ഹ്യൂണ്ടായിയുടെ ‘ദ നെക്സ്റ്റ് ജെന്‍ വെര്‍ണ’ വിപണിയിലേക്ക്

ഹ്യൂണ്ടായിയുടെ ‘ദ നെക്സ്റ്റ് ജെന്‍ വെര്‍ണ’ വിപണിയിലേക്ക്

കൊച്ചി: ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളും ഏറ്റവും വലിയ യാത്രാവാഹന കയറ്റുമതിക്കാരുമായ ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് മികച്ച രൂപകല്‍പ്പനയോടെ തയ്യാറാക്കിയ ഏറ്റവും പുതിയ സൂപ്പര്‍ പെര്‍ഫോമന്‍സ് ബ്രാന്‍ഡ് ‘ദ നെക്സ്റ്റ് ജെന്‍ വെര്‍ണ’ വിപണിയിലെത്തുന്നു. ഓഗസ്റ്റ് 22ന് ഹ്യൂണ്ടായി മോട്ടോഴ്‌സിന്റെ അഞ്ചാം തലമുറയില്‍പ്പെട്ട ഈ സെഡാന്‍ ഇന്ത്യന്‍ നിരത്തിലെത്തും.

ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍, ഡൈനാമിക് പെര്‍ഫോമന്‍സ്, സൂപ്പര്‍ സേഫ്റ്റി, പുത്തന്‍ ടെക്‌നോളജി, അത്യാധുനിക സവിശേഷതകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ നെക്സ്റ്റ് ജെന്‍ വെര്‍ണ നിര്‍മ്മിച്ചിരിക്കുന്നത്. 50% അഡ്വാന്‍സ്ഡ് ഹൈസ്‌ട്രെംഗ്ത്ത് സ്റ്റീലോടു (എഎച്ച്എസ്എസ്) കൂടിയ സൂപ്പര്‍ ബോഡി സ്ട്രക്ച്ചര്‍ പുതിയ വെര്‍ണയ്ക്ക് മികച്ച പ്രകടനം സാധ്യമാക്കുന്നു.

ഇന്ത്യന്‍ റോഡുകള്‍ക്ക് യോജിക്കുന്ന വിധത്തില്‍ മികച്ച ഹൈസ്പീഡ് സ്റ്റെബിലിറ്റി, വാഹനം കൈകാര്യം ചെയ്യുന്നതിലുള്ള സൗകര്യം, എന്നീ സവിശേഷതകള്‍ ഉള്‍പ്പെടുന്ന നെക്സ്റ്റ് ജെന്‍ വെര്‍ണ നിര്‍മ്മിച്ചിരിക്കുന്നത് ഓള്‍ ന്യൂ കെ2 പ്ലാറ്റ്‌ഫോമിലാണ്. ബീം ആക്‌സിലിലെ കോയില്‍ സ്പ്രിംഗുകള്‍, റിയര്‍ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നിലിരിക്കുന്ന യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നു. പുതിയ വെര്‍ണയില്‍ ഫ്രണ്ട് സസ്‌പെന്‍ഷനില്‍ മെക്‌പേര്‍സണ്‍ സ്ട്രക്ടില്‍ കോയില്‍ സ്പ്രിംഗ്, ഗ്യാസ്‌ഷോക്ക് അബ്‌സോര്‍ബര്‍, ഫ്രണ്ട് സെറ്റബിലൈസര്‍ എന്നിവയുള്ളതിനാല്‍ വളരെ ദുര്‍ഘടമായ വളവുകളില്‍ വാഹനത്തിന്റെ ബോഡി റോളിംഗ് കുറയ്ക്കുന്നു. മോട്ടോര്‍ ഡ്രിവണ്‍ പവര്‍ സ്റ്റിയറിംഗ് സിസ്റ്റം (എംഡിപിഎസ്) ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന സ്പീഡിലും വളവുകളിലും വാഹനത്തെ മികച്ച രീതിയില്‍ കണ്‍ട്രോള്‍ ചെയ്യാന്‍ സഹായിക്കുന്നു.

പുതിയ നെക്സ്റ്റ് ജെന്‍ വെര്‍ണ 1.6 ലിറ്റര്‍ ഡുവല്‍ വിടിവിടി പെട്രോള്‍ എന്‍ജിനിലും 1.6 ലിറ്റര്‍ യു2 സിആര്‍ഡിഐ വിജിടി ഡീസല്‍ എഞ്ചിനിലും ഉപയോക്താക്കള്‍ക്ക് ലഭിക്കും. മികച്ച ഇന്ധനക്ഷമത ഉറപ്പാക്കി ബെസ്റ്റ്-ഇന്‍-ക്ലാസ് പവ്വര്‍ഫുള്‍ 1.6 ലിറ്റര്‍ ഡുവല്‍വിടിവിടി പെട്രോള്‍ എഞ്ചിന്‍ 123 പിഎസ് പവറും 1.6 ലിറ്റര്‍ യു2 സിആര്‍ഡിഐവിജിടിഡീസല്‍ എന്‍ജിന്‍ 128 പിഎസ് പവറും നല്‍കുന്നു. ഇന്ത്യയിലുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ ഇന്നലെ മുതല്‍ നെക്സ്റ്റ് ജെന്‍ വെര്‍ണയുടെ ബുക്കിംഗുകള്‍ ആരംഭിച്ചിട്ടുണ്ട്.

Comments

comments

Categories: Auto