400 പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടത്തുമെന്ന് ടാറ്റ കമ്മ്യൂണിക്കേഷന്‍സ്

400 പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടത്തുമെന്ന് ടാറ്റ കമ്മ്യൂണിക്കേഷന്‍സ്

പുതിയ റിക്രൂട്ട്‌മെന്റുകളില്‍ 80 ശതമാനവും ഇന്ത്യ കേന്ദ്രീകരിച്ചായിരിക്കും

മുംബൈ: ടെലികമ്മ്യൂണിക്കേഷന്‍ സേവന രംഗത്തെ മുന്‍നിരക്കാരായ ടാറ്റ ടെലികമ്മ്യൂണിക്കേഷന്‍സ് തങ്ങളുടെ സൈബര്‍ സുരക്ഷാ സേവന ബിസിനസില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടത്തും. ഇതിനു പുറമേ 50 മില്യണ്‍ ഡോളറിന്റെ നിക്ഷേപവും ഈ മേഖലയില്‍ നടത്തും. ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങളും ഡാറ്റ മോഷണങ്ങളും വളര്‍ന്നു വരുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ നടപടി. സോഫ്റ്റ്‌വെയര്‍, ഉപകരണങ്ങള്‍, ഹാര്‍ഡ്‌വെയര്‍ എന്നിവയെയെല്ലാം ചേര്‍ത്തുവെച്ച് സൈബര്‍ സുരക്ഷാ ഭീഷണികളില്‍ നിന്ന് രക്ഷ നേടാന്‍ സംരംഭങ്ങളെ സഹായിക്കാനാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍സ് ശ്രമിക്കുന്നത്.

കമ്പനികളെല്ലാം വളരെയധികം ഡാറ്റ ഓണ്‍ലൈനില്‍ ഉല്‍പ്പാദിപ്പിക്കുന്നു. അവയെല്ലാം സാമൂഹിക മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ വിപണി, ഡിജിറ്റല്‍ പ്രചാരണ ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാമുണ്ട്. കമ്പനികള്‍ ഓണ്‍ലൈിന്‌ന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നു. വ്യക്തിഗതമായ ഓണ്‍ലൈന്‍ ഉപയോഗത്തില്‍ ഉള്ളതിന് സമാനമായ സൈബര്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കമ്പനികളുടെ കാര്യത്തിലും ഉണ്ട്’ ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ ഗ്ലോബല്‍ ഡാറ്റ സെന്റര്‍ സര്‍വീസസ് ആന്‍ഡ് സിഎന്‍ഡി ബിസിനസ്, സീനിയര്‍ വൈസ് പ്രസിഡന്റ് ശ്രീനിവാസന്‍ സി ആര്‍ പറഞ്ഞു.

ടാറ്റ കമ്മ്യൂണിക്കേഷന്‍സ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന സെക്യൂരിറ്റി വിഭാഗം മൊത്തം വരുമാനത്തിന്റെ 10ശതമാനം മാത്രമാണ് സംഭാവന ചെയ്യുന്നത്. പക്ഷേ വര്‍ഷത്തില്‍ 50ശതമാനത്തില്‍ കൂടുതല്‍ വളരാന്‍ ഈ വിഭാഗത്തിനാകുന്നുണ്ട്. സെക്യൂരിറ്റി ഡിവിഷനില്‍ നിന്നുള്ള വരുമാന വിഹിതം 2020ഓടെ ഇരട്ട അക്കം കടക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. സൈബര്‍ സുരക്ഷ സംബന്ധിച്ച് ഇന്ത്യയില്‍ അവബോധം വര്‍ധിക്കുകയാണ്. ആധാര്‍, സ്വകാര്യത, ഡാറ്റ അവകാശം ,ഡാറ്റ ഉടമസ്ഥത എന്നിവയെപ്പറ്റിയുള്ള വിപുലമായ ചര്‍ച്ചകള്‍ ഇപ്പോള്‍ ഗൗരവമായി നടക്കുന്നുവെന്നും ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി.

സൈബര്‍ സുരക്ഷയ്ക്കായുള്ള ഏറ്റവും വലിയ ചെലവിടലുകള്‍ നടത്തുന്നത് ബാങ്കിംഗ്, സാമ്പത്തിക, ഇന്‍ഷുറന്‍സ് കമ്പനികളാണ്. സുരക്ഷായുള്ള ധനകാര്യ മേഖലയുടെ ബജറ്റ് നീക്കിയിരുപ്പ് വളരെ ഉയര്‍ന്നതാണെന്നും അതിനാല്‍ തങ്ങള്‍ വലിയ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലയാണിതെന്നും ശ്രീനിവാസന്‍ പറഞ്ഞു.ക്ലൗഡ് സെക്യൂരിറ്റി, ഐഡന്റിറ്റി ആന്‍ഡ് ആക്‌സസ് മാനേജ്മന്റെ്, സൈബര്‍ ആക്രമണങ്ങള്‍ പ്രവചിക്കുന്ന അനലിസ്റ്റിക്കുകള്‍, നെറ്റ്‌വര്‍ക്ക്-അടിസ്ഥാന സൗകര്യ സുരക്ഷ മുതലായവയില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സ് നിക്ഷേപം നടത്തും.

ആപ്ലിക്കേഷന്‍, സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്, അനലിറ്റിക്‌സ്, ബിഗ് ഡാറ്റ, സൈബര്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടന്റുകള്‍ എന്നിവയില്‍ വൈദഗ്ധ്യവും അനുഭവസമ്പത്തും സൈബര്‍ സുരക്ഷാ കഴിവുകളുമുള്ളവരെ റിക്രൂട്ട് ചെയ്യും. പുതിയ 400 റിക്രൂട്ട്‌മെന്റുകളില്‍ 80 ശതമാനവും ഇന്ത്യ കേന്ദ്രീകരിച്ചായിരിക്കും. ബാക്കിയുള്ള റിക്രൂട്ട്‌മെന്റുകള്‍ മിഡില്‍ ഈസ്റ്റ്, സിംഗപ്പൂര്‍, യുഎസ്, യുകെ എന്നിവിടങ്ങളിലെ കമ്പനിയുടെ മുന്നേറ്റം ലക്ഷ്യമിട്ടുള്ളവയാണ്.

Comments

comments

Categories: Business & Economy