ഓണം-ബക്രീദ് സീസണില്‍ 46 അധിക സര്‍വീസുമായി എയര്‍ ഇന്ത്യ

ഓണം-ബക്രീദ് സീസണില്‍ 46 അധിക സര്‍വീസുമായി എയര്‍ ഇന്ത്യ

കൊച്ചി: ഓണം- ബക്രീദ് സീസണോടനുബന്ധിച്ച് അധിക സര്‍വീസ് നടത്താനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഗള്‍ഫ് യാത്രക്കാരെ ലക്ഷ്യമിട്ട് ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ നാല് വരെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് 46 അധിക വിമാന സര്‍വീസുകള്‍ നടത്തന്നത്.

ഷാര്‍ജയില്‍ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ഡെല്‍ഹി എന്നിവിടങ്ങളിലേക്കും തിരിച്ചുമായി 44 വിമാന സര്‍വീസുകളും, റിയാദ് കോഴിക്കോട് റൂട്ടില്‍ രണ്ട് സര്‍വീസുകളും അധികമായി ഉണ്ടായിരിക്കുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 25, 31, സെപ്റ്റംബര്‍ രണ്ട് എന്നീ തീയതികളിലാണ് ഷാര്‍ജ-കൊച്ചി വിമാന സര്‍വീസ്. 25ന് രാവിലെ 7.05ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് 12.35ന് കൊച്ചിയിലെത്തും. ഓഗസ്റ്റ് 31നും സെപ്റ്റംബര്‍ രണ്ടിനും വൈകീട്ട് 6.20ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് രാത്രി 11.50ന് കൊച്ചിയിലെത്തും.

ഓഗസ്റ്റ് 25നും സെപ്റ്റംബര്‍ ഒന്നിനും മൂന്നിനുമാണ് കൊച്ചി-ഷാര്‍ജ സര്‍വീസുകള്‍. 25ന് ഉച്ചയ്ക്കുശേഷം 1.35ന് കൊച്ചിയില്‍ നിന്ന് യാത്രതിരിച്ച് വൈകീട്ട് 4.05ന് വിമാനം ഷാര്‍ജയിലെത്തും. സെപ്റ്റംബര്‍ ഒന്നിനും മൂന്നിനും പുലര്‍ച്ചെ 12.35ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് 3.05ന് ഷാര്‍ജയില്‍ എത്തിച്ചേരും. 23, 24, 30, 31, സെപ്റ്റംബര്‍ ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളിലാണ് ഷാര്‍ജ- കോഴിക്കോട് സര്‍വീസ്. ഓഗസ്റ്റ് 31നും സെപ്റ്റംബര്‍ രണ്ടിനും ഷാര്‍ജയില്‍ നിന്ന് രാവിലെ 7.50ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 1.15ന് കോഴിക്കോട് എത്തിച്ചേരും. മറ്റ് ദിവസങ്ങളില്‍ വൈകീട്ട് 6.20ന് ഷാര്‍ജയില്‍ നിന്ന് യാത്ര തിരിച്ച് രാത്രി 11.40ന് വിമാനം കോഴിക്കോടെത്തും.

ഓഗസ്റ്റ് 24, 25, 31, സെപ്റ്റംബര്‍ രണ്ട്, നാല് ദിവസങ്ങളിലാണ് കോഴിക്കോട്- ഷാര്‍ജ സര്‍വീസ്. ഓഗസ്റ്റ് 31നും സെപ്റ്റംബര്‍ രണ്ടിനും രണ്ട് സര്‍വീസ് വീതമാണ് നടത്തുക. 24, 25, 31, സെപ്റ്റംബര്‍ രണ്ട്, നാല് ദിവസങ്ങളില്‍ പുലര്‍ച്ചെ 12.45ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 3.05ന് ഷാര്‍ജയിലെത്തും. ഓഗസ്റ്റ് 31നും സെപ്റ്റംബര്‍ 2നുമുള്ള രണ്ടാമത്തെ സര്‍വീസ് വൈകീട്ട് മൂന്നിന് പുറപ്പെട്ട് 5.20ന് ഷാര്‍ജയിലെത്തിച്ചേരും.

ഓഗസ്റ്റ് 22, 23, 24, 25, 29, 30, സെപ്റ്റംബര്‍ ഒന്ന്, മൂന്ന് ദിവസങ്ങളിലാണ് ഷാര്‍ജ-തിരുവനന്തപുരം സര്‍വീസ്. 22, 25, 29 തീയതികളില്‍ വൈകീട്ട് 6.20ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 12.05ന് തിരുവനന്തപുരത്തെത്തും. 23, 24, 30, സെപ്റ്റംബര്‍ ഒന്ന്, മൂന്ന് തീയതികളില്‍ രാവിലെ 7.50ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.35ന് തിരുവനന്തപുരത്തെത്തും.

23, 24, 26, 30, സെപ്റ്റംബര്‍ ഒന്ന്, മൂന്ന് ദിവങ്ങളിലാണ് തിരുവനന്തപുരം-ഷാര്‍ജ സര്‍വീസ്. 23നും 30നും രണ്ട് സര്‍വീസ് വീതം നടത്തും. 23, 26, 30 തീയതികളില്‍ പുലര്‍ച്ചെ ഒന്നിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 3.45ന് ഷാര്‍ജയിലെത്തും. 23, 24, 30, സെപ്റ്റംബര്‍ ഒന്ന്, മൂന്ന് ദിവസങ്ങളില്‍ ഉച്ചയ്ക്കുശേഷം 2.35ന് പുറപ്പെട്ട് 5.20ന് ഷാര്‍ജയിലെത്തും. ഷാര്‍ജ-ഡെല്‍ഹി സെക്റ്ററില്‍ 22, 26, 29, സെപ്റ്റംബര്‍ നാല് തീയതികളിലാണ് അധിക സര്‍വീസ് നടത്തുക. കൂടാതെ ഓഗസ്റ്റ് 31ന് റിയാദ്-കോഴിക്കോട്-റിയാദ് സെക്റ്ററില്‍ അധിക സര്‍വീസ് ഉണ്ടാകും. ഉച്ചയ്ക്ക് 1.15ന് റിയാദില്‍ നിന്ന് പുറപ്പെടുന്ന വിമാനം 8.45നാണ് കോഴിക്കോട് എത്തുക. രാവിലെ 9.15ന് കോഴിക്കോട് നിന്നും റിയാദിലേക്ക് തിരിക്കുന്ന വിമാനം 11.45നാണ് അവിടെ എത്തുക.

Comments

comments

Categories: Slider, Top Stories