റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതികള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു

റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതികള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു

ന്യൂഡെല്‍ഹി: ജിഎസ്ടി (ഏകീകൃത ചരക്ക് സേവന നികുതി)ക്കു കീഴില്‍ ജൂലൈ, ഓഗസ്റ്റ് മാസത്തെ അവസാന നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇത് പ്രകാരം ജൂലൈ മാസത്തെ പുറത്തേക്കുള്ള വിതരണം സംബന്ധിച്ച ജിഎസ്ടിആര്‍-1 ഫോം സെപ്റ്റംബര്‍ ഒന്നു മുതല്‍ അഞ്ച് വരെയുള്ള തിയതികളില്‍ ഫയല്‍ ചെയ്യാം.

ഓഗസ്റ്റ് മാസത്തേത് സെപ്റ്റംബര്‍ 16 മുതല്‍ 20 വരെയാണ് ഫയല്‍ ചെയ്യേണ്ടതെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

സാധനങ്ങളും സേവനങ്ങളും വാങ്ങിയതിന്റെ ജൂലൈ മാസത്തെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജിഎസ്ടിആര്‍-2 സെപ്റ്റംബര്‍ ആറിനും പത്തിനും ഇടയ്ക്കും ഫയല്‍ ചെയ്യാം. ഓഗസ്റ്റ് മാസത്തേത് അടുത്ത മാസം 21 മുതല്‍ 25 വരെയുള്ള തിയതികളില്‍ സമര്‍പ്പിക്കാം. ജൂലൈ മാസത്തെ ജിഎസ്ടിആര്‍-3 അപേക്ഷ അടുത്ത മാസം 11നും 15നും ഇടയ്ക്കും ഓഗസ്റ്റ് മാസത്തേത് സെപ്റ്റംബര്‍ 26നും 30നും ഇടയ്ക്കും സമര്‍പ്പിക്കാം.
ജിഎസ്ടിആര്‍-3ബി അപേക്ഷാ ഫോം പ്രകാരം ജൂലൈയിലെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ജിഎസ്ടിഎന്‍ പോര്‍ട്ടല്‍ ഓഗസ്റ്റ് അഞ്ച് മുതല്‍ സജ്ജമാക്കിയിരുന്നു. ഇത് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 20ആണ്. ഓഗസ്റ്റ് മാസത്തെ ജിഎസ്ടിആര്‍-3ബി ഫോം സെപ്റ്റംബര്‍ 20 വരെ സമര്‍പ്പിക്കാം.

Comments

comments

Categories: Slider, Top Stories