തീരസംരക്ഷണം: ആസൂത്രണം ഇനിയുമകലെ

തീരസംരക്ഷണം: ആസൂത്രണം ഇനിയുമകലെ

ആവിഷ്‌കരിക്കപ്പെട്ട നിരവധി പദ്ധതികള്‍ സംയോജിപ്പിക്കാത്തത് വെല്ലുവിളി

രാജ്യത്തെ തീരപ്രദേശം സംരക്ഷിക്കാന്‍ പല പദ്ധതികളും തയാറാക്കിയിട്ടുണ്ടെങ്കിലും ലക്ഷ്യം നേടാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. ജൂലൈ 31-നാണ് കേന്ദ്ര പരിസ്ഥിമന്ത്രി, ലക്ഷദ്വീപ് അവരുടെ തീരദേശ പരിപാലനപദ്ധതി സമര്‍പ്പിച്ചതായി പാര്‍ലമെന്റില്‍ പ്രഖ്യാപനം നടത്തിയത്. പലനാള്‍ നീട്ടിയ തീരദേശ പരിപാലനനിയമമനുസരിച്ചുള്ള പദ്ധതി അഞ്ചാമത്തെ അന്ത്യശാസനവും കഴിഞ്ഞാണ് ലക്ഷദ്വീപ് സമര്‍പ്പിച്ചത്. തീരനിയന്ത്രണ മേഖല വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് കാലമേറെയായിട്ടും ഒമ്പത് തീരദേശ സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളും ഇതേവരെ പദ്ധതി സമര്‍പ്പിച്ചിട്ടില്ല.കാലാവധി കഴിഞ്ഞിട്ടും കേന്ദ്ര നിര്‍ദേശങ്ങള്‍ അവഗണിക്കുന്ന നിലപാടാണ് ഇവര്‍ എടുക്കുന്നത്. 1996-ല്‍ തീരദേശ പരിപാലനനിയമം ആവിഷ്‌കരിച്ചെങ്കിലും പല കോണുകളില്‍ നിന്നുമുള്ള സമ്മര്‍ദ്ദം മൂലം ഇത് പ്രാവര്‍ത്തികമാക്കുന്നത് പലതവണ നീട്ടിവെക്കേണ്ടി വന്നു.

1991-ലാണ് തീരനിയന്ത്രണ മേഖല വിജ്ഞാപനം പുറപ്പെടുവിച്ചത്. പുഴ,കായല്‍, കടല്‍ എന്നിവയില്‍ നിന്ന് 500 മീറ്റര്‍ അകലെ മാറിയേ ഇനിമുതല്‍ വീട് അടക്കമുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കുകയുള്ളൂ എന്നാണ് നിയമം അനുശാസിക്കുന്നത്. വേലിയേറ്റസമയത്ത് തീരം കവരുന്ന പരിസ്ഥിതിലോലപ്രദേശമായി കണ്ടാണ് നിയമം കൊണ്ടുവന്നത്. ഇതനുസരിച്ച് 1996-ല്‍ എല്ലാ തീരദേശ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തീരദേശ സംരക്ഷണ നിയമത്തിന്‍ കീഴിലായി. 2011-ല്‍ തീരനിയന്ത്രണ മേഖല വിജ്ഞാപനം പരിഷ്‌കരിച്ചു. നിയമം ബാധകമായ പ്രദേശങ്ങള്‍ പുതുക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷത്തിനകം തീരദേശ പരിപാലനപദ്ധതി സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പദ്ധതികള്‍ ആരും സമര്‍പ്പിച്ചില്ല. ഇതിന്റെ അഭാവത്തില്‍ 1996-ലെ പതിപ്പിന് പല പ്രാവശ്യം സമയം നീട്ടിക്കൊടുത്തു.

2011-ല്‍ തീരനിയന്ത്രണ മേഖല പുതുക്കി നിശ്ചയിക്കപ്പെട്ട ശേഷം തീരദേശ പരിപാലനപദ്ധതിക്ക് വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായുള്ള പൊരുത്തക്കേടുകള്‍ പല തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉദാഹരണത്തിന് ആദ്യ വിജ്ഞാപനത്തില്‍ വിഴിഞ്ഞത്തെ പരിസ്ഥിതി ലോലപ്രദേശമായി നിശ്ചയിച്ചിരുന്നു. എന്നാല്‍ 2011-ലെ പരിഷ്‌കരിച്ച വിജ്ഞാപനത്തില്‍ ഈ പ്രദേശത്തിന്റെ നില മാറ്റി നിശ്ചയിക്കപ്പെട്ടു. മാത്രമല്ല വേലിയേറ്റത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പരിസ്ഥിതിലോലപ്രദേശ നിര്‍ണത്തിലും ആസൂത്രണത്തിലും മാറ്റം സംഭവിച്ചു. 20 കൊല്ലം മുമ്പുള്ള മാനദണ്ഡപ്രകാരമാണ് നിലവില്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. തീരദേശ പദ്ധതികള്‍ക്ക് അനുമതി കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ വിവേചനാധികാരം ഉപയോഗിക്കുകയാണ്. ഇതു മൂലം കേന്ദ്രനിയമം കാറ്റില്‍പ്പറത്തുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്.

വിജ്ഞാപനമനുസരിച്ചു പദ്ധതി പൂര്‍ത്തീകരിക്കാനുള്ള വിഭവങ്ങളുടെ അഭാവവും വേലിയേറ്റപരിധി നിര്‍ണയത്തിന്റെ അസ്ഥിര സ്വഭാവവും ചൂണ്ടിക്കാട്ടിയുള്ള സംസ്ഥാനങ്ങളുടെ പരാതികള്‍ കേട്ടതിനു ശേഷം പ്രശ്‌നപരിഹാരത്തിനായി 2014-ല്‍ പരിസ്ഥിതി മന്ത്രാലയം ദേശീയ സുസ്ഥിര തീരനിയന്ത്രണ കേന്ദ്രത്തെ നിയോഗിച്ചു. രാജ്യത്തെ 7500 കിലോമീറ്റര്‍ തീരദേശത്തെ സ്ഥിരതയാര്‍ന്ന വേലിയേറ്റപ്രദേശമായി സുസ്ഥിര തീരനിയന്ത്രണ കേന്ദ്രം നിശ്ചയിച്ചു. എന്നാല്‍ ഇതിനകം തന്നെ പല സംസ്ഥാനങ്ങളും തീരദേശ പരിപാലനപദ്ധതി സമര്‍പ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പിട്ടിരുന്നു. വേലിയേറ്റപ്രദേശങ്ങളെ സുസ്ഥിര തീരനിയന്ത്രണ കേന്ദ്രം മിക്കവാറും അടയാളപ്പെടുത്തിയിരുന്നെങ്കിലും പരിസ്ഥിതിപ്രാധാന്യമുള്ള സമുദ്രനിരപ്പില്‍ നിന്നു താഴ്ന്ന പ്രദേശങ്ങള്‍ പലതും ഉള്‍പ്പെടുത്താതെ പോയി.

തീരനിയന്ത്രണ മേഖല വേര്‍തിരിക്കുന്നതില്‍ കൃത്യമായ അടയാളപ്പെടുത്തല്‍ നിര്‍ണായകമാണ്. കാരണം തീരത്തു നിന്ന് 500 മീറ്ററും വേലിയേറ്റസമയത്ത് ജലനിരപ്പുയരുന്ന ജലാശയങ്ങളില്‍ നിന്ന് 100 മീറ്ററും അകലെ മാത്രമേ നിര്‍മ്മാണം നടത്താവൂ എന്ന നിയമവ്യവസ്ഥ കര്‍ശനമായി പാലിക്കപ്പെടണമെങ്കില്‍ വ്യക്തമായി അതിര്‍ത്തി രേഖപ്പെടുത്തിയിരിക്കണം. നിര്‍മ്മാണത്തിനു പുറമെ ഖനനത്തിനും വിനോദസഞ്ചാരത്തിനുമൊക്കെ ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. തീരസംരക്ഷണത്തിനും പ്രാദേശികജനതയുടെ ജീവിതത്തിനു ഭംഗം വരുത്തരുതെന്നുമുള്ള ഉദ്ദേശ്യത്തോടെയാണ് നിയമം കൊണ്ടുവരുന്നത്. പരിസ്ഥിതിലോല മേഖലയുടെ തെറ്റായ രേഖപ്പെടുത്തല്‍ തീരപ്രദേശങ്ങളുടെ നാശത്തിനും മുക്കുവഗ്രാമങ്ങള്‍ പുറന്തള്ളപ്പെടാനും കാരണമാകുകയും പകരം ലാഭം മാത്രം മുന്‍നിര്‍ത്തിയുള്ള വിനോദസഞ്ചാര, റിയല്‍ എസ്‌റ്റേറ്റ്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു ലഭ്യമാക്കുകയും ചെയ്യും. മാത്രമല്ല, കൃത്യമായ അടയാളപ്പെടുത്തലിനെ ആശ്രയിച്ചുള്ള തീരദേശ പരിപാലനപദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്.

2011-ല്‍ തീരനിയന്ത്രണ മേഖല പുതുക്കി നിശ്ചയിക്കപ്പെട്ട ശേഷം തീരദേശ പരിപാലനപദ്ധതിക്ക് വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായുള്ള പൊരുത്തക്കേടുകള്‍ പല തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉദാഹരണത്തിന് ആദ്യ വിജ്ഞാപനത്തില്‍ വിഴിഞ്ഞത്തെ പരിസ്ഥിതി ലോലപ്രദേശമായി നിശ്ചയിച്ചിരുന്നു. എന്നാല്‍ 2011-ലെ പരിഷ്‌കരിച്ച വിജ്ഞാപനത്തില്‍ ഈ പ്രദേശത്തിന്റെ നില മാറ്റി നിശ്ചയിക്കപ്പെട്ടു

സമാന്തര ആസൂത്രണം

2011-ലെ തീരമേഖലനിയന്ത്രണ വിജ്ഞാപനം മൂന്നു പദ്ധതികളെക്കുറിച്ചു കൂടി പറഞ്ഞുവെച്ചിരിക്കുന്നു. സമഗ്ര പദ്ധതി, തീരമേഖലയ്ക്കു വേണ്ടിയുള്ള അഴുക്കുചാല്‍ പദ്ധതി, തീരദേശ സംയോജിത ഭരണപദ്ധതി എന്നിവയാണിവ. തീരഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യവികസനമാണ് സമഗ്ര പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. പ്രധാനമായും മല്‍സ്യത്തൊഴിലാളികള്‍ക്കായുള്ള ഭവനപദ്ധതികളാണിവ. സംസ്ഥാനസര്‍ക്കാരുകള്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുമായി ചര്‍ച്ച ചെയ്ത് പദ്ധതികള്‍ തയാറാക്കുന്നു. കര്‍ണാടക സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.

തീരമേഖലയിലെ നഗങ്ങള്‍ക്കും പട്ടണങ്ങള്‍ക്കു വേണ്ടിയുള്ള അഴുക്കുചാല്‍ പദ്ധതികളാണ് അടുത്ത പദ്ധതി. വിജ്ഞാപനം വന്നു കഴിഞ്ഞ് ഒരു വര്‍ഷത്തിനകം ഈ പദ്ധതി പൂര്‍ത്തീകരിച്ചിരിക്കണം. മഹാരാഷ്ട്ര സര്‍ക്കാര്‍ പരിസ്ഥിതിലോല മേഖലയില്‍ ആരംഭിച്ച മലാഡ് കനാല്‍ പദ്ധതി ഇതിനുദാഹരണമാണ്. 2011-ലെ തീരദേശ പരിപാലനനിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയ ശേഷമാണ് പദ്ധതി തുടങ്ങിയത്. പരിസ്ഥിതിലോല പ്രദേശത്ത് പദ്ധതികളാകാമെന്ന ഭേദഗതിയാണ് മഹാരാഷ്ട്രയ്ക്ക് അനുകൂലമായത്.

സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 2014-ല്‍ പരിസ്ഥിതി മന്ത്രാലയം ശൈലേഷ് നായിക് സമിതിയെ നിയോഗിച്ചു. വിവേചനപരമായ പദ്ധതികള്‍ക്കെതിരേ സംസ്ഥാനങ്ങള്‍ ആശങ്കള്‍ ഉയര്‍ത്തിയതുമില്ല, സുസ്ഥിര വേലിയേറ്റം സംബന്ധിച്ച ദേശീയ സുസ്ഥിര തീരനിയന്ത്രണ കേന്ദ്രത്തിന്റെ ഇടപെടലുകളെ സമിതി ശ്ലാഘിച്ചതുമില്ല

അതീവ പരിസ്ഥിതി പ്രാധാന്യമര്‍ഹിക്കുകയും ഉപജീവനത്തിനായി കടലിനെ ആശ്രയിക്കുകയും ചെയ്യുന്ന മേഖലകള്‍ക്കു വേണ്ടിയാണ് തീരദേശ സംയോജിത ഭരണപദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. തീരനിയന്ത്രണ മേഖല വിജ്ഞാപനത്തില്‍ ഇത്തരം 12 മേഖലകളെക്കുറിച്ചു പ്രതിപാദിക്കുന്നു. ദേശീയ സുസ്ഥിര തീരനിയന്ത്രണ കേന്ദ്രം ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളോട് ഈ മേഖലകളെ വേര്‍തിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തീരനിയന്ത്രണ മേഖലയില്‍ ഇതില്‍ ഒന്നു പോലും ഇതേവരെ പട്ടികപ്പെടുത്തിയിട്ടില്ല.

പൊതുലക്ഷ്യങ്ങളുടെ അഭാവം

ആവിഷ്‌കരിക്കപ്പെട്ട പദ്ധതികളെല്ലാം തന്നെ രാജ്യത്തിന്റെ തീരദേശസംരക്ഷണം ലക്ഷ്യമിട്ടാണെങ്കിലും ഇവ വേറിട്ടു നില്‍ക്കുകയാണ്. ഇവ സംയോജിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനത്തിനോ നിര്‍ദ്ദിഷ്ടരീതിയില്‍ ക്രമീകരിക്കാനോ ഒരു ശ്രമവും നടക്കുന്നില്ല. പരസ്പരബന്ധമില്ലാത്ത ഇത്തരം പദ്ധതിനടത്തിപ്പ് ആസൂത്രണ സ്ഥാപനങ്ങള്‍ക്കും ആശ്രിതസമുദായങ്ങള്‍ക്കും ഒരേ പോലെ പ്രത്യാഘാതം സൃഷ്ടിക്കും. സമഗ്ര പദ്ധതിയും അഴുക്കുചാല്‍ പദ്ധതിയും നടപ്പാക്കാന്‍ തയാറായ കര്‍ണാടകയും മഹാരാഷ്ട്രയും ഏറെക്കുറെ പദ്ധതിപൂര്‍ത്തീകരണത്തോടടുത്തപ്പോഴാണ് പുതിയ വേലിയേറ്റപരിധി ഉള്‍പ്പെടുത്തേണ്ടി വന്നത്. ഇതിനു ബുദ്ധിമുട്ടില്ലെന്ന് കര്‍ണാടക അറിയിച്ചിട്ടുണ്ട്. എങ്കിലും വേലിയേറ്റപരിധിയിലെ മാറ്റം നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന 100, 200 മീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ പുനര്‍നിര്‍ണയിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നു. ഇതിന് ഒരു സമഗ്ര പദ്ധതി ആവശ്യമായി വരും.

കര്‍ണാടക, ഭരണപരമായ ഈ പ്രശ്‌നം ബുദ്ധിമുട്ടില്ലാതെ തന്ത്രപരമായി പരിഹരിച്ചു. മഹാരാഷ്ട്രയാകട്ടെ മലാഡ് അഴുക്കുചാല്‍ പദ്ധതിക്കായി ഏത് പരിസ്ഥിതിലോല മേഖലയെയാണ് ബലികഴിക്കേണ്ടി വരുക എന്നു കൃത്യമായി നിര്‍ണയിക്കാതെയാണ് തീരനിയന്ത്രണമേഖല സംബന്ധിച്ച് സമ്മതപത്രത്തിലൊപ്പിട്ടത്. കൂടാതെ വ്യക്തിഗത പദ്ധതികള്‍ പ്രശംസിക്കപ്പെടുകയും വേലിയേറ്റപരിധി അടയാളപ്പെടുത്തുന്ന പദ്ധതി അനുകൂലികളുടെയും സംസ്ഥാന തീരനിയന്ത്രണമേഖല അതോറിറ്റികളുടെയും വിവേചനാധികാരം അനുവദിക്കുകയും ചെയ്യുൂന്നു. ഏതായാലും കൃത്യമായ വേലിയേറ്റപരിധി അടയാളപ്പെടുത്താനായില്ലെങ്കിലും ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ സാധാരണ പോലെ മുമ്പോട്ടു പോകുക തന്നെ ചെയ്യും. ഭാവിയില്‍ അഭിലഷണീയമായ കാര്യങ്ങളുടെ ആസൂത്രണം എന്നാണ് പദ്ധതി എന്ന വാക്ക് അര്‍ത്ഥമാക്കുന്നത്. തീരപ്രദേശത്തെ സംബന്ധിച്ച് ഭാവിയെന്നത് എത്ര അകകലെയാണെന്നതിനെക്കുറിച്ച് ഒരു പദ്ധതിയോ ആശയമോ ഇല്ലെന്നു പറയാം. അതേസമയം, ഇത്തരം ആസൂത്രണങ്ങളും ഭരണനിര്‍വ്വഹണ പരിപാടികളും തീരത്ത് കൂട്ടായ ഫലങ്ങളൊന്നും സൃഷ്ടിക്കാതെ സമാന്തരമായി നടക്കുകയും ചെയ്യുന്നു.

നിയമം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 2014-ല്‍ പരിസ്ഥിതി മന്ത്രാലയം ശൈലേഷ് നായിക് സമിതിയെ നിയോഗിച്ചു. വിവേചനപരമായ പദ്ധതികള്‍ക്കെതിരേ സംസ്ഥാനങ്ങള്‍ ആശങ്കള്‍ ഉയര്‍ത്തിയതുമില്ല, സുസ്ഥിര വേലിയേറ്റം സംബന്ധിച്ച ദേശീയ സുസ്ഥിര തീരനിയന്ത്രണ കേന്ദ്രത്തിന്റെ ഇടപെടലുകളെ സമിതി ശ്ലാഘിച്ചതുമില്ല. സമിതിയുടെ ശുപാര്‍ശ പ്രകാരം 2017-ല്‍ കരട് സമുദ്രതീര നിയന്ത്രണ മേഖലാ വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. തീരസംരക്ഷണത്തിനായി ആവിഷ്‌കരിച്ച പദ്ധതികള്‍ സംയോജിപ്പിക്കുന്നതിനു പകരം മേഖലയിലെ വിനോദസഞ്ചാര പദ്ധതികള്‍ക്കായി പുതിയൊരു പദ്ധതി ആസൂത്രണം ചെയ്യുമെന്നാണ് വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്.

അഴുക്കുചാല്‍ പദ്ധതി, പരമ്പരാഗത സമുദായങ്ങള്‍ക്കു വേണ്ടിയുള്ള പാര്‍പ്പിടപദ്ധതികള്‍, വിനോദസഞ്ചാരമേഖലയുടെ പ്രോല്‍സാഹനം എന്നിവ സ്ഥിരതയോടെയും കൃത്യതയോടെയും വേലിയേറ്റം അടയാളപ്പെടുത്താന്‍ സഹായിക്കുന്നു. വെവ്വേറെയായി നിലനില്‍ക്കുന്ന ഈ പദ്ധതികള്‍ മുന്‍ഗണനാക്രമം, യുക്തിപരമായ ക്രമം, ഏകോപന ചിന്ത എന്നിവയുടെ അഭാവം കൊണ്ടുള്ള ആശയക്കുഴപ്പം വഹിക്കേണ്ടി വരുകയും ചെയ്യുന്നു. ആസൂത്രണത്തിലെ അമിതശ്രദ്ധ പുലര്‍ത്തിയാലും തീരനിയന്ത്രണച്ചട്ടം നടപ്പാക്കുന്നതിലുള്ള ആശങ്കകള്‍ തുടരുമെന്നു തന്നെ കാണപ്പെടുന്നു.

Comments

comments

Categories: FK Special, Slider