അമേരിക്കയില്‍ മദ്യപാനം കൂടുന്നു

അമേരിക്കയില്‍ മദ്യപാനം കൂടുന്നു

അമേരിക്കന്‍ ജനതയുടെ മദ്യാസക്തി കൂടിയതായി പഠനം. 2002- 2012 വര്‍ഷങ്ങള്‍ക്കിടയില്‍ അമേരിക്കയില്‍ മുതിര്‍ന്നവര്‍ക്കിടയില്‍ മദ്യപാനത്തിന്റെ അളവ് ഏകദേശം 11 ശതമാനം വര്‍ധിച്ചതായി ഗവേഷകര്‍ സൂചിപ്പിക്കുന്നു. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ ആല്‍ക്കഹോള്‍ അബ്യൂസ് ആന്‍ഡ് ആല്‍ക്കഹോളിസം രണ്ട് ഘട്ടങ്ങളിലായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. പഠനത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 43,093 ആളുകളെയും, രണ്ടാം ഘട്ടത്തില്‍ 36,309 ആളുകളുമായും നേരിട്ട് അഭിമുഖം നടത്തിയാണ് ഇതിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. സ്ത്രീകള്‍, പ്രായമേറിയവര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരിലും മദ്യപാനവും അമിത മദ്യപാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്.

Comments

comments

Categories: FK Special