35 ഫെഡറല്‍ സ്ഥാപനങ്ങളുടെ സൈബര്‍ സുരക്ഷ ശക്തമാക്കും

35 ഫെഡറല്‍ സ്ഥാപനങ്ങളുടെ സൈബര്‍ സുരക്ഷ ശക്തമാക്കും

ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയാണ് ഫെഡറല്‍ നെറ്റ്‌വര്‍ക്ക് എന്ന ആധുനിക സൈബര്‍ സെക്യൂരിറ്റി നെറ്റ്‌വര്‍ക്ക് പുറത്തിറക്കിയത്

അബുദാബി: യുഎഇ ഗവണ്‍മെന്റിനെ നെറ്റ്‌വര്‍ക്ക് ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 35 ഫെഡറല്‍ സ്ഥാപനങ്ങളെ ആധുനിക സൈബര്‍ സെക്യൂരിറ്റി നെറ്റ്‌വര്‍ക്കിലേക്ക് മാറ്റി. ഫെഡറല്‍ നെറ്റ്‌വര്‍ക്ക് (ഫെഡ്‌നെറ്റ്) എന്ന് അറിയപ്പെടുന്ന നവീകരിച്ച സംവിധാനം പുറത്തിറക്കിയത് ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയാണ്.

ഫെഡറല്‍ സ്ഥാപനങ്ങള്‍ക്ക് പൊതുവായുള്ള അടിസ്ഥാനസൗകര്യമായാണ് ഫെഡ്‌നെറ്റ് പ്രവര്‍ത്തിക്കുക. എല്ലാ പ്രാദേശിക, ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളുമായും പരസ്പരം ബന്ധപ്പെടാനും വിവരങ്ങള്‍ കൈമാറാനും നെറ്റ്‌വര്‍ക്കിലൂടെ സാധിക്കും. ഇ-മെയില്‍ ആണെങ്കിലും വെബ്‌സൈറ്റാണെങ്കിലും സംവിധാനം ഇലക്ട്രോണിക് ഉള്ളടക്കങ്ങളുടെ പാറ്റേണുകളെ വിലയിരുത്തും. സംശയകരമായ രീതിയിലുള്ള പാറ്റേണുകള്‍ കണ്ടാല്‍ അതിനെ മനസിലാക്കാനും ഇതിന് കഴിയും. ഉടമകള്‍ അറിയുന്നതിന് മുന്‍പ് സോഫ്റ്റ് വെയറില്‍ സെക്യൂരിറ്റി ഹോള്‍, ഹാക്കര്‍മാര്‍ ചൂഷണം ചെയ്യുന്ന സീറോ ഡേ അറ്റാക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതിലൂടെ സാധിക്കും.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പുത്തന്‍ രീതിയിലുള്ള സൈബര്‍ അറ്റാക്കുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടാകുന്നത്. ഇലക്ട്രോണിക ഉപകരണങ്ങളെ ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ വേണ്ടിയാണ് പുതിയ സംവിധാനം കൊണ്ടുവന്നതെന്ന് ടിആര്‍എ ഡയറക്റ്റര്‍ ജനറല്‍ ഹമദ് ഒബൈദ് അല്‍ മന്‍സൈറി പറഞ്ഞു. ഇന്നോവേഷന്‍, സേഫ്റ്റി, സെക്യൂരിറ്റി എന്നിവയില്‍ ലോകത്തില്‍ ആദ്യ സ്ഥാനത്തു നില്‍ക്കുന്ന ദുബായ് ഇവ കൂടുതല്‍ ശക്തിപ്പെടുത്തുവാനായി മേയില്‍ ദുബായ് സൈബര്‍ സെക്യൂരിറ്റി സ്ട്രാറ്റജ് കൊണ്ടുവന്നിരുന്നു.

Comments

comments

Categories: Arabia, Slider