ആംഗ്യ ഭാഷ സ്വായത്തമാക്കിയ ആദ്യ ഒറാങ്ങ്ഊട്ടാന്‍ വിടവാങ്ങി

ആംഗ്യ ഭാഷ സ്വായത്തമാക്കിയ ആദ്യ ഒറാങ്ങ്ഊട്ടാന്‍ വിടവാങ്ങി

ആംഗ്യ ഭാഷ സ്വായത്തമാക്കിയ ആദ്യ കുരങ്ങുകളില്‍ ഒന്നായ ഒറാങ്ങ്ഊട്ടാന്‍ വിടവാങ്ങി. 39 വയസ് പ്രായം കണക്കാക്കുന്ന ഈ കുരങ്ങിന്റെ പേര് ചാന്‍ടെക് എന്നാണ്. അറ്റ്‌ലാന്റയിലെ മൃഗശാലയില്‍ വച്ചായിരുന്നു അന്ത്യം. 1997 മുതല്‍ അറ്റ്‌ലാന്റയിലെ ഈ മൃഗശാലയില്‍ തന്നെയായിരുന്നു ചാന്‍ടെകിനെ പാര്‍പ്പിച്ചിരുന്നത്.

വടക്കേ അമേരിക്കന്‍ മൃഗശാലകളിലുള്ളവയില്‍ വച്ച് ഏറ്റവും പ്രായമേറിയ ആണ്‍ ഒറാങ്ങ്ഊട്ടാന്‍ ആയിരുന്നു ചാന്‍ടെക്.

മരണകാരണം ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഹൃദയ സംബന്ധമായ അസുഖത്തിന് ചികില്‍സിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുണ്ട്. 35 വയസിനുശേഷം ഒറാങ്ങ്ഊട്ടാനുകളുടെ വാര്‍ധക്യകാലയളവായാണു പരിഗണിക്കുന്നതെന്നു മൃഗശാല അധികൃതര്‍ പറഞ്ഞു. ജോര്‍ജിയയിലെ ര്‍െക്‌സ് നാഷണല്‍ പ്രിമേറ്റ് റിസര്‍ച്ച് സെന്ററിലാണു ചാന്‍ടെക് ജനിച്ചത്. 1997ലാണ് ഇതിനെ അറ്റ്‌ലാന്റയിലേക്ക് മാറ്റിയത്. 2014ല്‍ പുറത്തിറങ്ങിയ ‘ ദ ഏപ് ഹു വെന്റ് ടു കോളെജ്’ എന്ന ഡോക്യുമെന്ററി ചാന്‍ടെകിനെ കുറിച്ചുള്ളതായിരുന്നു. ആംഗ്യ ഭാഷ കൂടാതെ, സ്വന്തം മുറി വൃത്തിയാക്കുന്നതു പോലുള്ള കഴിവുകളും ഇതിനുണ്ടായിരുന്നു.

Comments

comments

Categories: FK Special