സില്‍വര്‍ ജൂബിലിയുടെ തിളക്കത്തില്‍ ഹൈക്കോണ്‍

സില്‍വര്‍ ജൂബിലിയുടെ തിളക്കത്തില്‍ ഹൈക്കോണ്‍

പ്രകാശം പരത്തിക്കൊണ്ടുള്ള ഹൈക്കോണിന്റെ പ്രവര്‍ത്തനങ്ങള്‍ കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്. നൂതന ആശയങ്ങള്‍ അവതരിപ്പിച്ചു കൊണ്ടാണു ഹൈക്കോണ്‍ വിപിണിയില്‍ പ്രവേശിച്ചതും പിന്നീട് ആധിപത്യമുറപ്പിച്ചതും. വരും നാളുകളിലും ഈ പാരമ്പര്യം നിലനിര്‍ത്താനാണു കമ്പനി ശ്രമിക്കുന്നത്.

ഇലക്‌ട്രോണിക്‌സ് വിപണിയില്‍ ഹൈക്കോണ്‍ പ്രവേശിച്ചിട്ട് 25 സുവര്‍ണ വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 1992-ല്‍ ഇന്‍വെര്‍ട്ടര്‍ എന്ന പുത്തന്‍ ആശയവുമായെത്തിയ ഹൈക്കോണ്‍ ഇന്നു വിപണിയിലെ വിശ്വസ്ത ബ്രാന്‍ഡ് നെയിം കൂടിയാണ്. ഇന്‍വെര്‍ട്ടര്‍ വിപണിക്കു പുറമേ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സോളാര്‍ എനര്‍ജി മുതലായ രംഗങ്ങളിലും ഹൈക്കോണ്‍ സജീവ സാന്നിധ്യമാണ്. മികച്ച ഉല്‍പ്പന്നങ്ങളും മികവുറ്റ സേവനവുമാണു ഹൈക്കോണിനെ മുന്‍ നിരയിലേക്കു കൈപിടിച്ചുയര്‍ത്തിയത്. സില്‍വര്‍ ജൂബിലി വേളയില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുഭവങ്ങള്‍ ഹൈക്കോണിന്റെ സ്ഥാപകനും, ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ക്രിസ്റ്റോ ജോര്‍ജ് കാട്ടൂക്കാരന്‍ ‘ഫ്യൂച്ചര്‍ കേരള’യോട് പങ്കുവെക്കുന്നു.

എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായിരുന്ന കാലത്ത് ക്രിസ്റ്റോ ജോര്‍ജ്, പ്രോജക്റ്റിനു വേണ്ടിയാണ് ആദ്യമായി ഇന്‍വെര്‍ട്ടര്‍ നിര്‍മിച്ചത്. ക്ലാസ് റൂം പരിശീലനത്തിന്റെ ഭാഗമായി നടത്തിയ ഒരു പരീക്ഷണം പില്‍ക്കാലത്ത് ക്രിസ്റ്റോയെ സംരംഭകത്വത്തിലേക്കു നയിക്കുകയായിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചതിനു ശേഷം 1991-ല്‍ അഞ്ച് തൊഴിലാളികളുമായി ഒരു സ്ഥാപനം തൃശൂരില്‍ ആരംഭിച്ചുവെങ്കിലും സാമ്പത്തികപരമായ പ്രശ്‌നങ്ങള്‍ മൂലം കമ്പനിയുടെ ആദ്യ ഉല്‍പ്പന്നമായി ഇന്‍വെര്‍ട്ടറുകള്‍ വിപണിയിലെത്തിക്കാന്‍ ക്രിസ്റ്റോയ്ക്കു സാധിച്ചില്ല. കമ്പനി തുടങ്ങിയ വേളയില്‍ സുഹൃത്തുക്കളുടെ ഭാഗത്തുനിന്നും കുടുംബത്തില്‍ നിന്നുമെല്ലാം ധാരാളം പരിഹാസങ്ങള്‍ ഏറ്റു വാങ്ങേണ്ടിയും വന്നു. എന്നാല്‍ ഒരു സംരംഭകനാവുക എന്നുള്ള ക്രിസ്റ്റോയുടെ തീരുമാനം അടിയുറച്ചതായിരുന്നു. തന്റെ സ്വപനങ്ങള്‍ക്കു മുന്നില്‍ മറ്റുള്ളവരുടെ പരിഹാസത്തിനും കുറ്റപ്പെടുത്തലിനും ഒരു സ്ഥാനവും നല്‍കില്ലെന്നും ക്രിസ്റ്റോ തീരുമാനിച്ചു.

ഇന്‍വെര്‍ട്ടറുകളുടെ നിര്‍മാണത്തിനായി ക്രിസ്‌റ്റോയ്ക്കു കുറച്ച് അധികം പണം ആവശ്യമായിരുന്നു. കുടുംബത്തിന്റെയോ മറ്റ് വ്യക്തികളുടെയോ പിന്തുണയോടെ ബിസിനസ് നടത്തുന്നതിന് ഇദ്ദേഹം തല്‍പ്പരനായിരുന്നില്ല. അങ്ങനെ ഇന്‍വെര്‍ട്ടര്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനു പണം സ്വരൂപിക്കാനായി ഇദ്ദേഹം കണ്ടെത്തിയ വഴിയായിരുന്നു ഹൈഡ്രോ കണ്‍ട്രോളറുകളുടെ നിര്‍മാണം. വാട്ടര്‍ ടാങ്കുകളില്‍ വെള്ളം കുറയുന്നതിനും, കൂടുന്നതിനും അനുസരിച്ചു മോട്ടര്‍ ഓണാകുകയും, ഓഫ് ആകുകയും ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഒരു മെഷീനായിരുന്നു ഹൈഡ്രോ കണ്‍ട്രോളര്‍. ഇതിന്റെ നിര്‍മാണ ചെലവ് വളരെ കുറഞ്ഞതുമായിരുന്നു. ആദ്യമായി പുറത്തിറക്കിയ ഹൈഡ്രോ കണ്‍ട്രോളറില്‍ നിന്നുമാണ് ഹൈക്കോണ്‍ എന്ന കമ്പനിയായി പിന്നീട് വളര്‍ന്നത്.

“കമ്പനിയുടെ വളര്‍ച്ച തനിക്കും തന്റെ തൊഴിലാളികള്‍ക്കും നേട്ടം നല്‍കുന്നതായിരിക്കണം എന്നതാണ് എന്റെ കാഴ്ചപ്പാട്. 25 വര്‍ഷത്തെ ബിസിനസ് ജീവിതം വളരെ സന്തോഷവും സംതൃപ്തിയും നേടി തന്നു. ജീവിതത്തില്‍ ഏറെ സ്വാതന്ത്ര്യം ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട്,”

ക്രിസ്‌റ്റോ ജോര്‍ജ് കാട്ടൂക്കാരന്‍
ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍
ഹൈക്കോണ്‍

കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിച്ചു മൂന്നു മാസം പിന്നിട്ടപ്പോഴേക്കും ഹൈക്കോണ്‍ തങ്ങളുടെ പ്രധാന ഉല്‍പ്പന്നമായ ഇന്‍വെര്‍ട്ടറുകള്‍ വിപണിയില്‍ എത്തിച്ചു. കയ്യിലുള്ള പണം മുടക്കിയും, ബാങ്ക് ലോണിന്റെ സഹായത്തോടെയുമാണ് ക്രിസ്റ്റോ തന്റെ സ്വപ്‌നം സാക്ഷാത്ക്കരിച്ചത്. ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ആദ്യത്തെ ഇന്‍വെര്‍ട്ടറായിരുന്നു ഹൈക്കോണിന്റേത്. അന്ന് തങ്ങളുടെ ഈ ഉല്‍പ്പന്നം വിപണിയില്‍ ഒരു അവശ്യ വസ്തുയായിരുന്നെന്ന് ക്രിസ്റ്റോ പറയുന്നു.

വിപിണിയിലെ മാറ്റങ്ങള്‍ ഉല്‍ക്കൊള്ളുന്നതില്‍ ഹൈക്കോണ്‍ എന്നും മുന്നില്‍ തന്നെയുണ്ട്. കമ്പ്യൂട്ടറിന്റെ രംഗപ്രവേശനത്തോടുകൂടി യുപിഎസ് വിപണിയില്‍ എത്തിച്ചത് ഇതിനുദാഹരണം. ഗുണനിലവാരത്തില്‍ ഒത്തുതീര്‍പ്പിന് നില്‍ക്കാതെ പുതിയ ആശയങ്ങള്‍ ഉപയോഗപ്പെടുത്തി നൂതന ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനാണ് ഹൈക്കോണ്‍ എന്നും ശ്രദ്ധിച്ചിട്ടുള്ളത്.

ഇന്‍വെര്‍ട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചതോടെ കമ്പനിയുടെ വളര്‍ച്ചാ ഗ്രാഫ് കുതിച്ചുയര്‍ന്നു. കമ്പനിയുടെ വളര്‍ച്ചയ്ക്കു വേഗം കൂട്ടുന്നതിനു കൂടുതല്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുക എന്നുള്ളതായി ക്രിസ്റ്റോയുടെ ലക്ഷ്യം. ഇന്‍വെര്‍ട്ടര്‍ നിര്‍മാണത്തില്‍ നിന്നും ആരംഭിച്ച ഹൈക്കോണ്‍ കമ്പനി പിന്നീട് കടന്നു ചെന്ന മേഖലകളിലെല്ലാം ആധിപത്യം പിടിച്ചടക്കുകയായിരുന്നു. പവര്‍ ഇലക്ട്രോണിക്‌സ്, സോളാര്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ മേഖലകളിലാണു ഹൈക്കോണ്‍ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. പവര്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ യുപിഎസ്-ഓണ്‍ലൈന്‍, ഇന്‍ ലൈന്‍ ഇന്‍ട്രാക്ടീവ്, ഹോം യുപിഎസ്, സെര്‍വൊ സ്റ്റെബിലൈസര്‍, ട്യൂബുലാര്‍ ബാറ്ററീസ് എന്നിവയാണ് ഇവര്‍ വിപണിയിലെത്തിക്കുന്നത്. സോളാര്‍ ഉല്‍പ്പന്നങ്ങളായി സോളാര്‍ വാട്ടര്‍ ഹീറ്റര്‍, സോളാര്‍ ഹോം യുപിഎസ്, സോളാര്‍ യുപിഎസ് ചാര്‍ജര്‍, എല്‍ഇഡി സ്ട്രീറ്റ് ലൈറ്റ്, സോളാര്‍ പവര്‍ പ്ലാന്റ് എന്നിവയും ഹൈക്കോണിന്റെ നേതൃത്വത്തില്‍ വിപണിയിലെത്തുന്നു. പവര്‍ ഇലക്ട്രോണിക് രംഗത്തു നിന്നും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണു കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐടി വിഭാഗത്തില്‍ നടന്നു വരുന്നത്. തികച്ചും സേവനാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിച്ചു വരുന്ന ഐടി വിഭാഗത്തില്‍ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍, ബിസിനസ് ട്രാന്‍സ്‌ക്രിപ്ഷന്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും നടക്കുന്നത്.

വിപിണിയിലെ മാറ്റങ്ങള്‍ ഉല്‍ക്കൊള്ളുന്നതില്‍ ഹൈക്കോണ്‍ എന്നും മുന്നില്‍ തന്നെയുണ്ട്. കമ്പ്യൂട്ടറിന്റെ രംഗപ്രവേശനത്തോടുകൂടി യുപിഎസ് വിപണിയിലെത്തിച്ചത് ഇതിനുദാഹരണം. ഗുണനിലവാരത്തില്‍ ഒത്തുതീര്‍പ്പിനു നില്‍ക്കാതെ പുതിയ ആശയങ്ങള്‍ ഉപയോഗപ്പെടുത്തി നൂതന ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനാണു ഹൈക്കോണ്‍ എന്നും ശ്രദ്ധിച്ചിട്ടുള്ളത്.

കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് മാസം പിന്നിട്ടപ്പോഴേക്കും ഹൈക്കോണ്‍ തങ്ങളുടെ പ്രധാന ഉല്‍പ്പന്നമായ ഇന്‍വെര്‍ട്ടറുകള്‍ വിപണിയില്‍ എത്തിച്ചു. കയ്യിലുള്ള പണം മുടക്കിയും, ബാങ്ക് ലോണിന്റെ സഹായത്തോടെയുമാണ് ക്രിസ്റ്റോ തന്റെ സ്വപ്‌നം സാക്ഷാത്ക്കരിച്ചത്.

മാറി വരുന്ന കാലഘട്ടങ്ങള്‍ക്കനുസരിച്ചു ബിസിനസിനെ നയിക്കാനുള്ള കഴിവാണ് ക്രിസ്റ്റോയുടെ മികവ്. വിപണിക്ക് ആവശ്യമായ വസ്തുക്കള്‍ ശരിയായ സമയത്തു തന്നെ ജനങ്ങളിലേക്ക് എത്തിക്കുന്നതിലാണ് ഒരു കമ്പനിയുടെ വിജയം എന്ന് ക്രിസ്റ്റോ പറയും. ബിസിനസ് തുടങ്ങിയ നാളുകളില്‍ അഞ്ചു കൊല്ലം കൊണ്ട് ഒരു നിലനില്‍പ്പ് നേടാന്‍ സാധിച്ചില്ലെങ്കില്‍ ഈ രംഗത്തു നിന്നു തന്നെ മാറാന്‍ തീരുമാനിച്ചിരുന്നതാണ്. ഒരു സ്റ്റാര്‍ട്ട് അപ്പ് എന്ന നിലയില്‍ ഒരു സ്ഥാപനം തുടങ്ങുന്ന വ്യക്തി സ്ഥാപനത്തിനായി ഏതു തരത്തിലുള്ള ജോലികള്‍ ചെയ്യുന്നതിനും തയാറുള്ളവനായിരിക്കണം. സംരംഭകനു വിറ്റുവരവിനേക്കാള്‍ ദീര്‍ഘവീക്ഷണം ഉണ്ടാകേണ്ടതു കമ്പനിയുടെ വളര്‍ച്ചയെക്കുറിച്ചായിരിക്കണം. വേണ്ടത്ര പരിചയമോ അറിവോ ഇല്ലാതെ തുടക്കത്തില്‍ തന്നെ വലിയ മുതല്‍ മുടക്കില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതു കൊണ്ടാണു പല സ്റ്റാര്‍ട്ടപ്പുകളും നഷ്ടത്തില്‍ കലാശിക്കുന്നതെന്നും ക്രിസ്‌റ്റോ ചൂണ്ടിക്കാണിക്കുന്നു. കമ്പനിയില്‍ നിന്നും ലഭിക്കുന്ന ലാഭം തനിക്ക് ഒറ്റയ്ക്ക് അനുഭവിക്കാനുള്ളതല്ല എന്ന വ്യക്തമായ തിരിച്ചറിവുള്ള വ്യക്തിയാണ് ക്രിസ്‌റ്റോ. ‘കമ്പനിയുടെ വളര്‍ച്ച തനിക്കും തന്റെ തൊഴിലാളികള്‍ക്കും നേട്ടം നല്‍കുന്നതായിരിക്കണം എന്നതാണ് എന്റെ കാഴ്ചപ്പാട്. 25 വര്‍ഷത്തെ ബിസിനസ് ജീവിതം വളരെ സന്തോഷവും സംതൃപ്തിയും നേടി തന്നു. ജീവിതത്തില്‍ ഏറെ സ്വാതന്ത്ര്യം ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട്,’- ക്രിസ്‌റ്റോ പറയുന്നു.

വരും നാളുകളില്‍ ഹൈക്കോണിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന തിരക്കിലാണു കമ്പനി മാനേജ്‌മെന്റ്. പ്രതിവര്‍ഷം 500 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനാണ് ക്രിസ്റ്റോയും ടീമും തയാറെടുക്കുന്നത്. ഇതിന്റെ ആദ്യപടിയായി രാജ്യത്താകമാനം പ്രവര്‍ത്തനം ശക്തിപ്പെടുത്തുക എന്നതാണു കമ്പനിയുടെ ലക്ഷ്യം. അതിനായി പൂനെ ആസ്ഥാനമായി പുതിയൊരു നിര്‍മാണ ശാല ആരംഭിക്കാനും ഗുവാഹട്ടിയില്‍ പുതിയൊരു ഫ്രാഞ്ചൈസി ആരംഭിക്കാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. അടുത്ത രണ്ടു വര്‍ഷത്തിനുളളില്‍ ഈ പറഞ്ഞ നേട്ടങ്ങള്‍ എല്ലാം കൈവരിക്കാന്‍ സാധിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് ക്രിസ്റ്റോ. ദീര്‍ഘവീക്ഷണമുള്ള ഒരു ബിസിനസുകാരനെയാണ് ക്രിസ്റ്റോയുടെ വാക്കുകളില്‍ കാണാന്‍ സാധിക്കുന്നത്.

യുവതലമുറയില്‍ നിന്നും സംരംഭകത്വം തെരഞ്ഞെടുക്കുന്നവരോട് ക്രിസ്‌റ്റോയ്ക്ക് പറയാനുള്ളത്, അഹങ്കാരത്തിന്റെ ഒരു കണിക പോലും മനസില്‍ ഉണ്ടാകരുത് എന്നുള്ളതാണ്. അതുപോലെ എന്തു പ്രവൃത്തിയും ചെയ്യാനുള്ള മനസ്ഥിതിക്ക് ഉടമയായിരിക്കണം ഓരോ സംരംഭകനും. സത്യസന്ധത ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യണം.

Comments

comments