പിടിച്ചെടുത്തത് 72.6 മില്യണ്‍ ദിര്‍ഹം വിലമതിക്കുന്ന വ്യാജ വസ്തുക്കള്‍

പിടിച്ചെടുത്തത് 72.6 മില്യണ്‍ ദിര്‍ഹം വിലമതിക്കുന്ന വ്യാജ വസ്തുക്കള്‍

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ദുബായ് കസ്റ്റംസ് നടത്തിയ 133 പരിശോധനകളിലായാണ് ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്

ദുബായ്: ഈ വര്‍ഷം ആറ് മാസത്തിനുള്ളില്‍ നടത്തിയ 133 പരിശോധനകളില്‍ ദുബായ് കസ്റ്റംസ് പിടിച്ചെടുത്തത് 72.6 മില്യണ്‍ ദിര്‍ഹത്തിന്റെ വസ്തുക്കള്‍. ഇലക്ട്രോണിക് ഉപകരണങ്ങള്‍, വാച്ചുകള്‍, ഗ്ലാസുകള്‍, വസ്ത്രങ്ങള്‍, പെര്‍ഫ്യൂം, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ്, ടെലഫോണുകള്‍, കംപ്യൂട്ടര്‍ തുടങ്ങിയ നിരവധി വസ്തുക്കളാണ് പിടിച്ചെടുത്തിരിക്കുന്നത്.

നിയമവിരുദ്ധമായ വാണിജ്യചരക്കുകള്‍ ദുബായ് കസ്റ്റംസിന്റെ സെന്ററുകളില്‍ പിടിച്ചുവെച്ചിരിക്കുകയാണ്. ആധുനിക പരിശോധന ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഉല്‍പ്പന്നങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്.

സമൂഹത്തില്‍ ഇന്നോവേഷനും ക്രിയേറ്റിവിറ്റിക്കും യുഎഇ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന നിലവിലെ അവസ്ഥയില്‍ ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വികാസത്തില്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അവകാശങ്ങളു(ഐപിആര്‍)ടെ സംരക്ഷണത്തിന് വലിയ പ്രാധാന്യമാണുള്ളതെന്ന് ദുബായ് കസ്റ്റംസിന്റെ ഐപിആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്റ്റര്‍ മുബാറഖ് പറഞ്ഞു.

ദുബായ് കസ്റ്റംസ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ജീവനക്കാര്‍ക്കും പരിശോധന നടത്തുന്ന ഓഫീസര്‍മാര്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലനം നല്‍കി വ്യാജ ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Arabia