Archive

Back to homepage
Slider Top Stories

ഉപരാഷ്ട്രപതിയായി വെങ്കയ നായ്ഡു ചുമതലയേറ്റു

ന്യൂഡെല്‍ഹി: ഇന്ത്യയുടെ 13-ാമത് ഉപരാഷ്ട്രപതിയായി എം വെങ്കയ്യ നായിഡു അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഇന്നലെ രാവിലെ പതിനൊന്നോടെ രാജ്യസഭയിലെത്തിയ വെങ്കയ്യ നായിഡു സഭാ അധ്യക്ഷന്റെ സ്ഥാനമേറ്റെടുത്തു

Slider Top Stories

ലിസ്റ്റ് ചെയ്ത ഉടന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി വില 22% വര്‍ധിച്ചു

മുംബൈ: ലിസ്റ്റ് ചെയ്ത ഉടനെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി വില 22 ശതമാനം വര്‍ധിച്ചു. 432 രൂപയ്ക്ക് ഇഷ്യൂ ചെയ്ത ഓഹരികള്‍ 0.69 ശതമാനം പ്രീമിയത്തോടെ 435 രൂപയ്ക്കാണ് ഇന്നലെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. ഒട്ടും സമയമെടുക്കാതെ ബിഎസ്ഇയില്‍

Slider Top Stories

എസ്ബിഐയുടെ സംയോജിത ലാഭത്തില്‍ മൂന്നു മടങ്ങ് വര്‍ധന; നിഷ്‌ക്രിയാസ്തി പെരുകി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ പ്രവര്‍ത്തന ഫലം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു. ജൂണില്‍ അവസാനിച്ച പാദത്തില്‍ 3,031.88 കോടി രൂപയുടെ അറ്റാദായമാണ് എസ്ബിഐ രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1046 കോടി രൂപയായിരുന്നു അറ്റാദായം.

Slider Top Stories

സര്‍ക്കാരിലേക്കുള്ള ആര്‍ബിഐ ഡിവിഡന്റ് പകുതിയായി

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നയം സര്‍ക്കാരിലേക്കുള്ള നികുതി റിട്ടേണുകളില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കിയെന്ന റിപ്പോര്‍്ട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. എന്നാല്‍ വിവിധ മേഖലകളില്‍ ഈ നയം എങ്ങനെയെല്ലാം ബാധിച്ചിട്ടുണ്ട് എന്നത് ഇപ്പോഴും വിലയിരുത്തലുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര

Slider Top Stories

ജിഡിപി ലക്ഷ്യം നേടുക പ്രയാസകരം

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തികാവസ്ഥയില്‍ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതായി വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വെയുടെ രണ്ടാം ഭാഗം കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെച്ചു. നടപ്പു വര്‍ഷം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 6.75-7.5 ശതമാനം വളര്‍ച്ച നേടാനാകുമെന്ന മുന്‍ നിഗമനം സാധ്യമാക്കുക എന്നത് ഇപ്പോഴത്തെ

Business & Economy

സോണിയും സിസ്‌കോയും സഹകരിക്കുന്നു

സോണി എല്‍ഐവി യുടെ വിഡിയോ ഉള്ളടക്കങ്ങള്‍ ആമസോണ്‍ ഫയര്‍ ടിവിയുടെയും ആപ്പിള്‍ ടിവിയുടെയും ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് എത്തിക്കുന്നതിനായി അമേരിക്ക ആസ്ഥാനമായ ബഹുമുഖ ടെക്‌നോളജി സ്ഥാപനം സിസ്‌കോയുമായി സോണി പിക്‌ചേര്‍സ് നെറ്റ്‌വര്‍ക്ക് സഹകരിക്കുന്നു. സോണിയുടെ വിഡിയോ ഓണ്‍ ഡിമാന്‍ഡ് പ്ലാറ്റ്‌ഫോമാണ് സോണി എല്‍ഐവി.

Tech

നോക്കിയ 6ന് 1 മില്യണ്‍ രജിസ്‌ട്രേഷന്‍

നോക്കിയ ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ നോക്കിയ 6ന് ആമസോണില്‍ ഇതുവരെ ലഭിച്ചത് 1 മില്യണിലധികം രജിസ്‌ട്രേഷന്‍. 14999 രൂപ വിലയുള്ള ഈ സ്മാര്‍ട്ട് ഫോണ്‍ ഓഗസ്റ്റ് 23 മുതല്‍ ആമസോണില്‍ ലഭ്യമാകും. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, സ്മാര്‍ട്ട്

Tech

ഐടെല്‍ മൊബീലിന്റെ പവര്‍ പ്രോ പി41

ചൈനീസ് മൊബീല്‍ നിര്‍മാണ കമ്പനിയാ ട്രാന്‍ഷന്‍ ഹോള്‍ഡിംഗ്‌സിന്റെ ഉടമസ്ഥതയിലുള്ള ഐടെല്‍ മൊബീല്‍സ് തങ്ങളുടെ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പവര്‍ പ്രോ പി41 അവതരിപ്പിച്ചു. 1 ജിബി റാം, 8ജിബി ഇന്റേണല്‍ മെമ്മറി, 32 ജിബി എക്പാന്‍ഡബിള്‍ മെമ്മറി 5000 എംഎഎച്ച് ബാറ്ററി

Tech

ഇന്‍സ്റ്റഗ്രാം ലൈവ് രണ്ട് ലൊക്കേഷനില്‍ നിന്ന്

ഫേസ്ബുക്കിന്റെ ഫോട്ടോ, വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം തങ്ങളുടെ ലൈവ് വിഡിയോ സ്ട്രീമിംഗില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. മറ്റൊരിടത്തുള്ള ഒരാളെ കൂടി നിങ്ങളുടെ ലൈവിലേക്ക് ക്ഷണിക്കാം. അതായത് രണ്ട് പേര്‍ക്ക് വ്യത്യസ്ത ഇടങ്ങളില്‍ ഇരുന്നുകൊണ്ട് ഒരു ലൈവ് സ്ട്രീമിംഗില്‍ പങ്കാളികളാകുന്നതിനാണ് ഇന്‍സ്റ്റഗ്രാം

Tech

11 ടെക് മഹിന്ദ്ര ജീവനക്കാര്‍ ലേബര്‍ കോടതിയിലേക്ക്

ബെംഗളുരു: 11 ജീവനക്കാരെ പിരിച്ചു വിട്ട ടെക് മഹിന്ദ്രയുടെ നടപടിക്കെതിരായ തര്‍ക്കങ്ങള്‍ ലേബര്‍ കോടതിയിലേക്ക് മാറ്റിയെന്ന് ഫോറം ഫോര്‍ ഐടി എംപ്ലോയീസ് (എഫ്‌ഐടിഇ). പ്രശ്‌നത്തില്‍ മഹാരാഷ്ട്ര ലേബര്‍ അതോറിറ്റികളുടെ മധ്യസ്ഥത പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്. പിരിച്ചു വിട്ട ജീവനക്കാര്‍ ഇന്‍സ്ട്രിയല്‍ ഡിസ്പ്യൂട്‌സ് ആക്റ്റിലെ

Business & Economy

2 കമ്പനികള്‍ക്കെതിരായ ഉത്തരവ് എസ്എടി സ്റ്റേ ചെയ്തു

മുംബൈ: സാമ്പത്തിക ക്രമക്കേടുകള്‍ക്കു മറയായി രൂപീകരിച്ച കമ്പനികളാണെന്ന സംശയത്തെ തുടര്‍ന്ന് സെബി വിലക്കിയ 331 കമ്പനികളില്‍ 2 കമ്പനികളുടെ വിലക്ക് സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (എസ്എടി) സ്റ്റേ ചെയ്തു. ജെ കുമാര്‍ ഇന്‍ഫ്രാ പ്രോജക്റ്റ്‌സ്, പ്രകാശ് ഇന്‍ഡസ്ട്രീസ് എന്നിവയെ ഓഹരി വ്യാപാരത്തില്‍

Business & Economy

ഓണ്‍ലൈന്‍ വായ്പാ ദാതാവായ സ്വിഫ്റ്റ് ഫിനാന്‍ഷ്യലിനെ പേപാല്‍ ഏറ്റെടുക്കുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയിലെ ചെറുകിട ബിസിനസുകള്‍ക്കായുള്ള ഓണ്‍ലൈന്‍ വായ്പാദാതാവായ സ്വിഫ്റ്റ് ഫിനാന്‍ഷ്യലിനെ ആഗോള ഇന്റര്‍നെറ്റ് പേമെന്റ് കമ്പനിയായ പേപാല്‍ ഏറ്റെടുക്കും. ചെറുകിട ബിസിനസ് ഉടമസ്ഥരുടെയും സംരംഭകരുടെയും കഠിനാധ്വാനത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് വടക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ ജോസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേപാല്‍

More

നിയമനങ്ങളില്‍ 10%ല്‍ അധികം വര്‍ധനയെന്ന് റിക്രൂട്ട്‌മെന്റ് കമ്പനികള്‍

ന്യൂഡെല്‍ഹി: തൊഴില്‍ വിപണിയുടെ വളര്‍ച്ച മെച്ചപ്പെട്ടു വരുന്നതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ജൂലൈയില്‍, മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 10 ശതമാനത്തിലധികം നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് വന്‍കിട റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തുന്നത്. ചരക്കുസേവന വ്യവസ്ഥ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ സ്വാധീനം തുടര്‍ന്നും തൊഴില്‍ വിപണിയെ ശക്തിപ്പെടുത്തുമെന്നാണ്

Business & Economy

നികുതി-ജിഡിപി അനുപാതം 11.9%മായി വര്‍ധിക്കാന്‍ സാധ്യത

ന്യൂഡെല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍, ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി)യും ഇതുമായി ബന്ധപ്പെട്ട സൂക്ഷ്മപരിശോധനയും ഇന്ത്യയുടെ നികുതി വരുമാനം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. 2020 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയുടെ നികുതിയും മൊത്ത ആഭ്യന്തര ഉല്‍പ്പാദനവും തമ്മിലുള്ള അനുപാതം 11.9

Business & Economy

സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് ഫഌപ്കാര്‍ട്ടില്‍ 2.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു

ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി ഇന്‍വെസ്റ്റ്‌മെന്റ് സംരംഭമായ സോഫ്റ്റ്ബാങ്ക് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് ഭീമന്‍ ഫഌപ്കാര്‍ട്ടില്‍ 2.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു. സോഫ്റ്റ്ബാങ്കിന്റെ 100 ബില്യണ്‍ ഡോളര്‍ വിഷന്‍ ഫണ്ട് വഴിയാണ് നിക്ഷേപം നടത്തിയത്. ഇതിലൂടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള

Auto More

ഗതാഗത മേഖലയില്‍ ജൈവ ഇന്ധനങ്ങള്‍ ; ദേശീയ നയം രൂപീകരിക്കുമെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍

ന്യൂ ഡെല്‍ഹി : ഗതാഗത മേഖലയില്‍ ജൈവ ഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ നയം കൊണ്ടുവരും. എന്നാല്‍ ജൈവ ഇന്ധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം വേണ്ടിവരുമെന്ന് പെട്രോളിയം-പ്രകൃതി വാതക മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. രാജ്യത്തിന്

Arabia

ആദ്യ പകുതിയില്‍ ടക നേടിയത് 112 മില്യണ്‍ ദിര്‍ഹത്തിന്റെ അറ്റലാഭം

അബുദാബി: 2017ന്റെ ആദ്യ പകുതിയില്‍ അബുദാബി നാഷണല്‍ എനര്‍ജി കമ്പനി (ടക) 112 മില്യണ്‍ ദിര്‍ഹം അറ്റലാഭം നേടി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 1.2 ബില്യണ്‍ ദിര്‍ഹത്തിന്റെ അറ്റനഷ്ടത്തിലായിരുന്നു കമ്പനി. രണ്ട് വര്‍ഷത്തെ പുനര്‍രൂപീകരണ പരിപാടി പൂര്‍ത്തിയാക്കിയതോടെ ഉല്‍പ്പന്നത്തിന്റെ വില

Arabia Slider

നിയമവിരുദ്ധ താമസക്കാര്‍ക്കെതിരേ കര്‍ശന നടപടിയുമായി ഷാര്‍ജ

ഷാര്‍ജ: നഗരത്തില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കി ഷാര്‍ജ മുനിസിപ്പാലിറ്റി. പരിശോധന ശക്തമാക്കാനും നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ പിഴ ചുമത്തുവാനും അധികൃതര്‍ തീരുമാനിച്ചു. നിയമം ലംഘിക്കുന്നവര്‍ ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണി സൃഷ്ടിക്കുകയാണെന്നും മുനിസിപ്പാലിറ്റി പറഞ്ഞു. 2017 ലെ ആദ്യത്തെ ആറ്

Arabia

മറിയം ഗെയ്മിനെതിരേ ദുബായ് പൊലീസ്

ദുബായ്: ബ്ലൂവെയില്‍ പോലുള്ള അപകടകാരികളായ ഗെയ്മുകളെക്കുറിച്ച് ലോകം ചര്‍ച്ച ചെയ്യുന്നതിനിടയില്‍ പുതിയ വിവാദം ഉയര്‍ത്തി മറിയം ഗെയിം. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന ഗെയ്മിനെ വിമര്‍ശിച്ചുകൊണ്ട് ദുബായ് പൊലീസ് രംഗത്തെത്തി. 2017 ജൂലൈ 25 ന് പുറത്തുവന്ന ഓണ്‍ലൈന്‍ ഗെയ്മിനെ സോഷ്യല്‍