീ പ്രദേശങ്ങളിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ പിഎല്‍എഫിന്റെ നേതൃത്വത്തില്‍ ടോയ്‌ലറ്റുകള്‍ നിര്‍മിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന പത്ത് സ്‌കൂളുകളില്‍ പ്രാഥമിക ചികില്‍സാ ബോധവല്‍കരണ ക്ലാസുകളും, ശുചീകരണ ബോധവല്‍ക്കരണ ക്ലാസുകളും കമ്പനി നടത്തിയിട്ടുണ്ട്.

എല്‍എന്‍ജി ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ സ്ഥിതിയില്‍ എത്തുമ്പോള്‍ സാമൂഹ്യ സേവനങ്ങളുടെയും വ്യാപ്തിയും വര്‍ധിപ്പിക്കുക എന്നതാണു കമ്പനി ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ടി എന്‍ നീലകണ്ഠന്‍ പറഞ്ഞു.

Comments

comments

Categories: FK Special, Slider