ഈ പാരമ്പര്യം പട്ട് പോലെ തിളക്കമേറിയത് 

ഈ പാരമ്പര്യം പട്ട് പോലെ തിളക്കമേറിയത് 

വസ്ത്രശേഖരത്തില്‍ പുതുമയും വൈവിധ്യവും അവതരിപ്പിക്കുന്നതില്‍ ശ്രദ്ധാലുവാണു കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്ല്യാണ്‍ കേന്ദ്ര. വസ്ത്രവ്യാപാര രംഗത്ത് ഒരു നൂറ്റാണ്ട് നിലനില്‍ക്കാന്‍ കല്ല്യാണ്‍ കേന്ദ്രയ്ക്കു തുണയായതും ഈ പ്രത്യേകതയാണ്.

പട്ട് പോലെ തിളക്കമേറിയതാണു വസ്ത്രവ്യാപാര മേഖലയില്‍ ഒരു നൂറ്റാണ്ട് പിന്നിട്ട കല്ല്യാണ്‍ കേന്ദ്രയുടെ പാരമ്പര്യം. ഒരു കാലത്തു മലയാളികള്‍ ശുദ്ധ പട്ടു സാരി വാങ്ങാനായി കോയമ്പത്തൂരിലും ചെന്നൈയിലും ബംഗഌരുവിലും പോയിരുന്ന കാലമുണ്ടായിരുന്നു. ഉയര്‍ന്ന ഗുണനിലവാരമുള്ളതും മേന്മയേറിയതുമായ പട്ടു സാരികള്‍ ഇൗ നഗരങ്ങളില്‍ ലഭ്യമാകുമെന്നതായിരുന്നു കാരണം. എന്നാല്‍ ഈ നഗരങ്ങളില്‍ ലഭ്യമാകുന്ന അതേ നിലവാരത്തിലുള്ള പട്ടു സാരികളുടെ വിപുല ശ്രേണിയൊരുക്കി കല്ല്യാണ്‍ കേന്ദ്ര ഏവരേയും വിസ്മയിപ്പിച്ചു. ഇതോടെ വടക്കന്‍ കേരളത്തിലുള്ളവരുടെ ഇഷ്ട വസ്ത്രവ്യാപാര കേന്ദ്രമായി മാറാന്‍ കല്ല്യാണ്‍ കേന്ദ്രയ്ക്കു അധികം സമയം വേണ്ടിവന്നില്ല. വസ്ത്രശേഖരത്തില്‍ എക്കാലവും പുതുമകളും വൈവിധ്യവും അവതരിപ്പിക്കുന്ന കല്യാണ്‍ കേന്ദ്രയ്ക്ക്, വടക്കന്‍ കേരളത്തിലെ ഒരേയൊരു സില്‍ക്ക് സാരി ഷോറൂമെന്ന പ്രത്യേകതയുമുണ്ട്.

കോഴിക്കോട് എംഎം അലി റോഡില്‍ മൂന്നു നിലകളിലായി 15,000 ചതുരശ്രയടിയില്‍ പ്രവര്‍ത്തിക്കുന്ന കല്യാണ്‍ കേന്ദ്ര വസ്ത്രവ്യാപാര രംഗത്ത് വേറിട്ട രീതികള്‍ പരീക്ഷിക്കാന്‍ ഇന്നും ശ്രദ്ധിക്കുന്നു. മറ്റു ശാഖകളില്ലാത്തതാണു കല്ല്യാണ്‍ കേന്ദ്രയുടെ വിജയ രഹസ്യമെന്നും നിരവധി ഷോറൂമുകളുള്ള വസ്ത്ര വ്യാപാര ശാലകളില്‍ സെലക്ഷന്‍ കുറവായിരിക്കുമെന്ന അഭിപ്രായമാണു കല്യാണ്‍ കേന്ദ്ര മാനേജിംഗ് ഡയറക്ടര്‍ അര്‍ഷദ് അബ്ദുല്ലയ്ക്കുള്ളത്.
വസ്ത്രവ്യാപാര രംഗത്ത് ഒരു പതിറ്റാണ്ട് പിന്നിട്ട കല്ല്യാണ്‍ കേന്ദ്രയുടെ തുടക്കവും വിവിധ വളര്‍ച്ചാ ഘട്ടങ്ങളും ഭാവി പരിപാടികളെക്കുറിച്ചും ഫ്യൂച്ചര്‍ കേരളയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വിശദമാക്കുകയാണ് അര്‍ഷദ് അബ്ദുല്ല.

ബിസിനസിലേര്‍പ്പെട്ടാലും മറ്റ് ഏത് പ്രഫഷനിലേര്‍പ്പെട്ടാലും ഹോബിയായി മാത്രം കാണണമെന്ന അഭിപ്രായക്കാരനാണ് കല്ല്യാണ്‍ കേന്ദ്രയുടെ മാനേജിംഗ് ഡയറക്ടര്‍ അര്‍ഷദ് അബ്ദുല്ലയ്ക്കുള്ളത്. ചെയ്യുന്ന കാര്യം ഹോബിയായി കണ്ടാല്‍ മാത്രമേ വിജയിക്കാനാകൂ എന്നും അര്‍ഷദ് പറയുന്നു.

വസ്ത്രവ്യാപാരത്തില്‍ ഒരു നൂറ്റാണ്ട് പിന്നിട്ട കല്ല്യാണ്‍ കേന്ദ്രയുടെ വളര്‍ച്ചാ ഘട്ടങ്ങളെ കുറിച്ച് പറയാമോ ?

ബിസിനസ് എന്നത് കുടുംബാംഗങ്ങളുടെ രക്തത്തില്‍ തന്നെയുണ്ട്. 1911-ല്‍ എസ്എം സ്ട്രീറ്റില്‍ ടികെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന മുത്തച്ഛന്‍ ടി കെ മെഹമൂദാണ് ആദ്യം വസ്ത്രവ്യാപാരത്തിനു തുടക്കമിട്ടത്. അവിടെ നിന്നാണു കല്ല്യാണ്‍ കേന്ദ്രയുടെ ചരിത്രം തുടങ്ങുന്നത്. മുത്തച്ഛന് എട്ട് ആണ്‍മക്കളും ഒരു മകളുമായിരുന്നു. ആണ്‍മക്കള്‍ എന്‍ജിനീയര്‍മാരും, ഡോക്റ്റര്‍മാരുമായി. മകള്‍ മുംതാസും ഭര്‍ത്താവ് അബ്ദുള്ളയും പിതാവിന്റെ പാത പിന്തുടര്‍ന്നു. മുത്തച്ഛന്റെ മരണശേഷം ടികെ ടെക്സ്റ്റയില്‍സിന്റെ നടത്തിപ്പ് എന്റെ മാതാപിതാക്കള്‍ ഏറ്റെടുത്തു. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ ഞാന്‍ ബിസിനസുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങളില്‍ സഹായിച്ചിരുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളെജില്‍ നിന്നു മാത്തമാറ്റിക്‌സില്‍ ബിരുദം നേടിയ ശേഷം ബിസിനസ് രംഗത്തു ചുവടുറപ്പിക്കുകയായിരുന്നു. വിവാഹ വസ്ത്രങ്ങള്‍ക്കു മാത്രമായി ഒരു ഷോറൂമെന്ന മാതാവിന്റെ ആഗ്രഹ പൂര്‍ത്തീകരണമായാണു കോഴിക്കോട് എം എം അലി റോഡിലെ കല്ല്യാണ്‍ കേന്ദ്രയ്ക്കു തുടക്കമിട്ടത്. ഈ ഷോറൂം ആരംഭിച്ചപ്പോള്‍ പരാജയ സാധ്യത ചൂണ്ടിക്കാട്ടി നിരവധിപ്പേര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. ഒപ്പം ദൈവാനുഗ്രഹം കൂടിയായപ്പോള്‍ അമ്മയുടെ സ്വപ്‌നം സാക്ഷാത്കരിക്കാനായി.

പുതുമ നിലനിര്‍ത്താന്‍ എക്കാലവും ശ്രമിക്കാറുണ്ടല്ലോ. കല്യാണ്‍ കേന്ദ്രയില്‍ വസ്ത്രങ്ങളുടെ സെലക്ഷന്‍ എങ്ങനെയാണ് ?

വസ്ത്രങ്ങളുടെ സെലക്ഷനില്‍ പുതുമ കൊണ്ടുവരാന്‍ ഞങ്ങള്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. കോഴിക്കോട് ആദ്യമായി സല്‍വാര്‍ അവതരിപ്പിച്ചത് കല്ല്യാണ്‍ കേന്ദ്രയാണ്. ഏഴു ഡിസൈനര്‍മാര്‍ കല്ല്യാണ്‍ കേന്ദ്രയ്ക്കുണ്ട്. വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഇവരുടെ സേവനം പ്രയോജനപ്പെടുത്താറുണ്ട്. ഇതോടൊപ്പം വിവാഹ സാരികള്‍ സ്വന്തമായി ഡിസൈന്‍ ചെയ്‌തെടുക്കാനും സൗകര്യമുണ്ട്. 300 രൂപ മുതല്‍ മൂന്നു ലക്ഷം രൂപവരെ വില വരുന്ന വസ്ത്രങ്ങള്‍ കല്യാണ്‍ കേന്ദ്രയിലുണ്ട്. ഇവിടെ വില്‍ക്കുന്ന വസ്ത്രങ്ങളില്‍ 75 ശതമാനവും ഹെര്‍ബല്‍, വെജിറ്റബ്ള്‍ കളറുകളാണ് ഉപയോഗിക്കുന്നത്. സിന്തറ്റിക് കളറുകളുപയോഗിച്ചു നിര്‍മിക്കുന്ന വസ്ത്രങ്ങള്‍ വളരെക്കുറച്ചു മാത്രമാണു വില്‍ക്കുന്നത്. കുടുംബത്തിനാവശ്യമായ എല്ലാ തുണിത്തരങ്ങളും ഇവിടെ ലഭ്യമാണ്. സല്‍വാര്‍, ലഹങ്കകള്‍, കാഞ്ചീപുരം സാരി, ഉപാഡ സാരികള്‍ എന്നിവയുടെ വ്യത്യസ്ത ഡിസൈനുകള്‍ കല്ല്യാണ്‍ കേന്ദ്രയിലുണ്ട്.

“വസ്ത്രങ്ങളുടെ സെലക്ഷനില്‍ പുതുമ കൊണ്ടുവരാന്‍ ഞങ്ങള്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. കോഴിക്കോട് ആദ്യമായി സല്‍വാര്‍ അവതരിപ്പിച്ചത് കല്ല്യാണ്‍ കേന്ദ്രയാണ്.”

അര്‍ഷദ് അബ്ദുല്ല

മാനേജിംഗ് ഡയറക്ടര്‍

കല്ല്യാണ്‍ കേന്ദ്ര,കോഴിക്കോട്

കല്ല്യാണ്‍ കേന്ദ്രയുടെ വിജയരഹസ്യം?

മറ്റ് ശാഖകള്‍ ഇല്ലാത്തതാണ് ഞങ്ങളുടെ വിജയരഹസ്യം. നിരവധി ബ്രാഞ്ചുകളുള്ള ഷോറൂമുകള്‍ പൊതുവേ സെലക്ഷനില്‍ പിന്നോക്കമായിരിക്കും. വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ നൂലിഴകള്‍ പോലും ശ്രദ്ധിക്കണം. ഗുണനിലവാരമുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ സൂക്ഷ്മ നിരീക്ഷണം അനിവാര്യമാണ്. ടെക്‌സ്റ്റെയില്‍സ് മേഖലയില്‍ എംബിഎ പഠിച്ചവരോ മാനേജിംഗ് കോഴ്‌സ് പഠിച്ചവരോ ആയിട്ടു കാര്യമില്ല. ഇതൊരു കഴിവാണ്. ഒരു ബ്രാഞ്ച് ഷോറൂമായതിനാല്‍ തന്നെ ഇവിടെ ധാരാളം സെലക്ഷനുണ്ട്. ഒന്നിലധികം ഷോറൂമുകളുണ്ടാകുമ്പോള്‍ ബിസിനസ് വര്‍ധിക്കുമെങ്കിലും എക്‌സ്‌ക്ലൂസിവിറ്റി കുറവായിരിക്കും.

ജിഎസ്ടിയെ എങ്ങനെ വിലയിരുത്തുന്നു ? ജിഎസ്ടി ബിസിനസിനെ ബാധിച്ചിട്ടുണ്ടോ ?

ജിഎസ്ടി ഇതുവരെ ബിസിനസിനെ ബാധിച്ചിട്ടില്ല. ഞങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് നേരിട്ട് ജിഎസ്ടി ഈടാക്കുന്നില്ല. എംആര്‍പി സ്പ്ലിറ്റ് ചെയ്തശേഷം ഞങ്ങള്‍ സര്‍ക്കാരിലേക്ക് അടയ്ക്കുകയാണ് ചെയ്യുന്നത്.

യുവ സംരംഭകര്‍ക്കു നല്‍കാനുള്ള ഉപദേശം ?

എന്തു ചെയ്യുമ്പോഴും അത് ഹോബിയായി മാത്രം കാണുക. ജോലി ചെയ്ത ആരും തന്നെ വിജയിച്ചിട്ടില്ല. ചെയ്യുന്ന കാര്യം ഹോബിയായി കണ്ടാല്‍ മാത്രമേ വിജയിക്കാനാകൂ.

ബിസിനസിനു കുടുംബത്തിന്റെ പിന്തുണയുണ്ടോ?

തീര്‍ച്ചയായും കുടുംബത്തിന്റെ നിറഞ്ഞ പിന്തുണയുണ്ട്. ഭാര്യ തനൂജ അര്‍ഷദ് വസ്ത്രങ്ങള്‍ സെലക്ട് ചെയ്യാന്‍ സഹായിക്കാറുണ്ട്. മൂന്നുമക്കള്‍. മൂത്തമകന്‍ ബാംഗ്ലൂരില്‍ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥി. മകള്‍ ഊട്ടിയിലെ ഫിനിഷിംഗ് സ്‌കൂളില്‍. മൂന്നാമത്തെ മകന്‍ ദേവഗിരിയില്‍ എന്റര്‍പ്രണര്‍ഷിപ്പ് ചെയ്യുന്നു. എന്നെപ്പോലെ മക്കളും ഉമ്മയുടെ കൈപിടിച്ച് ബിസിനസ് രംഗത്തേക്കു വരണമെന്നാണ് ആഗ്രഹം.

Comments

comments

Categories: FK Special, Slider