ഖത്തര്‍ എയര്‍വേയ്‌സ് കാന്‍ബെറയിലേയ്ക്ക് പുതിയ വിമാനസര്‍വീസ് ആരംഭിക്കുന്നു

ഖത്തര്‍ എയര്‍വേയ്‌സ് കാന്‍ബെറയിലേയ്ക്ക് പുതിയ വിമാനസര്‍വീസ് ആരംഭിക്കുന്നു

ഓസ്‌ട്രേലിയയിലേയ്ക്കുള്ള അഞ്ചാമത് ലക്ഷ്യസ്ഥാനമാണ് കാന്‍ബെറ. അടുത്ത മാസം ചെക്ക് റിപ്പബ്ലികിലെ പ്രാഗ്, ഉക്രെയ്‌നിലെ കീവ്, ഒമാനിലെ സോഹര്‍ എന്നിവിടങ്ങളിലേയ്ക്ക് പുതിയ സര്‍വീസുകള്‍ തുടങ്ങും

കൊച്ചി: വളര്‍ച്ചയുടെ പുതിയ പാതയില്‍ മുന്നേറുന്ന ഖത്തര്‍ എയര്‍വേയ്‌സ് ഓസ്‌ട്രേലിയയിലെ അഞ്ചാമത് ലക്ഷ്യസ്ഥാനമായ കാന്‍ബെറയിലേയ്ക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍ എന്ന് പേരെടുത്ത ഖത്തര്‍ എയര്‍വേയ്‌സ് ഏറ്റവും പുതിയ ബിസിനസ് ക്ലാസും 2017-18-ല്‍ 26 ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് പുതിയ സര്‍വീസും ആരംഭിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ മികച്ച സാമ്പത്തികലാഭം രേഖപ്പെടുത്താനും ഫിഫ കപ്പിനുവേണ്ടിയുള്ള മികച്ച സ്‌പോണ്‍സര്‍ഷിപ്പ് നേടാനും എയര്‍ലൈനിന് സാധിച്ചു.

കാന്‍ബെറ സര്‍വീസ് തുടങ്ങുന്നതോടെ ഓസ്‌ട്രേലിയയില്‍നിന്ന് സിഡ്‌നി വഴി ദോഹയിലേക്ക് ദിവസവും സര്‍വീസ് നടത്തുന്ന ആദ്യത്തെ വിമാനസര്‍വീസാകും ഖത്തര്‍ എയര്‍വേയ്‌സിന്റേത്. ഫെബ്രുവരി 2018 മുതല്‍ കാന്‍ബെറയിലേയ്ക്ക് ഖത്തര്‍ എയര്‍വേയ്‌സിന്റെ രണ്ടാമത്തെ വിമാനം സര്‍വീസ് ആരംഭിക്കും. റിട്ടേണ്‍ ഫ്‌ളൈറ്റുകള്‍ കാന്‍ബെറ-സിഡ്‌നി-ദോഹ റൂട്ടിലായിരിക്കും. 358 സീറ്റുകളുള്ള 777-300 വിമാനമായിരിക്കും ഈ റൂട്ടില്‍ സര്‍വീസ് നടത്തുക. സിഡ്‌നിയിലേയ്ക്ക് സര്‍വീസ് തുടങ്ങി ആറുമാസത്തിനുശേഷം 2016 മാര്‍ച്ച് ഒന്നിന് സൂപ്പര്‍ ജംബോ എ380 വിമാനത്തിലേക്ക് സര്‍വീസ് അപ്‌ഗ്രേഡ് ചെയ്തിരുന്നു.

യൂറോപ്പിലെ 40 എയര്‍പോര്‍ട്ടുകള്‍ അടക്കം 150 ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കാണ് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നത്. കാന്‍ബെറയില്‍നിന്ന് സിഡ്‌നി വഴി ദോഹയിലേയ്ക്കുള്ള വിമാനസര്‍വീസ് ഈ ലക്ഷ്യസ്ഥാനങ്ങളുമായി യാത്രക്കാരെ ബന്ധിപ്പിക്കാന്‍ സഹായിക്കും. 358 സീറ്റുകളില്‍ 42 സീറ്റുകള്‍ ബിസിനസ് ക്ലാസിലും 36 സീറ്റുകള്‍ ഇക്കണോമി ക്ലാസിലുമായിരിക്കും.

ഈയടുത്ത കാലത്തെ ജിസിസി ഉപരോധം ഖത്തര്‍ എയര്‍വേയ്‌സിന്റെ വളര്‍ച്ചയെ തെല്ലും ബാധിച്ചില്ല. ഇക്കാലത്ത് പോലും ഏറ്റവും നൂതനമായ സൗകര്യങ്ങള്‍ യാത്രക്കാര്‍ക്കായി ഒരുക്കാനും വിവിധരംഗങ്ങളില്‍ സാമ്പത്തികനിക്ഷേപങ്ങള്‍ നടത്താനും പുരസ്‌കാരങ്ങള്‍ നേടിത്തരുന്ന രീതിയിലുള്ള ഉപയോക്തൃ സേവനങ്ങള്‍ ലഭ്യമാക്കാനും സാധിച്ചുവെന്ന് കമ്പനി അവകാശപ്പെടുന്നു.

ഉപരോധത്തെത്തുടര്‍ന്ന് സര്‍വീസുകള്‍ ബാധിച്ച റൂട്ടുകളിലെ വിമാനങ്ങള്‍ ബ്രിട്ടീഷ് എയര്‍വേയ്‌സുമായും റോയല്‍ എയര്‍ മാരോക്കുമായി ചേര്‍ന്ന് റീഡിപ്ലോയ് ചെയ്തത് സാമ്പത്തികബാധ്യതകള്‍ വരാതിരിക്കാന്‍ സഹായിച്ചു. അതേസമയം ഫ്രാന്‍സിലെ നൈസ്, അയര്‍ലണ്ടിലെ ഡബ്ലിന്‍ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് സേവനം വ്യാപിപ്പിച്ചു. ഓഗസ്റ്റില്‍ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലേയ്ക്കും ഉക്രെയ്‌നിലെ കീവിലേയ്ക്കും പുതിയ സര്‍വീസുകളുമായി കിഴക്കന്‍ യൂറോപ്പിലേയ്ക്ക് പ്രവര്‍ത്തനം വിപുലപ്പെടുത്തും. കൂടാതെ ഒമാനിലെ സോഹറിലേയ്ക്കും പുതിയ സര്‍വീസ് തുടങ്ങും.

റഷ്യയിലെ മോസ്‌കോ, ശ്രീലങ്കയിലെ കൊളംബോ എന്നിവിടങ്ങളിലേയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. കഴിഞ്ഞ മാസങ്ങളില്‍ ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

Comments

comments

Categories: Arabia

Related Articles