ചില ഓഹരി വിറ്റഴിക്കലുകള്‍ ടാറ്റ ഗ്രൂപ്പിന് ഗുണം ചെയ്യുമെന്ന് ക്രെഡിറ്റ് സ്യൂസ്

ചില ഓഹരി വിറ്റഴിക്കലുകള്‍ ടാറ്റ ഗ്രൂപ്പിന് ഗുണം ചെയ്യുമെന്ന് ക്രെഡിറ്റ് സ്യൂസ്

മുംബൈ: കമ്പനികള്‍ക്കും ഗ്രൂപ്പിനും കൂടുതല്‍ മൂല്യം നല്‍കുന്നതിനായോ മൂല്യമിടിയുന്നതില്‍ നിന്നു തടയുന്നതിനായോ ചില കമ്പനികളുടെ ഓഹരി വിറ്റഴിക്കലുകള്‍ ടാറ്റയ്ക്ക് തള്ളിക്കളയാനാവില്ലെന്ന് ക്രെഡിറ്റ് സ്യൂസിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചില യൂറോപ്യന്‍ ബിസിനസുകള്‍,ടാറ്റ പവറിന്റെ മുന്ദ്ര, ടാറ്റ ടെലിസര്‍വീസസ് തുടങ്ങിയ മൂല്യമിടിയുന്ന ബിസിനസുകളില്‍ ഓഹരി വിറ്റഴിക്കല്‍ നടപ്പാക്കുന്നതിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഓപ്പറേറ്റര്‍മാര്‍ കടുത്ത വെല്ലുവിളി നേരിടുന്ന ടെലികോം മേഖലയിലെ ദുര്‍ബല സ്ഥാനവും ബാലന്‍സ് ഷീറ്റിലെ ഉയര്‍ന്ന കടവും മൂലം ടാറ്റ ടെലിസര്‍വീസസിന് മുന്നോട്ടുപോകുന്നത് പ്രയാസകരമാണ്. മുന്ദ്ര പവര്‍ പ്രൊജക്റ്റിന് നിലവില്‍ നെഗറ്റീവ് മൂല്യമാണുള്ളത്. അതുകൊണ്ട് തന്നെ യാതൊരു പരിഗണനയും കൂടാതെ കമ്പനി ഉപേക്ഷിക്കുകയാണെങ്കില്‍ അത് ഗ്രൂപ്പിന്റെ മൂല്യമുയര്‍ത്തുമെന്നും എന്നാലത് എളുപ്പത്തില്‍ സാധ്യമാകില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

അനുബന്ധ ബിസിനസുകളില്‍ ചിലതിന്റെ വില്‍പ്പനയിലൂടെ യൂറോപ്യന്‍ ബിസിനസ് മെച്ചപ്പെടുത്താനും, യുകെ പെന്‍ഷന്‍ പ്രശ്‌നം പരിഹരിക്കുന്നതിനുമുള്ള ശ്രമത്തിലാണ് ടാറ്റ ഗ്രൂപ്പ്. യുകെ ആസ്തികള്‍ ഇതിനകം തന്നെ വന്‍തോതില്‍ എഴുതി തള്ളിയിട്ടുണ്ടെന്നും അതിനാല്‍ ഭാവിയില്‍ വന്‍ ഇടിവ് വരുന്നതിന് സാധ്യത കുറവാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

Comments

comments

Categories: Business & Economy, Slider