ഓഗസ്റ്റ് 22ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്

ഓഗസ്റ്റ് 22ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്

ന്യൂഡെല്‍ഹി: രാജ്യവ്യാപകമായി ഓഗസ്റ്റ് 22ന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കിന് ഒരുങ്ങുന്നു. ബാങ്ക് ജീവനക്കാരുടെ യൂണിയനുകളുടെ സംയുക്ത സമിതിയാണ് പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടുള്ളത്. ബാങ്കിംഗ് മേഖലയില്‍ നടപ്പിലാക്കുന്ന പരിഷ്‌ക്കരണങ്ങളില്‍ പ്രതിഷേധിച്ചും മേഖലയിലെ മറ്റു വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചുമാണ് ബാങ്ക് ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നത്.

രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ പണിമുടക്കിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള നോട്ടീസ് നല്‍കിയതായി ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം പറഞ്ഞു.

ബാങ്കിംഗ് രംഗത്തെ ശമ്പള പരിഷ്‌ക്കരണവും മറ്റ് നടപടികളും വേഗത്തിലാക്കണമെന്നും യുഎഫ്ബിയു ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനോട് (ഐബിഎ) ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്‍പത് യൂണിയനുകള്‍ ചേര്‍ന്നതാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്.

Comments

comments

Categories: Slider, Top Stories