വര്‍ഷം മുഴുവന്‍ ഇന്റര്‍നെറ്റ്

വര്‍ഷം മുഴുവന്‍ ഇന്റര്‍നെറ്റ്

പ്രത്യേക ഓഫറുകളുമായി ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡ്

കൊച്ചി: വിപണിയിലെ ഏറ്റവും കുറഞ്ഞനിരക്കില്‍ വര്‍ഷം മുഴുവന്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന രണ്ടുപ്ലാനുകളുമായി ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡ്. ഒരുവര്‍ഷം വൈഫൈ ഇന്റര്‍നെറ്റ് ഉപയോഗത്തിന് 2499/- രൂപയുടെയും 3499/- രൂപയുടെയും രണ്ട് പ്ലാനുകളാണ് പ്രഖ്യാപിച്ചത്.

10 എംബിപിഎസ് സ്പീഡില്‍ 365 ജിബി ഡാറ്റയാണ് ആദ്യത്തേത്. ഒരുവര്‍ഷത്തേക്ക് മോഡം അടക്കം 2499/- രൂപ. ഫലത്തില്‍ പ്രതിമാസം 208/- രൂപയും ജിഎസ്ടിയും മാത്രം വേണ്ടിവരുന്ന പ്ലാന്‍ സ്ഥിരമായി ഇന്റര്‍നെറ്റ് ആവശ്യമായ വീടുകള്‍ക്കും ഉപകരിക്കും.ഒരുവര്‍ഷം 500 ജിബി ഡാറ്റതരുന്നതാണ് 3499 രൂപയുടെ പ്ലാന്‍. സ്പീഡ് 20 എംബിപിഎസ് വൈ ഫൈ മോഡം ഉള്‍പ്പെടെ ഒരുമാസ ഉപയോഗത്തിന് ഫലത്തില്‍ 292/- രൂപമാത്രമേ ആവുകയുള്ളുവന്ന് കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വി എസ് മണി അറിയിച്ചു.

ആവശ്യത്തിന് ഡാറ്റാ ഉപയോഗവും വേഗതയും വാഗ്ദാനം ചെയ്യുന്ന ഇരുപ്ലാനുകളും ജിഎസ്ടി ആവശ്യത്തിനായി ഇന്റര്‍നെറ്റ് സേവനം ആവശ്യമായ ചെറുകിട കച്ചവടക്കാര്‍ക്കും വ്യാപാരികള്‍ക്കും ഏറെ ഉപയോഗപ്പെടും. 30 ജിബിപി എസ് ബാന്‍ഡ് വിഡ്ത് ശേഷിയാണ് ഏഷ്യാനെറ്റ് ബ്രോഡ് ബാന്‍ഡിനുള്ളത്. പുതുതലമുറയിലെ സ്വകാര്യ ഇന്റര്‍നെറ്റ് സേവനദാതാക്കളില്‍ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ബാന്‍ഡ് വിഡ്ത് ശേഷിയാണിത്. ട്രായ്‌യുടെ റേറ്റിംഗില്‍ രാജ്യത്തെ പ്രമുഖ 20 സേവനദാതാക്കളില്‍ ഒന്നാണ് ഏഷ്യാനെറ്റ്. അതിവേഗം വളരുന്ന സേവനദാതാക്കളെന്ന അംഗീകാരവും ഏഷ്യാനെറ്റിനുണ്ട്. കേരളത്തില്‍ 56 നഗരങ്ങളിലായി ഗാര്‍ഹികോപയോക്താക്കളും ചെറുകിട ഇടത്തരം സംരംഭകരും വന്‍കിട സംരംഭകരും അടക്കം രണ്ടുലക്ഷം ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുണ്ട്.

Comments

comments

Categories: More