നൈപുണ്യ വികസനത്തിനായി നാല് ലക്ഷം വരെ ചെലവഴിച്ച് ഐടി പ്രൊഫഷണലുകള്‍

നൈപുണ്യ വികസനത്തിനായി നാല് ലക്ഷം വരെ ചെലവഴിച്ച് ഐടി പ്രൊഫഷണലുകള്‍

ബെംഗളൂരു: പുതിയ സാങ്കേതികവിദ്യയെ പരിചയപ്പെടുന്നതിനും പരിശീലനം നേടുന്നതിനുമുള്ള കോഴ്‌സുകള്‍ക്കായി ഐടി പ്രൊഫഷണലുകള്‍ നാല് ലക്ഷം രൂപവരെ ചെലവഴിക്കുന്നതായി റിപ്പോര്‍ട്ട്. സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് മികച്ച പദവികളിലേക്ക് ഉയരുന്നതിനും തങ്ങളുടെ പ്രവര്‍ത്തന മേഖലയിലെ നിലനില്‍പ്പിനുമായാണ് ഐടി പ്രൊഫഷണലുകള്‍ ശ്രമം നടത്തുന്നത്. നൂതന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന കോഴ്‌സുകള്‍ പ്രധാനമായും പ്രചാരം നേടുന്നത് ഐടി മേഖലയില്‍ 5-10 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള പ്രൊഫഷണലുകള്‍ക്കിടയിലാണ്.

പത്തോ പന്ത്രണ്ടോ മാസത്തെ പരിശീലനമാണ് ഇത്തരം കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഓണ്‍ലൈന്‍ വീഡിയോ ക്ലാസുകള്‍, അസൈന്‍മെന്റുകള്‍, പരീക്ഷ തുടങ്ങി മൂല്യനിര്‍ണയത്തിനുള്ള പ്രവര്‍ത്തനങ്ങളും കോഴ്‌സുകളുടെ ഭാഗമാണ്. കൂടാതെ ഐടി മേഖലയില്‍ നിന്നുള്ള വിദഗ്ധരുടെ മെന്ററിംഗ് ക്ലാസുകളും ഉണ്ടാകും. കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിലൂടെ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമര്‍ എന്ന പദവിയില്‍ നിന്നും ഡാറ്റ സൈന്റിസ്റ്റ് പോലുള്ള ഉയര്‍ന്ന പദവികളിലേക്ക് പോകാനുള്ള പ്രവണത ഐടി പ്രൊഫഷണലുകള്‍ കാണിക്കും. ശമ്പള പാക്കേജും ഉയരും.

പല കമ്പനികള്‍ക്കും ഇത്തരത്തില്‍ നൈപുണ്യശേഷി വികസിപ്പിക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിക്കുന്നതിന് സൗകര്യവും സമയവും ഇല്ലെന്നും, അതുകൊണ്ട് ജോലിയിലെ നിലിനല്‍പ്പിനും മികച്ച പദവിക്കുമായി ഓണ്‍ലൈന്‍ പരിശീലന കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്ന നിരയില്‍പ്പെട്ട നിരവധി മാനേജര്‍മാര്‍ ഉണ്ടെന്നും ഹെഡ് ഹണ്ടേഴ്‌സ് ഇന്ത്യ സ്ഥാപകന്‍ ക്രിസ് ലക്ഷ്മികാന്ത് പറഞ്ഞു.

Comments

comments

Categories: Slider, Top Stories