ആയുര്‍വേദ ചികില്‍സാ രംഗത്ത് നൂറ്റാണ്ടുകളിലൂടെ ആര്‍ജ്ജിച്ചെടുത്ത വിശ്വാസ്യത

ആയുര്‍വേദ ചികില്‍സാ രംഗത്ത് നൂറ്റാണ്ടുകളിലൂടെ ആര്‍ജ്ജിച്ചെടുത്ത വിശ്വാസ്യത

ആയുര്‍വേദ ചികില്‍സാരംഗത്ത് അറിവും കഴിവും കൈപുണ്യവും ഒത്തിണങ്ങിയവരാണ് ആലപ്പുഴ തണ്ണീര്‍മുക്കത്തുള്ള ഇല്ലം ആയുര്‍ ഹെറിറ്റേജ്. പത്ത് തലമുറകളുടെ പഴമയാണു പള്ളിപ്പാട്ട് ഇല്ലത്തിനു പറയാനുള്ളത്. ചാലി നാരായണപുരം ക്ഷേത്ര പൂജയുമായി ബന്ധപ്പെട്ടാണു പള്ളിപ്പാട്ട് ഇല്ലത്തിന്റെ ചരിത്രം തുടങ്ങുന്നത്. തൊട്ടടുത്ത ഇല്ലങ്ങളെല്ലാം പിറവി കൊള്ളുന്നത് ഇത്തരത്തില്‍ തന്നെയാണ്.

തലമുറകളായി കൈമാറി കിട്ടിയ ആയുര്‍വേദ പാരമ്പര്യം ഒരു മുല്‍ക്കൂട്ടാണ്. വിശ്വാസ്യതയുടെയും കൈപുണ്യത്തിന്റെയും മുതല്‍ക്കൂട്ട്. കേരളത്തില്‍ മണ്‍മറഞ്ഞു പോയതും ജീവിച്ചിരിക്കുന്നതുമായ നിരവധി പ്രഗത്ഭര്‍ ആയുര്‍വേദ മേഖലയിലുണ്ട്. അറിവും കഴിവും കൈപുണ്യവും ഒരു പോലെ ഒത്തിണങ്ങിയവര്‍. ഇതു ജനങ്ങളിലേക്കെത്തിക്കുന്ന പ്രമുഖ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒന്നാണ് ആലപ്പുഴ തണ്ണീര്‍മുക്കത്തുള്ള ഇല്ലം ആയുര്‍ ഹെറിറ്റേജ്.

പത്ത് തലമുറകളുടെ പഴമയാണ് പള്ളിപ്പാട്ട് ഇല്ലത്തിനു പറയാനുള്ളത്. ചാലി നാരായണപുരം ക്ഷേത്ര പൂജയുമായി ബന്ധപ്പെട്ടാണു പള്ളിപ്പാട്ട് ഇല്ലത്തിന്റെ ചരിത്രം തുടങ്ങുന്നത്. തൊട്ടടുത്ത ഇല്ലങ്ങളെല്ലാം പിറവി കൊള്ളുന്നത് ഇത്തരത്തില്‍ തന്നെയാണ്.

‘ആധികാരികമായി ഇല്ലത്തിന്റെ പാരമ്പര്യം പറയുകയാണെങ്കില്‍ ആറ് മാസം മുമ്പ് ആറന്മുള വാസ്തുവിദ്യ കേന്ദ്രത്തിലുള്ളവര്‍ ഇവിടെ ഒരു മാസം താമസിച്ചു പഠന വിധേയമാക്കിയിരുന്നു. ഏകദേശം 700 കൊല്ലം പഴക്കമുണ്ട് ഈ ഇല്ലത്തിന് അവര്‍ സാക്ഷ്യപ്പെടുത്തിയതിന്റെ കയ്യെഴുത്ത് പ്രതിയും അവര്‍ ഇവിടെ നല്‍കിയിട്ടുണ്ട്, ‘ഇല്ലം ആയുര്‍ ഹെറിറ്റേജ് മെഡിക്കല്‍ ഡയറക്റ്റര്‍ ഡോ. ശങ്കര്‍ പ്രശാന്ത് പറയുന്നു. പതിനൊന്നാം തലമുറയുടെ പ്രതിനിധിയാണു ശങ്കര്‍ പ്രശാന്ത്.

ബ്രിട്ടീഷ് ഗവണ്‍മെന്റ് ആയുര്‍വേദം അംഗീകരിച്ചതിനു ശേഷം ആദ്യമായി വൈദ്യരത്‌നം എന്ന ബഹുമതി നല്‍കിയ വൈദ്യരത്‌നം തൃപങ്ങോട് പരമേശ്വരന്‍ മൂസിന്റെ പരമ്പരയുടെ ഭാഗമാണ് ശങ്കര്‍ പ്രശാന്ത്. തൃപങ്ങോട് പരമേശ്വരന്‍ മൂസിനു ശേഷം ആ പദവി ലഭിക്കുന്നത് തിരുനാവായ ശങ്കരന്‍ മൂസിനാണ്. അതിനു ശേഷം കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സ്ഥാപകന്‍ പി എസ് വാര്യരാണ് ഈ ബഹുമതിക്ക് അര്‍ഹനായിട്ടുള്ളത്. കൂടാതെ നിരവധി മഹാത്മക്കള്‍ ചരിത്രത്തില്‍ വന്നും പോയുമിരിക്കുകയും ചെയ്യുന്നു. അത്രകണ്ട് ബൃഹത്താണു കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യം.

പച്ചമരുന്നു ചികിത്സയാണ് ആയുര്‍വേദം എന്ന തെറ്റിധാരണ ആളുകള്‍ക്കിടയില്‍ വ്യാപകമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവ സിദ്ധാന്തങ്ങളാണ്. ആയുര്‍വേദത്തില്‍ ചികിത്സ മൂന്ന് കാര്യങ്ങളില്‍ അധിഷ്ഠിതമാണെന്നും ശങ്കര്‍ പ്രശാന്ത് പറയുന്നു. യുക്തി വ്യവാസ്രയ ചികിത്സ, രോഗത്തെ ബുദ്ധിപരമായി സമീപിക്കുന്ന രീതിയാണിത്. മൊത്തം ചികിത്സയുടെ 33.333 ഭാഗമാണു യുക്തി വ്യവാസ്രയ ചികിത്സയുള്ളത്. ദൈവ വ്യവാസ്രയം, കോസ്മിക് എനര്‍ജി എന്നറിയപ്പെടുന്ന ഈ വിഭാഗത്തിലൂടെ ബാക്കി 33.333 ശതമാനം ഭാഗവും ചികിത്സ ലഭ്യമാക്കാം. മൂന്നാമത്തെ വിഭാഗമാണു സത്വ അവജയ ചികിത്സ. രോഗിയുടെ സത്വ ഗുണവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ചികിത്സാ രീതി. എത്രമാത്രം സത്വഗുണം നല്ലതാവുന്നോ അതു ചികിത്സയില്‍ മെച്ചപ്പെട്ട പ്രതിഫലനം സൃഷ്ടിക്കും. ഈ മൂന്നുമാണ് ആയുര്‍വേദത്തിലെ പ്രധാന ചികിത്സാ രീതികള്‍.’ ത്രിമാന ചികിത്സാ സമ്പ്രദായത്തില്‍ പ്രധാനമായി മുന്നിട്ടു നില്‍ക്കുന്നത് യുക്തി വ്യവാസ്രയ ചികിത്സയാണ്. യുക്തി വ്യവാസ്രയ ചികിത്സ, ദൈവ വ്യവാസ്രയ ചികിത്സ, സത്വ അവജയ ചികിത്സ എന്നിവ മൂന്നും ഉള്ളത് കൊണ്ടാണ് ആയുര്‍വേദത്തെ ഹോളിസ്റ്റിക് ചികിത്സ എന്നു പറയുന്നത്. രോഗിയുടെ സത്വവും മനസും രോഗം മാറുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്, ‘ ശങ്കര്‍ പ്രശാന്ത് വ്യക്തമാക്കുന്നു.

മനസിന് ലഭിക്കുന്ന കരുത്ത് രോഗപ്രതിരോധത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്. ദൈവ വ്യപാശ്രയത്തിന്റെ രൂപമാണ് ഈ ചികിത്സ. പ്രാര്‍ത്ഥനകളും മറ്റും രോഗമുക്തി നല്‍കുന്നുവെന്നു പറയപ്പെടുന്നതിന്റെ ഒരു രൂപമാണ് ഇത്. മൂന്നില്‍ ഒരു ഭാഗം മാത്രമാണു മരുന്നുപയോഗിച്ചുള്ള ചികിത്സ ചെയ്യുന്നത്. അതിനാല്‍ ഇവ മൂന്നും സമം ചേര്‍ന്നതാണു ഫലപ്രദമായ ആയുര്‍വേദ ചികിത്സ. ‘രോഗിയുടെ മനസ് നല്ലതാവണം, ഏത് പേരിട്ടു വിളിച്ചലും നമ്മള്‍ മനസില്‍ ആരാധിക്കുന്ന ഒരു സങ്കല്‍പ്പത്തിലുള്ള വിശ്വാസം, ഇതിന്റെ കൂടെ വൈദ്യന്റെ യുക്തിപരമായ ചികിത്സ എന്നിവയിലാണ് ആയുര്‍വേദം കെട്ടിപ്പടുത്തിരിക്കുന്നത്, ‘ശങ്കര്‍ പ്രശാന്ത്’ പറയുന്നു.

ചികില്‍സ തേടിയെത്തുന്നവരെ പ്രകൃതിയിലേക്കു മടക്കി കൊണ്ടു പോവുകയാണ് ആയുര്‍ ഹെറിട്ടേജില്‍ ചെയ്യുന്നത്. സിമന്റ് ഉപയോഗിക്കാതെ, ഇഷ്ടിക കൊണ്ടു തയാറാക്കിയ ചുമരുകള്‍, തറയോട്, രോഗികള്‍ക്കു കാഞ്ഞിരത്തിന്റെ കട്ടിലുകള്‍, ഇട്ട് നടക്കാന്‍ കരിഞ്ഞോട്ടയുടെ ചെരിപ്പ് തുടങ്ങി ഒരു രോഗിയെ എങ്ങനെ പ്രകൃതിയിലേക്കു തിരിച്ചു കൊണ്ടു വരാന്‍ സാധിക്കുമെന്ന് ഇവര്‍ തെളിയിച്ചു കഴിഞ്ഞു. രണ്ട് വെച്ചൂര്‍ പശുക്കളുടെ പാലാണ് ഇവിടെയുള്ള രോഗികള്‍ക്കു നല്‍കുന്നത്. ഇവയുടെ ചാണകമാണ് ഇവിടെ വളമായി ഉപയോഗിക്കുന്നതും.15 പേരെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമാണ് ഇവിടെയുള്ളത്. കോട്ടയ്ക്കലിന്റെ കീഴിലും വെച്ചൂരുമായി രണ്ട് ഡിസ്‌പെന്‍സറികളും ഇവര്‍ക്കുണ്ട്.

മഞ്ഞള്‍ ഏറെ ഔഷധ ഗുണമുള്ള ഒരു ചെടിയാണ്. രാത്രിയില്‍ പറിച്ചാല്‍ മാത്രമാണ് ഇതു കുടുതല്‍ ഗുണം പ്രദാനം ചെയ്യുന്നത്. നിശി എന്നൊരു പേര് കൂടി മഞ്ഞളിനു വന്നത് ഇക്കാരണത്താലാണ്. മുക്കൂറ്റി ഉദയത്തിനു മുമ്പു പറി്ക്കണമെന്നാണ് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നത്. ഇത്തരത്തില്‍ ഓരോ ചെടികളും മരുന്നായി ഉപയോഗിക്കുന്നതിനു കണക്കുകളുണ്ട്. സിദ്ധാന്തത്തില്‍ അധിഷ്ഠിതമാണ് ആയുര്‍വേദമെന്നു പറയുന്നത് ഇക്കാരണത്താലാണ്.

ആയുര്‍വേദത്തിന്റെ ഉന്നമനത്തിമായി സിദ്ധാന്ത അധിഷ്ഠിത രീതിയിലേക്കു തിരിച്ചു പോകണമെന്നാണു ശങ്കര്‍ പ്രശാന്ത് നിര്‍ദ്ദേശിക്കുന്നത്. ശബ്ദ തരംഗങ്ങളാണു ചികിത്സക്ക് ഏറ്റവും ആധാരമായിട്ടുള്ളത് എന്നാണ്. ഭാരതത്തില്‍ വലിയ പ്രചാരം ലഭിച്ചിട്ടില്ലെങ്കിലും ശബ്ദചികിത്സ എന്നൊരു ചികിത്സാവിഭാഗം തന്നെ നിലകൊള്ളുന്നുണ്ട്. ചികിത്സക്കുന്നവനും രോഗിയും ഒരേ പോലെ ഏറ്റെടുത്താല്‍ ഫലപ്രദമായി പല രോഗങ്ങളും ഈ വിധത്തില്‍ ഭേദപ്പെടുത്താന്‍ സാധിക്കുമെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. ഇത്രയും സിദ്ധാന്തങ്ങളുള്ള ആയുര്‍വേദം വെറും ഡ്രഗ് അധിഷ്ഠിതമായി ചുരുങ്ങുന്ന പ്രവണതയ്ക്ക് അന്ത്യം കുറിക്കേണ്ടതുണ്ടെന്നും ശങ്കര്‍ പ്രശാന്ത് സൂചിപ്പിക്കുന്നു.

പ്രകൃതിയുമായി ഇണങ്ങിയുള്ള റൂമുകളാണ് ഇവിടെയുള്ളത്. പ്രകൃതിയിലേക്കു മടങ്ങുകയെന്നത് അക്ഷരം പ്രതി പ്രാവര്‍ത്തികമാക്കുകയാണ് ആയുര്‍ ഹെറിട്ടേജിലൂടെ ചെയ്യുന്നത്. സിമന്റിനെ മാറ്റി നിര്‍ത്തി ഇഷ്ടിക കൊണ്ടുള്ള ചുമരുകള്‍, തറയോട്, രോഗികള്‍ക്കു കാഞ്ഞിരത്തിന്റെ കട്ടിലുകള്‍, ഇട്ട് നടക്കാന്‍ കരിഞ്ഞോട്ടയുടെ ചെരിപ്പ് തുടങ്ങി ഒരു രോഗിയെ എങ്ങനെ പ്രകൃതിയിലേക്കു തിരിച്ചു കൊണ്ടു വരാന്‍ സാധിക്കുമെന്ന് ഇവര്‍ തെളിയിച്ചു കഴിഞ്ഞു. ശങ്കര്‍ പ്രശാന്തിനു സ്വന്തമായുള്ള രണ്ട് വെച്ചൂര്‍ പശുക്കളുടെ പാലാണ് ഇവിടെയുള്ള രോഗികള്‍ക്കു നല്‍കുന്നത്. ഇവയുടെ ചാണകമാണ് ഇവിടെ വളമായി ഉപയോഗിക്കുന്നതും.15 പേരെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമാണ് ഇവിടെയുള്ളത്. കോട്ടയ്ക്കലിന്റെ കീഴിലും വെച്ചൂരുമായി രണ്ട് ഡിസ്‌പെന്‍സറികളും ഇവര്‍ക്കുണ്ട്.

ആശുപത്രിയുടെ പണികള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ഫര്‍ണീച്ചര്‍ പണികള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. അശ്വതി, ഭരണി തുടങ്ങി 27 നക്ഷത്രങ്ങള്‍ക്കും നിര്‍ദ്ദേശിച്ചിട്ടുള്ള വ്യക്ഷങ്ങള്‍ ഇവിടെ നട്ടു വളര്‍ത്തിയിട്ടുണ്ട്. ‘ഓരോ നക്ഷത്രക്കാര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍, അവയക്കു നിര്‍ദ്ദേശിച്ചിരിക്കുന്ന വ്യക്ഷങ്ങളുടെ ഭാഗങ്ങള്‍ ഔഷധമായിരിക്കുമെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്, ‘ശങ്കര്‍പ്രശാന്ത്’ പറയുന്നു. ആത്മീയവും വിശ്വാസവുമായി ഈ കാഴ്ചപ്പാടിനെ കൂട്ടിക്കുഴയ്ക്കുന്നതിലും നല്ലത് അതിന്റെ ശാസ്ത്രീയ വശങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നോട്ട് പോകുന്നതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.നടുവേദന, മുട്ട് വേദന തുടങ്ങി ആയുര്‍വേദത്തെ സാധാരണ ആശ്രയിച്ചുവരുന്നവര്‍ ഏറെയുണ്ടെങ്കിലും കുട്ടികളില്‍ കണ്ടു വരുന്ന ഓട്ടിസത്തിനു ചികിത്സ തേടിയെത്തുന്നവരും കുറവല്ല. നാല്‍പ്പത്തിയഞ്ചിലധികം കുട്ടികള്‍ ചികിത്സയ്‌ക്കെത്തിയതില്‍ നാലോളം കുട്ടികളെ രണ്ടര വര്‍ഷത്തെ ഔഷധ സേവയ്ക്കു ശേഷം സ്‌പെഷല്‍ സ്‌ക്കൂളില്‍ നിന്നും സാധാരണ സ്‌ക്കൂളിലേക്കു മാറ്റി ചേര്‍ക്കാന്‍ പാകത്തില്‍ ഫലപ്രദമായി ചികിത്സിക്കാന്‍ സാധിച്ചതായി ശങ്കര്‍ പ്രശാന്ത് സാക്ഷ്യപ്പെടുത്തുന്നു. 500 കുട്ടികളെങ്കിലുമായാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രബന്ധം പ്രസിദ്ധീകരിക്കാമെന്ന പ്രതീക്ഷയിലാണ് ഈ ഡോക്റ്റര്‍.

” ഇവിടെ തന്നെ നിര്‍മിച്ചെടുക്കുന്ന ചൂര്‍ണ്ണങ്ങളാണ് ഓട്ടിസം ബാധിതര്‍ക്കു നല്‍കുന്നത്. പ്രിസര്‍വേറ്റീവ്‌സ് ചേര്‍ക്കുന്നവയുള്ള മരുന്നുകളൊന്നും കുട്ടികള്‍ക്കു നല്‍കാന്‍ സാധിക്കുകയില്ല. ധീ, ദൃതി, സ്മൃതി എന്നീ മൂന്ന് ലക്ഷണങ്ങളാണ് ഇവരില്‍ കണ്ട് വരുന്നത്. ധീ എന്നാല്‍ ഓര്‍മ. ധീയും സ്മൃതിയും ഓട്ടിസം ബാധിതര്‍ക്കുണ്ട്. എന്നാല്‍ ദൃതി എന്ന വസ്തുതയിലുള്ള അപര്യാപ്തതയാണ് ഇവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം. വിവേചനശേഷിയില്ലായ്മ എന്നു നമ്മള്‍ക്ക് ലളിതമായി പറയാം. ഇതു കൂട്ടാനുള്ള ചികിത്സയാണു ചെയ്യേണ്ടത്, ‘ ശങ്കര്‍ പ്രശാന്ത് വ്യക്തമാക്കുന്നു.

ധാതുക്കളുടെ അഭാവം കുട്ടികളില്‍ ധാരാളമായി കണ്ടുവരുന്നുണ്ടെന്നാണു പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. കടല്‍ വെള്ളത്തില്‍ ധാരാളം വരുന്ന ദാതുക്കള്‍ നേരിട്ടു നമ്മുടെ ശരീരത്തിലേക്ക് എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ മറ്റ് പല പ്രക്രിയകളാണ് ഇവിടെ സ്വീകരിക്കുന്നത്. മുത്തിള്‍ അഥവാ കുടകന്‍ എന്ന ചെടിക്ക് ഒരു പ്രത്യേക അനുപാതത്തില്‍ കടല്‍വെള്ളവും ശുദ്ധജലവും ചേര്‍ത്ത് ഒഴിക്കുന്നു. ഈ കുടകന്റെ ഇല കുട്ടികള്‍ക്കു കഴിക്കാന്‍ നല്‍കുകയാണ് ഇവിടെ ചെയ്യുന്നത്. ശരീരം ഇതു വളരെയേറെ സ്വാംശീകരിക്കുന്നു.

വടക്കേ ഇന്ത്യയില്‍ നിന്ന് വൃക്ക സംബന്ധിയായ രോഗങ്ങളുമായി നിരവധി രോഗികള്‍ ശങ്കര്‍ പ്രശാന്തിനെ തേടിയെത്തുന്നുണ്ട്. ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളവരാണു വരുന്നവരില്‍ ഏറെയും. ഒരുമാസത്തോളമുള്ള കിടത്തി ചികിത്സയ്ക്ക് ഇവര്‍ വിധേയരാകുന്നു. ഡയാലിസിസ് ചെയ്യുന്ന അവസ്ഥയിലെത്തിയവരാണ് ഏറെയും. ചെലവേറിയ ചികിത്സകളല്ലാത്തതിനാല്‍ രോഗികള്‍ക്കു ചികിത്സാ കാലാവധി പൂര്‍ത്തിയാക്കാനും പ്രയാസമുണ്ടാവുന്നില്ല.

കേരളീയ ആയുര്‍വേദ സമാജത്തിന്റെ മരുന്നുകളാണ് ഇവിടെ സെയില്‍സിനു വേണ്ടി ഉപയോഗിക്കുന്നത്. കിടത്തി ചികിത്സക്കു സ്വന്തമായി മരുന്നുകള്‍ തയാറാക്കുകയാണ് ഇവിടെ ചെയ്യുന്നത്. പരമ്പരാഗതമായ രീതിയില്‍ മണ്‍കലത്തില്‍ അടുപ്പില്‍ വച്ചു തിളപ്പിച്ച് ഉണ്ടാക്കിയെടുക്കുന്ന കഷായങ്ങളാണ് ഇവിടത്തേത്. കിടത്തി ചികിത്സക്ക് രോഗത്തിന്റെ അവസ്ഥ അറിഞ്ഞു ചികിത്സിക്കാന്‍ അത് ഫലപ്രമായ രീതിയാണെന്നു ശങ്കര്‍ പ്രശാന്ത് പറയുന്നു. മരുന്നുകളെ കുപ്പിക്കുള്ളിലാക്കിയതു കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ സ്ഥാപകന്‍ പി എസ് വാര്യര്‍ ആണ്.

ബെംഗളൂരുവിലെ ശ്രീശ്രീ രവിശങ്കര്‍ ആയുര്‍വേദ മെഡിക്കല്‍ കോളെജിലെ ബിഎഎംഎസ് ആദ്യ ബാച്ചുകാരനാണ് ശങ്കര്‍ പ്രശാന്ത്. ശ്രീശ്രീ രവി ശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നു ഡോ. ശങ്കര്‍ പ്രശാന്ത് അഭിപ്രായപ്പെടുന്നു. പഠനത്തിനു ശേഷം രണ്ട്, മൂന്ന് വര്‍ഷം കേരളീയ ആയുര്‍വേദ സമാജത്തിനുകീഴിലും ഏഴ് കൊല്ലത്തോളം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഹെഡ് ഓഫീസിലും പ്രവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം കോട്ടയ്ക്കലില്‍ നിന്നും പിരിഞ്ഞതിനു ശേഷം നിലവില്‍ ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ കണ്‍സള്‍ട്ടിംഗ് ഫിസിഷ്യനായി പ്രവര്‍ത്തിക്കുന്നുണ്ട്.

മൂന്ന് ഡോക്റ്റര്‍മാരും ഒരു കണ്‍സള്‍ട്ടന്റും അടക്കം 20-ഓളം ജീവനക്കാര്‍ ഇല്ലം ആയുര്‍ ഹെറിറ്റേജിലുണ്ട്. ‘കേരളീയ ആയുര്‍ സമാജത്തിനു കീഴില്‍ നിന്നുള്ള പരിചയസമ്പത്താണു മരുന്ന് സ്വന്തമായി ഉണ്ടാക്കാന്‍ പ്രേരണയേകിയത്. അതുപോലെ തന്നെ കോട്ടക്കലില്‍ നിന്ന് ഒരു സംവിധാന ക്രമം മനസിലാക്കാനും സാധിച്ചു. കൂടാതെ ഒരുപാട് ഗുരുക്കന്മാരുടെ കൂടെ പ്രവര്‍ത്തിക്കാനും അനുഗ്രഹമുണ്ടായി, ” ശങ്കര്‍ പ്രശാന്ത് വ്യക്തമാക്കുന്നു.

ഫോറസ്റ്റ് വകുപ്പിന്റെ നിയന്ത്രണങ്ങളും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ആയുര്‍വേദ മേഖലയ്ക്കു വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. നിര്‍മാണ മേഖലയിലേക്കാണ് എല്ലാ വരും ആദ്യ ചുവടു വയ്ക്കുന്നത്. അവിടെയാണ് അസംസ്‌കൃത വസ്തുക്കളുടെ അഭാവവും വിലവര്‍ധനയും ബന്ധപ്പെട്ടിരിക്കുന്നത്. കച്ചവട തന്ത്രത്തിലേക്കു കൂപ്പുകുത്തുന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. ആ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഗുണമേന്മ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. രോഗം ചികിത്സിച്ചാല്‍ ഭേദപ്പെടുന്നത് വൈദ്യന്റെ മിടുക്കാണ് അത് പോലെ രോഗം മാറാതിരിക്കുമ്പോള്‍ അതിന്റെ കാരണവും മനസിലാക്കുന്നവനാണ് ഉത്തമ വൈദ്യനെന്ന ചരക മഹര്‍ഷിയുടെ വാക്കുകളെ ഓര്‍മപ്പെടുത്തുകയാണ് ഡോ ശങ്കര്‍ പ്രശാന്ത്.

Comments

comments

Categories: FK Special, Slider