‘കേരളത്തില്‍ ലെനോവോ ഒന്നാമതെത്തും’

‘കേരളത്തില്‍ ലെനോവോ ഒന്നാമതെത്തും’

സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ് വിപണിയില്‍ മുന്‍നിരക്കാരാണ് ലെനോവോ. ഇന്ത്യയില്‍ ലെനോവോയ്ക്ക് ആധിപത്യമുള്ള സംസ്ഥാനമാണു ഗുജറാത്തെങ്കിലും കേരള വിപണിയിലും ശക്തമായ സാന്നിധ്യമുണ്ട് ലെനോവോയ്ക്ക്. ഇപ്രാവിശ്യം ഓണ വിപണിയെ ഏറെ പ്രതീക്ഷയോടെ നോക്കി കാണുകയാണ് ലെനോവോ. ഓണത്തിനു മുന്നോടിയായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സ്റ്റോര്‍ ഡിസൈന്‍ ഉള്‍പ്പെടെയുള്ള പരിഷ്‌ക്കാരങ്ങളുമായെത്തിയിരിക്കുന്നു ലെനോവോ. ഓണ വിപണിയെക്കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും ലെനോവോ ഇന്ത്യയുടെ കണ്‍സ്യൂമര്‍ & ഇ-കൊമേഴ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് തഡാനി സംസാരിക്കുന്നു.

ലെനോവോയെ സംബനന്ധിച്ച് എത്രത്തോളം പ്രധാനമാണു കേരള വിപണി

ദക്ഷിണേന്ത്യയിലെ ഞങ്ങളുടെ സുപ്രധാന വിപണികളില്‍ ഒന്നാണു കേരളം. ഒരു ബ്രാന്‍ഡ് എന്ന വീക്ഷണ കോണില്‍ നോക്കിയാലും ഞങ്ങള്‍ ശക്തമായ സാന്നിധ്യം കാണിക്കുന്ന ഒരു സ്ഥലമാണിവിടം. യഥാര്‍ഥത്തില്‍ കേരളത്തിലെ ഒന്നാം നമ്പര്‍ ബ്രാന്‍ഡാവുകയെന്നതാണു ഞങ്ങള്‍ ആഗ്രഹിക്കുന്നത്. വ്യക്തമായ ആ ലക്ഷ്യത്തിനായുള്ള പ്രവര്‍ത്തനങ്ങളാണു ഞങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നത്. നിലവില്‍ കേരളത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രാന്‍ഡാണു ഞങ്ങള്‍. വളരെ വേഗം ഒന്നാം സ്ഥാനത്തേക്കെത്തുക എന്നതിനാണു ഞങ്ങള്‍ ശ്രമിക്കുന്നത്. കൂടുതല്‍ നിക്ഷേപം കേരളത്തില്‍ ഞങ്ങള്‍ നടത്തുന്നതാണ്. അത് ഉല്‍പന്നങ്ങളുടെ കാര്യത്തിലും അതുപോലെ തന്നെ മനുഷ്യാദ്ധ്വാനം (man power) പ്രയോജനപ്പെടുത്തുന്ന കാര്യത്തിലും കൂടുതല്‍ നിക്ഷേപം നടത്താനാണ് ഉദ്ദേശിക്കുന്നത്. പുതിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കാനും കൂടുതല്‍ ആളുകളെ പ്രാദേശികമായി നിയമിക്കാനും പദ്ധതിയിടുന്നു. മാര്‍ക്കറ്റിംഗ് ശക്തമാക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ഞങ്ങള്‍ അമിത പ്രാധാന്യം കല്‍പിക്കുന്ന ഒരു വിപണിയാണു കേരളം.

നിലവില്‍ രാജ്യത്ത് ലെനോവോയുടെ ശക്തി കേന്ദ്രം ഏത് സംസ്ഥാനമാണ്?

ഇന്ത്യയില്‍ ഞങ്ങളുടെ ശക്തമായ വിപണി ഗുജറാത്താണ്. അവിടെ ലെനോവോ ബ്രാന്‍ഡിനാണ് ഒന്നാം സ്ഥാനം. 28 ശതമാനം വിപണി വിഹിതമാണു ഗുജറാത്തില്‍ ഞങ്ങള്‍ക്കുള്ളത്. ലാപ്‌ടോപ്പുകളുടെ വിഭാഗത്തില്‍ 20 ശതമാനമാണു ഞങ്ങള്‍ക്കുള്ള കേരളത്തില്‍ ഞങ്ങള്‍ക്കുള്ള വിപണിവിഹിതം. മൊത്തത്തില്‍ കേരളത്തിലെ ലെനോവോയുടെ വിപണി വിഹിതം 15 ശതമാനമാണ്.

ഓഹരിയുടെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ ഞങ്ങളുടെ ശക്തമായ വിപണി ഗുജറാത്താണ്. അവിടെ ലെനോവോ എന്ന ബ്രാന്‍ഡ് ഒന്നാം സ്ഥാനം കീഴടക്കിയിരിക്കുന്നു. 28 ശതമാനം വിപണി വിഹിതമാണു ഗുജറാത്തില്‍ ഞങ്ങള്‍ക്കുള്ളത്. ലാപ്‌ടോപ്പുകളുടെ വിപണി വിഹിതം നോക്കുകയാണെങ്കില്‍ കേരളത്തില്‍ 20 ശതമാനമാണു ഞങ്ങള്‍ക്കുള്ളത്. മൊത്തതില്‍ കേരളത്തിലെ ലെനോവോയുടെ വിപണി വിഹിതം 15 ശതമാനമാണ്. 

രാജേഷ് തഡാനി 

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍,
കണ്‍സ്യൂമര്‍ ആന്‍ഡ് ഇ-കൊമേഴ്‌സ്

ലെനോവോ ഇന്ത്യ

ഓണം സീസണിലെ പ്രതീക്ഷകള്‍

ഓണം ഉള്‍പ്പെടുന്ന സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തിലാണു വിപണി മുന്‍ പാദങ്ങളെക്കാള്‍ 50 ശതമാനം വളര്‍ച്ച അധികം നേടുന്നത്്. തീര്‍ച്ചയായും ഞങ്ങള്‍ക്കു വിപണിയില്‍ വളരെ മികച്ച വളര്‍ച്ച കാഴ്ചവയ്‌ക്കേണ്ടതുണ്ട്. അതുകൊണ്ട് ഒരു 4 പി (ജ) സമീപനമാണ് ഇത്തവണ നല്‍കുന്നത്. അതില്‍ എടുത്തു പറയേണ്ടതാണ് പ്രൊഡക്ട്. പുതിയ മോഡലിലുള്ള പുത്തന്‍ സവിശേഷതകളുമായെത്തുന്ന ഉല്‍പന്നങ്ങളുടെ ഒരു നീണ്ട നിരതന്നെ ഇത്തവണ നല്‍കുന്നുണ്ട്. മികച്ച വിലയിലാണ് ഇവയെല്ലാം വിപണിയില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ വീക്ഷണ കോണില്‍ നോക്കുമ്പോള്‍ അവര്‍ക്കായി വാറണ്ടി എക്‌സ്‌റ്റെന്‍ഷണ്‍ പോലെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ചില മോഡലുകളോടൊപ്പം ഹെഡ്‌സെറ്റ് സൗജന്യമായി നല്‍കുന്നതു പോലെയുള്ള കാര്യങ്ങളും ചെയ്യുന്നുണ്ട്. മാര്‍ക്കറ്റിംഗ് വിഭാഗത്തിലും പല കാര്യങ്ങളും ഓണം മുന്‍നിര്‍ത്തി ചെയ്തു വരുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ സ്‌റ്റോര്‍ ഡിസൈന്‍ ചെയ്യുന്നതോടൊപ്പം മറ്റ് മാര്‍ഗങ്ങളിലൂടെയും ആളുകളെ ഞങ്ങളുടെ ഉല്‍പന്നത്തെ കുറിച്ച് അറിവുള്ളവരാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്.

ജിഎസ്ടിയെക്കുറിച്ച്

ജിഎസ്ടി ഞങ്ങളിലെല്ലാവരിലും ഒരു ഹ്രസ്വകാല ഇംപാക്ട് ഉണ്ടാക്കിയിരുന്നു. ആളുകള്‍ അവരുടെ കൈവശം അവശേഷിച്ചിരുന്ന ഉല്‍പന്നങ്ങളുടെ കാര്യത്തിലാണു കൂടുതലും ആശങ്കപ്പെട്ടത്. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്നുള്ള ഡിമാന്‍ഡില്‍ ഒരു തരത്തിലുമുള്ള കുറവ് ഞങ്ങള്‍ക്കുണ്ടായില്ല. ഒരു പക്ഷേ ജൂണ്‍ മാസത്തെ വില്‍പന എടുത്തു നോക്കുകയാണെങ്കില്‍ മേയ് മാസത്തില്‍ ഉണ്ടായതിനേക്കാള്‍ കൂടുതല്‍ വളര്‍ച്ച വില്‍പനയില്‍ ജൂണ്‍ മാസം ദൃശ്യമായി. ഏകദേശം 10 മുതല്‍ 15 ശതമാനത്തോളം അധിക വില്‍പന പ്രകടമായിരുന്നു. ജിഎസ്ടി നടപ്പിലാകുന്നതോടെ നിലവില്‍ വരുന്ന നികുതി സമ്പ്രദായം ബിസിനസിന്റെ വളര്‍ച്ചയാണ് അര്‍ഥമാക്കുന്നത്. അതുകൊണ്ടു തന്നെ ഈ നടപടിയോട് ഞങ്ങള്‍ വളരെ പോസിറ്റീവാണ്.

നോട്ട് അസാധുവാക്കല്‍ ബിസിനസിനെ ഏത് രീതിയിലാണു ബാധിച്ചത്.

ഡീമോണിറ്റൈസേഷന്‍ നവംബറില്‍ സംഭവിക്കുമ്പോള്‍ വിപണി 15 ശതമാനത്തോളം താഴേക്കു പോകുമെന്ന യാഥാസ്ഥിതിക ചിന്താഗതിയിലാണ് എല്ലാവരിലും ഉണ്ടായിരുന്നത്. എന്നാല്‍ ഇതിന്റെ അന്തിമ ഫലം പരിശോധിക്കുകയാണെങ്കില്‍ വിപണി 10 മുതല്‍ 12 ശതമാനം വരെ താഴേക്കു പോയിരുന്നെങ്കിലും അതു വളരെ വേഗം തിരിച്ചുവരുന്ന ഒരു പ്രവണതയാണു കണ്ടത്. ഉല്‍പന്നങ്ങള്‍ വാങ്ങാനുള്ള പണം ആളുകളുടെ പക്കല്‍ ഉണ്ടാകില്ലെന്നാണു ഞങ്ങള്‍ കരുതിയിരുന്നതെങ്കിലും പലരും പണമിടപാടുകള്‍ക്കായി മറ്റ് മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുന്നതാണു കാണാന്‍ കഴിഞ്ഞത്. ഒന്നര മാസത്തോളം മാത്രം നീണ്ടുനിന്ന ചെറിയ തോതിലുള്ള തകര്‍ച്ച മറികടന്നു ബിസിനസുകള്‍ തിരിച്ചു വരികയായിരുന്നു.

വരുന്ന സാമ്പത്തികവര്‍ഷം ലക്ഷ്യമിടുന്ന ടാര്‍ജറ്റ്

ഇന്ത്യയില്‍ ലെനോവോ എന്ന ബ്രാന്‍ഡ് മൊത്തതില്‍ എടുത്താല്‍ ഇത് ഒരു ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയാണ്. അതുകൊണ്ടുതന്നെ ഓഹരി വര്‍ധിപ്പിക്കുന്നതോടൊപ്പം പ്രയോജനകരമായ രീതിയിലുള്ള വളര്‍ച്ചയാണു ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഓഹരിയില്‍ നാല് പോയിന്റ് ഉയരണമെന്നാണ് ആഗ്രഹം. എന്നാല്‍ ഓഹരിയെക്കാളുപരി ഞങ്ങളുടെ സേവനങ്ങള്‍ എത്രത്തോളം ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാക്കാമെന്നതാണു നോക്കുന്നത്. മറ്റ് ബ്രാന്‍ഡുകളില്‍ നിന്നും വ്യത്യസ്തമായ നിരവധി പ്രീമിയം സര്‍വീസുകള്‍ ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

Comments

comments

Categories: FK Special, Slider