ദുബായ് എയര്‍സ്‌പേയ്‌സിന് സുരക്ഷ ഒരുക്കി പുതിയ ഡ്രോണ്‍ ട്രാക്കിംഗ് സംവിധാനം

ദുബായ് എയര്‍സ്‌പേയ്‌സിന് സുരക്ഷ ഒരുക്കി പുതിയ ഡ്രോണ്‍ ട്രാക്കിംഗ് സംവിധാനം

വിമാനത്താവളത്തിന്റെ നിരോധിത മേഖലയ്ക്ക് സമീപമായി പറക്കുന്ന ഡ്രോണുകളെക്കുറിച്ച് അധികൃതര്‍ക്ക് റെഡ് അലേര്‍ട്ട് നല്‍കി എയര്‍സ്‌പേയ്‌സിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ പുതിയ സംവിധാനത്തിന് സാധിക്കും

ദുബായ്: ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് മുകളിലുള്ള നിയന്ത്രിത വ്യോമമേഖലയുടെ സമീപത്തിലൂടെ പറക്കുന്ന ഡ്രോണുകളെ നിരീക്ഷിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നതിനുള്ള നിരീക്ഷണ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കിയതായി ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ഡിസിഎഎ) അറിയിച്ചു. അനധികൃതമായി ഡ്രോണുകള്‍ വിമാനത്താവളത്തിന്റെ എയര്‍സ്‌പേയ്‌സിലേക്ക് കടന്നു കയറുന്നത് തടയാന്‍ ഇതിന് സാധിക്കും.

പുതിയ സംവിധാനം കൊണ്ടുവന്നതോടെ പറക്കുന്ന ഡ്രോണുകളെ നിരീക്ഷിക്കാനും വിമാനത്താവളത്തിന്റെ നിരോധിത മേഖലയയ്ക്ക് സമീപം പറക്കുന്നവയെക്കുറിച്ച് അധികൃതര്‍ക്ക് റെഡ് അലേര്‍ട്ട് നല്‍കി എയര്‍സ്‌പേയ്‌സിന്റെ സുരക്ഷ ഉറപ്പുവരുത്താനും സാധിക്കും. എയര്‍പോര്‍ട്ടിന്റെ എയര്‍സ്‌പേയ്‌സിലേക്ക് ഡ്രോണുകള്‍ കടന്നുകയറിയതിന്റെ പേരില്‍ ദുബായ് വിമാനത്താവളം താത്കാലികമായി അടച്ചിടേണ്ട സാഹചര്യം വന്നതിനാലാണ് ഇതിനെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം കൊണ്ടുവന്നത്.

ഡ്രോണുകള്‍ നിയമലംഘനം നടത്തുന്നതായി ട്രാക്കിംഗ് സംവിധാനം കണ്ടെത്തിയാല്‍ ഉടന്‍ ഡ്രോണുകളുടെ രജിസ്‌ട്രേഡ് ഉടമസ്ഥരേയും പ്രവര്‍ത്തകരേയും നേരിട്ട് എസ്എംഎസ് വഴി അറിയിക്കും. ഡ്രോണുകളുടെ സഞ്ചാരപഥത്തില്‍ മാറ്റം വരുത്തണമെന്ന് ഇതിലൂടെ ആവശ്യപ്പെടുമെന്നും അദ്ദേഹം. പുതിയ നിയന്ത്രണ രേഖകള്‍ ലംഘിക്കുന്ന ഡ്രോണ്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് 20,000 ദിര്‍ഹം പിഴയായി ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ജൂലൈ ഒന്നിന് പ്രവര്‍ത്തനം ആരംഭിച്ച പുതിയ സ്‌കൈ കമാന്‍ഡര്‍ ട്രാക്കിംഗ് പ്രോഗ്രാം ആഗോള ഏവിയേഷന്‍ സെക്റ്ററിലെ ആദ്യത്തെ സംവിധാനമാണ്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലൂടെ പറക്കുന്ന യാത്രക്കാരുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ ഇതിന് സാധിക്കുമെന്ന് ഏവിയേഷന്‍ സേഫ്റ്റി ആന്‍ഡ് എന്‍വയോണ്‍മെന്റ് സെക്റ്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഖാലിദ് അല്‍ അരിഫ് പറഞ്ഞു. എല്ലാവരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും നിലവിലെ പുതിയ പദ്ധതിയിലൂടെ പ്രതിസന്ധി ലഘൂകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം. ഡ്രോണുകളുടെ ഉപയോഗം അതിരുവിട്ടതിനെത്തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളാണ് ഇവയ്ക്ക് മേല്‍ ദുബായ് കൊണ്ടുവന്നിരിക്കുന്നത്.

Comments

comments

Categories: Arabia