സ്വാതന്ത്രദിന ഓഫറുകളുമായി വണ്ടര്‍ലാ

സ്വാതന്ത്രദിന ഓഫറുകളുമായി വണ്ടര്‍ലാ

കൊച്ചി: സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് സൈനികര്‍ക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേരളത്തിലെ പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലാ. കര, നാവിക, വ്യോമ, ബിഎസ്എഫ് ജവാന്മാര്‍ക്ക് ഈ മാസം 20വരെ വണ്ടര്‍ലായില്‍ പ്രവേശനം സൗജന്യമാണ്. വണ്ടര്‍ലായുടെ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് അമ്യൂസമെന്റ് പാര്‍ക്കുകള്‍ സന്ദര്‍ശിക്കുന്ന സൈനികര്‍ക്കാണ് ഓഫര്‍ ലഭിക്കുക. വിരമിച്ച സൈനികര്‍ക്കും ആനുകൂല്യം ലഭിക്കും. ഓഫര്‍ ലഭിക്കാന്‍ സൈനികര്‍ ഫോട്ടോ പതിച്ച സര്‍വീസ് ഐഡി കാര്‍ഡ് ഹാജരാക്കണം. ഇവര്‍ക്കൊപ്പം പാര്‍ക്ക് സന്ദര്‍ശിക്കുന്ന കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആയ പരമാവധി അഞ്ചുപേര്‍ക്ക് ടിക്കറ്റ്് നിരക്കില്‍ പത്തുശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ഫോണ്‍ : 97447 70000

Comments

comments

Categories: More