ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് എഡിഷന്‍ പുറത്തിറക്കി

ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് എഡിഷന്‍ പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 55,266 രൂപ

ന്യൂ ഡെല്‍ഹി : ടിവിഎസ് മോട്ടോര്‍ കമ്പനി ജൂപ്പിറ്റര്‍ ക്ലാസിക് എഡിഷന്‍ വേരിയന്റ് വിപണിയിലെത്തിച്ചു. 55,266 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പുതിയ നിറത്തിലും കൂടുതല്‍ സവിശേഷതകളോടെയുമാണ് ജൂപ്പിറ്റര്‍ ക്ലാസിക് എഡിഷന്‍ വിപണിയിലെത്തുന്നത്. പൂര്‍ണ്ണമായും ക്രോം പൂശിയ വൃത്താകൃതിയിലുള്ള കണ്ണാടികള്‍ ജൂപ്പിറ്റര്‍ ക്ലാസിക് എഡിഷന്റെ ഒരു സവിശേഷതയാണ്. ടിവിഎസ് ജൂപ്പിറ്ററിന്റെ അതേ ഡിസ്‌പ്ലേസ്‌മെന്റ് എന്‍ജിനും അതേ സസ്‌പെന്‍ഷനുമാണ് ക്ലാസിക് എഡിഷന്‍ വേരിയന്റിന് ലഭിച്ചിരിക്കുന്നത്.

ജൂപ്പിറ്റര്‍ ക്ലാസിക് എഡിഷനിലെ നെക്സ്റ്റ്-ജെന്‍ 110 സിസി എന്‍ജിന്‍ 7,500 ആര്‍പിഎമ്മില്‍ 7.9 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 8 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സിവിടിയാണ് ഗിയര്‍ബോക്‌സ്. ഇക്കോ, പവര്‍ മോഡുകളുള്ള ഇക്കോണോമീറ്റര്‍ സ്‌കൂട്ടറില്‍ കാണാം. ഇക്കോ മോഡില്‍ എന്‍ജിന്‍ മെച്ചപ്പെട്ട ഇന്ധനക്ഷമത സമ്മാനിക്കും.

സ്റ്റൈല്‍, പ്രായോഗികത, മൂല്യം എന്നിവ പരിശോധിക്കുമ്പോള്‍ ജൂപ്പിറ്റര്‍ ക്ലാസിക് എഡിഷന്‍ അനുപമ നിര്‍മ്മിതിയാണെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി വൈസ് പ്രസിഡന്റ് അനിരുദ്ധ ഹാല്‍ദാര്‍ പറഞ്ഞു. പിന്‍സീറ്റിലെ ബാക്ക് റെസ്റ്റ്, സ്റ്റൈലിഷ് വിന്‍ഡ്ഷീല്‍ഡ് എന്നിവ എടുത്തുപറയേണ്ടതാണ്. സണ്‍ലിറ്റ് ഐവറി നിറം, ‘ക്ലാസിക് എഡിഷന്‍’ മുദ്രകള്‍, ക്രോം ബാക്ക് റെസ്റ്റ്, യുഎസ്ബി ചാര്‍ജര്‍, ഇരട്ട നിറത്തിലുള്ള സീറ്റ് എന്നിവ ശ്രദ്ധേയമാണ്.

ടിവിഎസ് ഇതുവരെ ഇന്ത്യയില്‍ 15 ലക്ഷത്തിലധികം ജൂപ്പിറ്ററാണ് വിറ്റത്. 110 സിസി സ്‌കൂട്ടറില്‍ സിങ്ക് ബ്രേക്കിംഗ് സിസ്റ്റം നല്‍കിയിട്ടുണ്ട്. ടൈറ്റാനിയം ഗ്രേ, മെര്‍ക്കുറി വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, വോള്‍ക്കാനോ റെഡ്, സ്പാര്‍ക്ക്‌ലിംഗ് സില്‍വര്‍, റോയല്‍ വൈന്‍, മാറ്റ് ബ്ലൂ, സ്റ്റാലിയണ്‍ ബ്രൗണ്‍, ജേഡ് ഗ്രീന്‍, മിസ്റ്റിക് ഗോള്‍ഡ് എന്നീ പത്ത് നിറങ്ങളിലാണ് ടിവിഎസ് ജൂപ്പിറ്റര്‍ ലഭിക്കുന്നത്.

 

Comments

comments

Categories: Auto