എസ്ബിഐയുടെ സംയോജിത ലാഭത്തില്‍ മൂന്നു മടങ്ങ് വര്‍ധന; നിഷ്‌ക്രിയാസ്തി പെരുകി

എസ്ബിഐയുടെ സംയോജിത ലാഭത്തില്‍ മൂന്നു മടങ്ങ് വര്‍ധന; നിഷ്‌ക്രിയാസ്തി പെരുകി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ പ്രവര്‍ത്തന ഫലം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു. ജൂണില്‍ അവസാനിച്ച പാദത്തില്‍ 3,031.88 കോടി രൂപയുടെ അറ്റാദായമാണ് എസ്ബിഐ രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1046 കോടി രൂപയായിരുന്നു അറ്റാദായം. വിപണി വിദഗ്ധരുടെ വിലയിരുത്തലിനും അപ്പുറമുള്ള പ്രകടനമാണ് എസ്ബിഐ നടത്തിയിട്ടുള്ളത്.

അറ്റാദായത്തില്‍ വലിയ വര്‍ധന ദര്‍ശിക്കാനായെങ്കിലും നിഷ്‌ക്രിയാസ്തിയില്‍ പ്രകടമായ വര്‍ധന ഉണ്ടായി. മൊത്തം വായ്പയിലെ നിഷ്‌ക്രിയാസ്തികളുടെ വിഹിതം 6.9 ശതമാനത്തില്‍ നിന്ന് 9.97 ശതമാനമായി ഉയര്‍ന്നു. ഇതു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബാങ്കിന്റെ ഓഹരികള്‍ ഇന്നലെ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ നാലു ശതമാനത്തോളം ഇടിഞ്ഞു.

5.97 ആണ് കഴിഞ്ഞ പാദത്തില്‍ ബാങ്കിന്റെ അറ്റ നിഷ്‌ക്രിയാസ്തിയായി കണക്കാക്കുന്നത്. മുന്‍ പാദത്തിലിത് 3. 71 ശതമാനമായിരുന്നു. 1.88 ലക്ഷം കോടി രൂപയാണ് മൊത്തം നിഷ്‌ക്രിയാസ്തി. മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലിത് 1.12 ലക്ഷം കോടി രൂപ മാത്രമായിരുന്നു. അറ്റ പലിശ വരുമാനം 19323 കോടി രൂപയാണ്.

Comments

comments

Categories: Slider, Top Stories