മാറ്റ് ഗ്രേ നിറത്തില്‍ ഹോണ്ട ആക്റ്റിവ 4ജി പുറത്തിറക്കി

മാറ്റ് ഗ്രേ നിറത്തില്‍ ഹോണ്ട ആക്റ്റിവ 4ജി പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 50,846 രൂപ

ന്യൂ ഡെല്‍ഹി : ജനപ്രീതിയാര്‍ജ്ജിച്ച സ്‌കൂട്ടറായ ഹോണ്ട ആക്റ്റിവ 4ജി യുടെ മാറ്റ് ആക്‌സിസ് ഗ്രേ നിറത്തിലുള്ള പതിപ്പ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ അവതരിപ്പിച്ചു. നിലവില്‍ മറ്റ് നിറങ്ങളില്‍ ലഭിക്കുന്ന ആക്റ്റിവയുടെ അതേ വിലയായ 50,846 രൂപയാണ് പുതിയ ആക്റ്റിവയുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില.

ബിഎസ് 4 അനുസൃത എന്‍ജിനും എക്‌സ്ട്രാ ഫീച്ചറുകളുമായി 2017 ഹോണ്ട ആക്റ്റിവ 4ജി നേരത്തെ അവതരിപ്പിച്ചിരുന്നു. പേര് സൂചിപ്പിക്കും പോലെ നാലാം തലമുറ ആക്റ്റിവയാണ് ആക്റ്റിവ 4ജി. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പന നടക്കുന്ന സ്‌കൂട്ടറും ഏറ്റവുമധികം വിറ്റുപോകുന്ന ഇരുചക്ര വാഹനവുമാണ് ആക്റ്റിവ.

ഹോണ്ട ആക്റ്റിവ 4ജി യിലെ 109 സിസി സിംഗ്ള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 8 ബിഎച്ച്പി കരുത്തും 9 എന്‍എം പരമാവധി ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്. കോമ്പി-ബ്രേക്കിംഗ് സിസ്റ്റം, ഓട്ടോ ഹെഡ്‌ലാംപ് ഓണ്‍ ഫീച്ചറുകള്‍ക്കൊപ്പം അണ്ടര്‍സീറ്റ് സ്റ്റോറേജില്‍ ഓപ്ഷണല്‍ യുഎസ്ബി പോര്‍ട്ടും ലഭിക്കും.

Comments

comments

Categories: Auto