ഉപരാഷ്ട്രപതിയായി വെങ്കയ നായ്ഡു ചുമതലയേറ്റു

ഉപരാഷ്ട്രപതിയായി വെങ്കയ നായ്ഡു ചുമതലയേറ്റു

ന്യൂഡെല്‍ഹി: ഇന്ത്യയുടെ 13-ാമത് ഉപരാഷ്ട്രപതിയായി എം വെങ്കയ്യ നായിഡു അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഇന്നലെ രാവിലെ പതിനൊന്നോടെ രാജ്യസഭയിലെത്തിയ വെങ്കയ്യ നായിഡു സഭാ അധ്യക്ഷന്റെ സ്ഥാനമേറ്റെടുത്തു

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കേന്ദ്രമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുള്‍പ്പടെയുള്ള പ്രമുഖര്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാന്‍ രാഷ്ട്രപതി ഭവനില്‍ എത്തിയിരുന്നു.

ആറ് മൗലാന ആസാദ് റോഡിലെ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിലേക്ക് ഈ മാസം 18നു ശേഷം മാത്രമാകും വെങ്കയ്യ താമസം മാറുക. ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ ഏറ്റവും പ്രമുഖ നേതാക്കളിലൊരാളായ വെങ്കയ്യ നായ്ഡു കേന്ദ്ര മന്ത്രിസ്ഥാനം രാജിവെച്ച ശേഷമാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മല്‍സരിച്ചത്. സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് കഴിഞ്ഞ ദിവസം പാര്‍ലമെന്റ് ഊഷ്മളമായ യാത്രയയ്യപ്പ് നല്‍കിയിരുന്നു.

Comments

comments

Categories: Slider, Top Stories