പ്രതിസന്ധികള്‍ക്കു മീതെ ചിറകുവിരിച്ചു പറന്ന വിജയം

പ്രതിസന്ധികള്‍ക്കു മീതെ ചിറകുവിരിച്ചു പറന്ന വിജയം

സ്ത്രീകള്‍ക്ക് അപ്രാപ്യമെന്നു കരുതിയിരുന്ന തൊഴിലാണു പൈലറ്റിന്റേത്. എന്നാല്‍ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ട് ദക്ഷിണേന്ത്യയില്‍നിന്നുള്ള ആനി ദിവ്യയെന്ന ചെറുപ്പക്കാരി എയര്‍ ഇന്ത്യയുടെ ബോയിംഗ് വിമാനം പറപ്പിച്ചിരിക്കുന്നു. മനസു വച്ചാല്‍ ഒന്നും അസാധ്യമല്ലെന്ന തെളിവു കൂടിയാണ് ആനി ദിവ്യയുടെ നേട്ടം.

ഒരു പൈലറ്റാവുക എന്നത് എളുപ്പമേറിയ കാര്യമല്ല. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. പുരുഷന്മാര്‍ മാത്രം മേധാവിധ്വം പുലര്‍ത്തുന്ന ഒരു തൊഴില്‍ മേഖലയാണിത്. ഈ പശ്ചാത്തലത്തിലാണ് ഒരു സ്ത്രീ പൈലറ്റായി പത്ത് വര്‍ഷം സേവനം ചെയ്യുന്നത്. ദക്ഷിണേന്ത്യയില്‍നിന്നുള്ള ആനി ദിവ്യയാണ് ലോകത്തെ വിസ്മയിപ്പിച്ച ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ബോയിംഗ് 777 വിമാനത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ കമാന്‍ഡറെന്ന വിശേഷണത്തിനും മുപ്പതുകാരിയായ ആനി ഇപ്പോള്‍ അര്‍ഹയായിരിക്കുകയാണ്.

പത്ത് വര്‍ഷത്തോളമായി പൈലറ്റായി ആനി പ്രവര്‍ത്തിക്കുന്നു. ഇക്കാലയളവില്‍ പലരെയും പരിചയപ്പെടാന്‍ സാധിച്ചു. പരിചയപ്പെട്ടവര്‍ക്കെല്ലാം താന്‍ ഒരു അത്ഭുതമായിരുന്നെന്നു ആനി പറയുന്നു. സ്ത്രീകളെ എയര്‍ ഹോസ്റ്റസുമാരുടെ വേഷത്തില്‍ പലരും കണ്ടിട്ടുണ്ട്. എന്നാല്‍ പൈലറ്റിന്റെ വേഷത്തില്‍ അപൂര്‍വമായിട്ടാണു പലരും കണ്ടിട്ടുള്ളത്. അതു കൊണ്ടായിരിക്കാം പലര്‍ക്കും അത്ഭുതം തോന്നിയതെന്നും ആനി പറയുന്നു.

ആനിയുടെ ചെറുപ്പ കാലം മുതലുള്ള ആഗ്രഹമായിരുന്നു പൈലറ്റാവുകയെന്നത്. എന്നാല്‍ ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശിയായ ആനിക്ക് പ്രതിബന്ധങ്ങള്‍ ഏറെയുണ്ടായിരുന്നു. ഒന്നാമതായി ആനിയുടെ കുടുംബത്തില്‍നിന്നോ നാട്ടില്‍ നിന്നോ ആരും വ്യോമയാന രംഗത്ത് പ്രവര്‍ത്തിച്ചിരുന്നില്ല. ഇഷ്ട കരിയര്‍ രൂപപ്പെടുത്തിയെടുക്കാനുള്ള യാത്രയില്‍ ഇത് പ്രതിബന്ധം തന്നെയായിരുന്നു. എങ്കിലും സ്വപ്‌ന സാക്ഷാത്കാരത്തിനായി ആനി ശ്രമം തുടര്‍ന്നു.

17-ാം വയസില്‍ ആനി ഉത്തര്‍പ്രദേശിലെ ഫ്‌ളൈയിംഗ് സ്‌കൂളില്‍ ചേര്‍ന്നു. അവിടെ ആനിയുടെ സഹപാഠികളില്‍ ഭൂരിഭാഗവും വിമാനം പറപ്പിക്കലില്‍ മുന്‍പരിചയം ആര്‍ജ്ജിച്ചവരായിരുന്നു. എന്നാല്‍ ആനിക്ക് ഈ പരിചയമില്ലായിരുന്നു. ഉത്തര്‍പ്രദേശിലെ പഠന കാലയളവിന്റെ ആദ്യഘട്ടത്തില്‍ വ്യത്യസ്ത ഭാഷ, സംസ്‌കാരം തുടങ്ങിയ ഘടകങ്ങള്‍ ആനിയെ അലട്ടിയിരുന്നു. എന്നാല്‍ പൈലറ്റെന്ന ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ആനി. ഇതിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാനും സാധിച്ചു. പ്രശ്‌നത്തിലല്ല, ആവശ്യത്തിലാണ് ശ്രദ്ധ കൊടുത്തത്. അതിലൂടെ പ്രശ്‌നത്തെ പരിഹരിക്കാന്‍ ആവശ്യം നിറവേറ്റാനും സാധിച്ചു.

പ്രതിസന്ധികളെ അതിജീവിച്ച് വിജയം കൈവരിച്ച ആനിക്ക് ഇപ്പോള്‍ താരപരിവേഷമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സമീപദിവസങ്ങളില്‍ ആനിയുടെ നേട്ടത്തെ കുറിച്ച് സിഎന്‍എന്‍ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും ഹിന്ദുസ്ഥാന്‍ ടൈംസ് പോലുള്ള ദേശീയ മാധ്യമങ്ങളിലും റിപ്പോര്‍ട്ടുണ്ടായിരുന്നു. പലരും തന്നെ അനുകരിച്ചു പൈലറ്റാവാന്‍ ശ്രമിക്കുന്ന വാര്‍ത്ത കേള്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആനി പറയുന്നു.

പ്രതിസന്ധികളെ അഭിമുഖീകരിച്ച ഘട്ടത്തിലെല്ലാം കുടുംബം നല്‍കിയ പിന്തുണ വളരെ വലുതായിരുന്നെന്ന് ആനി പറയുന്നു. രണ്ട് വര്‍ഷത്തെ പരിശീലനത്തിനു ശേഷം 19-ാം വയസില്‍ ആനി, എയര്‍ ഇന്ത്യയില്‍ ജോലിക്കു ചേര്‍ന്നു. 2006-ലായിരുന്നു അത്. അന്നു ന്യൂയോര്‍ക്ക്, ചിക്കാഗോ, സാന്‍ ഫ്രാന്‍സിസ്‌കോ തുടങ്ങിയ വന്‍നഗരങ്ങളിലേക്കു പറന്ന എയര്‍ ഇന്ത്യയുടെ വിമാനം നിയന്ത്രിച്ചിരുന്നവരില്‍ ആനിയുമുണ്ടായിരുന്നു.

പത്ത് വര്‍ഷത്തോളമായി ഈ രംഗത്ത് ആനി പ്രവര്‍ത്തിക്കുന്നു. ഇക്കാലയളവില്‍ പലരെയും പരിചയപ്പെടാന്‍ സാധിച്ചു. പരിചയപ്പെട്ടവര്‍ക്കെല്ലാം താന്‍ ഒരു അത്ഭുതമായിരുന്നെന്നു ആനി പറയുന്നു. സ്ത്രീകളെ എയര്‍ ഹോസ്റ്റസുമാരുടെ വേഷത്തില്‍ പലരും കണ്ടിട്ടുണ്ട്. എന്നാല്‍ പൈലറ്റിന്റെ വേഷത്തില്‍ അപൂര്‍വമായിട്ടാണ് പലരും കണ്ടിട്ടുള്ളത്. അതു കൊണ്ടായിരിക്കാം പലര്‍ക്കും അത്ഭുതം തോന്നിയതെന്നും ആനി പറയുന്നു.

പ്രതിസന്ധികളെ അതിജീവിച്ച് വിജയം കൈവരിച്ച ആനിക്ക് ഇപ്പോള്‍ താരപരിവേഷമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സമീപദിവസങ്ങളില്‍ ആനിയുടെ നേട്ടത്തെ കുറിച്ച് സിഎന്‍എന്‍ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും ഹിന്ദുസ്ഥാന്‍ ടൈംസ് പോലുള്ള ദേശീയ മാധ്യമങ്ങളിലും റിപ്പോര്‍ട്ടുണ്ടായിരുന്നു. പലരും തന്നെ അനുകരിച്ചു പൈലറ്റാവാന്‍ ശ്രമിക്കുന്ന വാര്‍ത്ത കേള്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആനി പറയുന്നു.

‘ പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും സ്വപ്‌നസാക്ഷാത്കാരത്തിലേക്ക് എത്തിച്ചേരണമെന്ന ആഗ്രഹമാണുള്ളത്. നിങ്ങള്‍ ഒരു പൈലറ്റാവാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അതിനുള്ള അതിയായ അഭിനിവേശമുണ്ടായിരിക്കണമെന്ന്’ ആനി പറയുന്നു.

Comments

comments

Categories: FK Special, Slider, Women