ഇത് എഐ സ്റ്റാര്‍ട്ടപ്പുകളുടെ കാലം…

ഇത് എഐ സ്റ്റാര്‍ട്ടപ്പുകളുടെ കാലം…

കൃത്രിമബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എഐ) യെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തനമാരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇനിയങ്ങോട്ട് ലോകത്തെ നിയന്ത്രിക്കാന്‍ പോകുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനപ്പെടുത്തിയുള്ള സംരംഭങ്ങളായിരിക്കം എന്നതാണ് വാസ്തവം. ഈ പശ്ചാത്തലത്തില്‍ ചില എഐ സ്റ്റാര്‍ട്ടപ്പുകളെ പരിചയപ്പെടുത്തുന്ന സീരീസിന് തുടക്കമിടുകയാണ് ഫ്യൂച്ചര്‍ കേരള. മെഡിക്കല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള സംരംഭമാണ് ഒപ്പീനിയന്‍എക്‌സ്. അതിനെ അടുത്തറിയാം…

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ മെഡിക്കല്‍ രംഗത്ത് രോഗ നിര്‍ണയത്തില്‍ കൃത്യത വരുത്തുന്ന പ്ലാറ്റ്‌ഫോമാണ് ഒപ്പീനിയന്‍എക്‌സ്. മൂന്നോ നാലോ ഡോക്റ്റര്‍മാരുടെ അഭിപ്രായത്തിലൂടെയാണ് ഇവിടെ രോഗനിര്‍ണയം പൂര്‍ണമാകുന്നത്.

ശരിയായ അരോഗ്യം ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. ഒരു രോഗവുമായി ഡോക്റ്ററെ സമീപിക്കേണ്ടി വരുമ്പോള്‍ ആദ്യത്തെ രോഗനിര്‍ണയത്തില്‍ നമ്മള്‍ ഏറെ സംശയാലുക്കളായിരിക്കും. നിരവധി ആളുകളില്‍ നിന്നും അഭിപ്രായം തേടി സംശയനിവാരണത്തിനും ശ്രമിക്കും. രണ്ടാമതായി ഒരു ഡോക്റ്ററെ കാണേണ്ടതുണ്ടോ? കൂടുതല്‍ ഫലപ്രദമായ ചികില്‍സ അവിടെ ലഭ്യമാകുമോ? എന്നിങ്ങനെ പോകുന്നു ആശങ്കകള്‍. ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള കൃത്യമായ ഉത്തരമാണ് ഒപ്പീനിയന്‍എക്‌സ് നല്‍കുന്നതെന്ന് സംരംഭത്തിന് പിന്നിലുള്ളവര്‍ അവകാശപ്പെടുന്നു.

ഒപ്പീനിയന്‍ എക്‌സ് ഒരു മെഡിക്കല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമാണ്. ചികില്‍സയില്‍ ഉണ്ടായേക്കാവുന്ന പിഴവുകള്‍ മുന്‍കൂട്ടി കണ്ടു തിരുത്താനും മൂന്നോ നാലോ ഡോക്റ്റര്‍മാരുടെ വിദഗ്ധ പാനലിന്റെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗപ്പെടുത്തി രോഗനിര്‍ണയവും ചികില്‍സയും ഉറപ്പാക്കാനും ഇതുവഴി കഴിയും. ഒക്‌റ്റോബര്‍ പകുതിയോടെ ഒപ്പീനിയന്‍എക്‌സ് ലോഞ്ച് ചെയ്യും. ആദ്യം വെബ്‌സൈറ്റിലൂടെ തുടങ്ങുന്ന സംരംഭം മെല്ലെ ആപ്ലിക്കേഷന്‍ വഴി ഉപഭോക്താക്കളിലേക്ക് എത്തും. സൗരഭ് ബോധ, ഉദയ് അക്കരാജു എന്നിവരാണ് ഈ പുതിയ സംവിധാനത്തിന്റെ ബുദ്ധികേന്ദ്രങ്ങള്‍.

പ്രവര്‍ത്തനരീതി

രോഗികളുടെ സംശയങ്ങള്‍ വിദഗ്ധ ഡോക്റ്റര്‍മാരുടെ പാനല്‍ ചര്‍ച്ച ചെയ്തശേഷം അവ ഏകീകരിച്ച് ഒരൊറ്റ റിപ്പോര്‍ട്ടായാണ് ഇവിടെ രോഗികള്‍ക്ക് ലഭിക്കുന്നത്. ഏകദേശം പത്തു വര്‍ഷത്തോളം പരിചയസമ്പത്തുളള മൂന്ന് ഡോക്റ്റര്‍മാരാണ് ഈ പാനലിലുള്ളത്. പൂനെയില്‍ ആരംഭിക്കാന്‍ പോകുന്ന ഈ കമ്പനിയില്‍ ഇപ്പോള്‍ തന്നെ മൂന്ന് കാന്‍സര്‍ രോഗ വിദഗ്ധര്‍ മെഡിക്കല്‍ ഉപദേശകരായി നിയമിതരായിട്ടുണ്ട്. കമ്പനി പ്രവര്‍ത്തനം തുടങ്ങി ആളുകളില്‍ നിന്നും പ്രതികരണം കണ്ടറിഞ്ഞശേഷം കൂടുതല്‍ ഡോക്റ്റര്‍മാര്‍ ഈ സംഘത്തിന്റെ ഭാഗമാകുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.

രോഗികള്‍ക്ക് അവരുടെ രോഗവുമായി ബന്ധപ്പെട്ട സ്‌കാന്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഒപ്പീനിയന്‍എക്‌സില്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യാവുന്നതാണ്. പാനലിലെ ഡോക്റ്റര്‍മാര്‍ പരസ്പരം ബന്ധപ്പെടാതെ തന്നെ അവരവരുടെ റിപ്പോര്‍ട്ടുകള്‍ തയാറാക്കി നല്‍കും. പിന്നീട് ഇവ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിന്റെ സഹായത്തോടെ ബന്ധപ്പെട്ടവര്‍ ഒറ്റ റിപ്പോര്‍ട്ടാക്കി രോഗികള്‍ക്ക് നല്‍കുന്നു

രോഗികള്‍ തങ്ങളുടെ സംശയങ്ങള്‍ മാറ്റാനായി പലപ്പോഴും രണ്ടാമതൊരു അഭിപ്രായം തേടി ഡോക്ടര്‍മാര്‍ക്കു മുന്നില്‍ എത്താറുണ്ട്. ഒട്ടനവധി ഡോക്റ്റര്‍മാരിലും രോഗികളിലും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ സാധ്യതകള്‍ അനന്തമാണെന്നു മനസിലാക്കിയാണ് ഉദയും സൗരഭും ഈ സംരംഭത്തിന് മുന്നിട്ടിറങ്ങുന്നത്. ഇരുപത്തിനാലുകാരനായ സൗരഭ് ബോധ, കോഗ്നിസെന്റിലെ എന്‍ജിനീയറിംഗ് ജോലി ഉപേക്ഷിച്ചാണ് ഈ പുതിയ ആശയം പ്രാവര്‍ത്തികമാക്കാന്‍ കടന്നുവന്നത്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുളള മാറ്റം വരുത്തുന്ന ഒരു ആശയമായിരുന്നു സംരംഭമത്തിനായി അദ്ദേഹം അന്വേഷിച്ചത്്. കുടുംബാംഗങ്ങളില്‍ തന്നെ പലരും ചികില്‍സയുടെ ഭാഗമായി ആശയക്കുഴപ്പത്തിലാകുന്നത് മനസിലാക്കിയപ്പോള്‍ തന്റെ സംരംഭം ഈ രീതിയില്‍ തുടരാന്‍ സൗരഭ് പദ്ധതി തയാറാക്കി. അതോടെ മെഡിക്കല്‍ സഹായം ഡിജിറ്റലാക്കിയ ഒപ്പീനിയന്‍എക്‌സിന്റെ പിറവിയായി. സംരഭത്തിന്റെ മറ്റൊരു പാര്‍ട്ണറായ ഉദയ് അക്കരാജു (32) ന്യൂയോര്‍ക്ക് ആസ്ഥാനമായ ബോണ്ട് എഐ എന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കമ്പനിയുടെ സിഇഒ ആണ്. ഏകദേശം ഏഴുവര്‍ഷത്തോളം ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മേഖലയില്‍ പരിചയസമ്പത്തും അദ്ദേഹത്തിന് കൈമുതലായുണ്ട്.

രോഗികള്‍ക്ക് അവരുടെ രോഗവുമായി ബന്ധപ്പെട്ട സ്‌കാന്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഒപ്പീനിയന്‍എക്‌സില്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യാവുന്നതാണ്. പാനലിലെ ഡോക്റ്റര്‍മാര്‍ പരസ്പരം ബന്ധപ്പെടാതെ തന്നെ അവരവരുടെ റിപ്പോര്‍ട്ടുകള്‍ തയാറാക്കി നല്‍കും. പിന്നീട് ഇവ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിന്റെ സഹായത്തോടെ ബന്ധപ്പെട്ടവര്‍ ഒറ്റ റിപ്പോര്‍ട്ടാക്കി രോഗികള്‍ക്ക് നല്‍കുന്നു.

ഒപ്പീനിയന്‍ എക്‌സ് ഒരു മെഡിക്കല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമാണ്. ചികില്‍സയില്‍ ഉണ്ടായേക്കാവുന്ന പിഴവുകള്‍ മുന്‍കൂട്ടി കണ്ടു തിരുത്താനും മൂന്നോ നാലോ ഡോക്റ്റര്‍മാരുടെ വിദഗ്ധ പാനലിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗപ്പെടുത്തി രോഗനിര്‍ണയവും ചികില്‍സയും ഉറപ്പാക്കാനും ഇതുവഴി കഴിയും. ഒക്‌റ്റോബര്‍ പകുതിയോടെ ഒപ്പീനിയന്‍എക്‌സ് ജനങ്ങളിലേക്കെത്തും

രോഗികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ഒപ്പീനിയന്‍എക്‌സിലെ ഇന്റലിജന്‍സ് സംവിധാനത്തിലൂടെ ഇതേ സാദൃശ്യമുള്ള 1000ല്‍പരം ഡാറ്റയുമായി ഒത്തു നോക്കുകയും ഡോക്റ്റര്‍മാരുടെ പാനലിലെ വിദഗ്ധ അഭിപ്രായവും സമന്വയിപ്പിച്ചാണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഈ സംവിധാനത്തിലൂടെ ചികില്‍സയിലെ പിഴവുകള്‍ ഏകദേശം 90 ശതമാനത്തോളം കുറയ്ക്കാനും രോഗികള്‍ക്ക് കൃത്യമായ വിവരം നല്‍കാനും സഹായിക്കുമെന്ന് സൗരഭ് വ്യക്തമാക്കുന്നു. രോഗികള്‍ക്ക് കഴിവതും 72 മണിക്കൂറിനുളളില്‍ തന്നെ ഡാറ്റവിശകലനത്തിലൂടെ റിപ്പോര്‍ട്ട് നല്‍കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. തുടക്കത്തില്‍ കാന്‍സര്‍ രോഗികള്‍ മാത്രമായി തുടങ്ങുന്ന ഈ മെഡിക്കല്‍ പ്ലാറ്റ്‌ഫോം അടുത്ത വര്‍ഷത്തോടെ കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്, ന്യൂറോളജി എന്നീ വിഭാഗങ്ങളിലേക്കു വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

Comments

comments

Categories: FK Special, Slider