ഭക്ഷണത്തില്‍നിന്നും പിടിപെടുന്ന അലര്‍ജി മാരകമാകാം

ഭക്ഷണത്തില്‍നിന്നും പിടിപെടുന്ന അലര്‍ജി മാരകമാകാം

നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍നിന്നും പിടിപെടുന്ന അലര്‍ജി മാരകമാകാമെന്നു കണ്ടെത്തല്‍. കുട്ടികളിലാണ് അപകട സാധ്യത കൂടുതലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.ഒരു കഷ്ണം ചീസില്‍ നിന്ന് പിടിപെട്ട അലര്‍ജി കാരണം ഇന്ത്യന്‍ വംശജനായ 13കാരന്‍ ലണ്ടനില്‍ മരണപ്പെട്ടിരുന്നു.

യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ (സിഡിസി) അഭിപ്രായത്തില്‍ ഹാനികരമല്ലാത്ത ചര്‍മ്മപ്രശ്‌നങ്ങള്‍ മുതല്‍ മാരകമായ അനാഫെലാക്ടിക് ഷോക്കിനു വരെ കാരണമാകുന്ന ഭക്ഷണത്തില്‍ നിന്നു പിടിപെടുന്ന അലര്‍ജി നാല് മുതല്‍ അഞ്ച് ശതമാനം വരെ കുട്ടികളെയും നാല് ശതമാനത്തോളം മുതിര്‍ന്നവരെയും ബാധിച്ചിട്ടുണ്ട്.

ചികില്‍സിക്കാതിരുന്നാല്‍ ഇത്തരത്തിലുള്ള അലര്‍ജി മരണകാരണം പോലുമാകും; പ്രത്യേകിച്ചും കുട്ടികളില്‍. കാരണം ശരീരത്തിലെ പ്രതിരോധ സംവിധാനം ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനുകളെയും സങ്കീര്‍ണമായ കാര്‍ബോ ഹൈഡ്രേറ്റുകളെയും പൊരുത്തമില്ലാത്തവയായി കണക്കാക്കും. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) എട്ട് ഭക്ഷണങ്ങളെ അലര്‍ജിക്കു കാരണമാകുന്നവയായി പറയുന്നു.

കപ്പലണ്ടി, ട്രീ നട്ട്‌സ്, മുട്ട, പാല്‍, ഷെല്‍ഫിഷ് (കക്ക), മീന്‍, ഗോതമ്പും അവയുടെ ഉപോല്‍പന്നങ്ങളും, സൊയയും അവയുടെ ഉപോല്‍പന്നങ്ങളും രുചിക്കും നിറത്തിനുമായി ചേര്‍ക്കുന്ന സള്‍ഫെയ്റ്റുകളുമൊക്കെയാണ് അലര്‍ജിയുണ്ടാക്കാന്‍ സാധ്യതകല്‍പ്പിക്കുന്നവ.

Comments

comments

Categories: FK Special