ഇറാഖ് എണ്ണ മന്ത്രിയുമായി സൗദി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

ഇറാഖ് എണ്ണ മന്ത്രിയുമായി സൗദി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

എണ്ണ വിലയില്‍ സ്ഥിരത കൊണ്ടുവരുന്നതിനുള്ള ഒപെക്കിന്റെ നയങ്ങള്‍, ഊര്‍ജ്ജ വ്യവസായത്തിലെ സഹകരണം, മറ്റ് മേഖലകളില്‍ എങ്ങനെ ഒരുമിച്ചുപോകാം തുടങ്ങിയ വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തി

റിയാദ്: ഇറാഖും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇറാഖ് ഓയില്‍ മന്ത്രി ജാബര്‍ അല്‍ ലുഐബി സൗദി കിരീടാവകാശി മൊഹമ്മെദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. എണ്ണ വിലയില്‍ സ്ഥിരത കൊണ്ടുവരുന്നതിനുള്ള ഒപെക്കിന്റെ നയങ്ങള്‍, ഊര്‍ജ്ജ വ്യവസായത്തിലെ സഹകരണം, മറ്റ് സാമ്പത്തിക സഹകരണങ്ങള്‍ എന്നിവയെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇരു രാജ്യങ്ങള്‍ തമ്മിലുളള ബന്ധത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. സാമ്പത്തിക, ഊര്‍ജ്ജ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്‍ ലുഐബിയുമായി ചര്‍ച്ച നടത്തിയതായി മൊഹമ്മെദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ലാന്‍ഡ് പോര്‍ട്ടുകളും ഇരു രാജ്യങ്ങളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള നേരിട്ടുള്ള വിമാനസര്‍വീസുകളും ആരംഭിക്കുന്നതിനെക്കുറിച്ചും വാണിജ്യ കൈമാറ്റവും സൗദി സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ ശക്തമാക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്‌തെന്നു അദ്ദേഹം പറഞ്ഞു.

എണ്ണ വിപണിയെ സ്ഥിരതയിലേക്ക് കൊണ്ടുവരുന്നതിനായി എല്ലാ രാജ്യങ്ങളും ഒന്നിക്കേണ്ടിതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഇറാഖ് ഓയില്‍ മന്ത്രിയുമായി സംസാരിച്ചതെന്ന് സൗദി അറേബ്യന്‍ ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് ട്വിറ്ററിലൂടെ പറഞ്ഞു.

ഒപെക്കിന്റെ എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ചര്‍ച്ചചെയ്ത നേതാക്കള്‍ മാര്‍ക്കറ്റിലെ അധിക എണ്ണ നിയന്ത്രിക്കുന്നതുവരെ എണ്ണ ഉല്‍പ്പാദനം കുറയ്ക്കുമെന്ന് ഉറപ്പു നല്‍കി.

അല്‍ ഫലിഹിന്റെ ക്ഷണം സ്വീകരിച്ചാണ് ലുഐബി സൗദി സന്ദര്‍ശിക്കാന്‍ എത്തിയത്. ഇറാഖി ഓയില്‍ ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. എണ്ണ വില ഉയര്‍ത്തുന്നതിനുള്ള ഒപെക്കിന്റെ നയത്തെക്കുറിച്ചായിരിക്കും പ്രധാനമായി ചര്‍ച്ച ചടത്തുകയെന്ന് സൗദിയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ഇറാഖ് ഓയില്‍ മന്ത്രി പറഞ്ഞിരുന്നു. സംഘം സൗദി ആരാംകോയും സന്ദര്‍ശിക്കും.

Comments

comments

Categories: Arabia