1000 ജിബി ബോണസ് ഡാറ്റാ വാഗ്ദാനവുമായി എയര്‍ടെല്‍

1000 ജിബി ബോണസ് ഡാറ്റാ വാഗ്ദാനവുമായി എയര്‍ടെല്‍

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോ ബ്രോഡ്ബാന്‍ഡ് വിഭാഗത്തില്‍ പ്രവേശിക്കുന്നതിനു മുന്നോടിയായി  1000 ജിബിയുടെ ബോണസ് ഡാറ്റ ഓഫര്‍ എയര്‍ടെല്‍ പ്രഖ്യാപിച്ചു. മൊബില്‍ നെറ്റ് വര്‍ക്കിലേതിനു സമാനമായ നിരക്ക് യുദ്ധമാണ് ജിയോയുടെ വരവോടെ ബ്രോഡ്ബാന്‍ഡ് മേഖലയിലും സംഭവിക്കുന്നത്.

എയര്‍ടെലിന്റെ ഏറ്റവും കുറഞ്ഞ പ്ലാന്‍ ആരംഭിക്കുന്നത് 899 രൂപയിലാണ്. മാസത്തില്‍ 60 ജിബി ഡാറ്റയാണ് ഇതുവഴി ലഭിക്കുക. കൂടാതെ വര്‍ഷം 500 ജിബി ഡാറ്റ അധികമായി ലഭിക്കും. 40 എംബിപിഎസ് വേഗതയാണ് ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നതെന്നാണ് എയര്‍ടെലിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.

1099 രൂപയുടെ പ്ലാനില്‍ 40 എംബിപിഎസിന് മുകളില്‍ വേഗത, പ്രതിമാസം 100 ജിബി ഡാറ്റ, 1000 ജിബി ബോണസ് ഡാറ്റ എന്നിവ ലഭ്യമാകുന്നു. 1299 രൂപയുടെ പ്ലാന്‍ പ്രതിമാസം 130 ജിബി ഡാറ്റയും 100 എംബിപിഎസിനു മുകളില്‍ സ്പീഡും, പ്രതിമാസ ഡാറ്റ ക്വാട്ട തീരുന്ന വേളയില്‍ പരമാവധി 1000 ജിബിയുടെ ബോണസ് ഡാറ്റയും വാഗ്ദാനം ചെയ്യുന്നു.

1,499 രൂപയുടെയും 1,799 രൂപയുടെയും പ്ലാനുകള്‍ യഥാക്രമം 160 ജിബി, 225 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇവ രണ്ടും 1000 ജിബിയുടെ ബോണസ് ഡാറ്റ നല്‍കുന്നുണ്ട്. എന്നാല്‍ ഈ ഓഫര്‍ പുതിയ ഉപയോക്താളെ മാത്രം ലക്ഷ്യമിട്ടുള്ളതാണ്.

റിലയന്‍സ് ജിയോ ഇതിനകം തന്നെ ഫൈബര്‍ നെറ്റ്‌വര്‍ക്കിന്റെ പരീക്ഷണങ്ങള്‍ നടത്തുകയും രാജ്യത്തിന്റെ ഏതാനും ഭാഗങ്ങളില്‍ സേവനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജിയോ പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞാല്‍ എയര്‍ടെലും മറ്റ് ടെലികോം കമ്പനികളും അവരുടെ ഡാറ്റ ഓഫറുകള്‍ ഇനിയും വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Business & Economy