ചൈനയിലെ സംയുക്ത സംരംഭ ട്രാക്ടര്‍ ബിസിനസ്സില്‍നിന്ന് മഹീന്ദ്ര പിന്‍മാറും

ചൈനയിലെ സംയുക്ത സംരംഭ ട്രാക്ടര്‍ ബിസിനസ്സില്‍നിന്ന് മഹീന്ദ്ര പിന്‍മാറും

മുഴുവന്‍ ഓഹരികളും 82 മില്യണ്‍ യുവാന് വില്‍ക്കും

ന്യൂ ഡെല്‍ഹി : ചൈനയിലെ സംയുക്ത സംരംഭ ട്രാക്ടര്‍ ബിസിനസ്സില്‍നിന്ന് പിന്‍മാറുകയാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ്. സംയുക്ത സംരംഭമായ മഹീന്ദ്ര യേദ യാന്‍ചെങ് ട്രാക്ടര്‍ കമ്പനിയുടെ മുഴുവന്‍ ഓഹരികളും 82 മില്യണ്‍ ചൈനീസ് യുവാന് (ഏകദേശം 80 കോടി ഇന്ത്യന്‍ രൂപ) വില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്ന് ചൈനീസ് വിപണിയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കും.

ചൈനീസ് സംയുക്ത സംരംഭത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അനുബന്ധ കമ്പനിയായ മഹീന്ദ്ര ഓവര്‍സീസ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി (മൗറീഷ്യസ്) ലിമിറ്റഡിന് 51 ശതമാനം ഓഹരിയാണുള്ളത്. ജിയാങ്ഷു യേദ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിക്ക് രണ്ട് ശതമാനം, ജിയാങ്ഷു യേദ ഗ്രൂപ്പിന് 39 ശതമാനം, യാന്‍ ബ്രിങ്‌ദേയ്ക്ക് 10 ശതമാനം എന്നിങ്ങനെയാണ് ഓഹരികള്‍ വിറ്റഴിക്കുന്നത്.

കാര്‍ഷിക യന്ത്രങ്ങളുടെ ബിസിനസ്സില്‍ ചൈനയില്‍ സ്വന്തം നിലയില്‍ പുതിയ സാധ്യതകള്‍ തേടാന്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിനെ സഹായിക്കും. ട്രാക്ടറുകള്‍പ്പുറം നടീല്‍ യന്ത്രങ്ങളും കൊയ്ത്തുയന്ത്രങ്ങളും ഇപ്പോള്‍ മഹീന്ദ്രയുടെ ബിസിനസ്സിന്റെ ഭാഗമാണ്.

2016 ഡിസംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ മഹീന്ദ്ര യേദ യാന്‍ചെങ് ട്രാക്ടര്‍ കമ്പനി 339.89 മില്യണ്‍ യുവാന്റെ വിറ്റുവരവാണ് നേടിയത്. 88 മില്യണ്‍ യുവാനായിരുന്നു അറ്റ ആസ്തി.

Comments

comments

Categories: Auto