Archive

Back to homepage
More

ടിഡിഎം ഹാളില്‍ ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ ഡിസ്‌കൗണ്ട് വില്‍പ്പന 21 വരെ

കൊച്ചി: എറണാകുളം ദര്‍ബാര്‍ ഹാള്‍ റോഡിലെ ടിഡിഎം ഹാളില്‍ നടന്നുവരുന്ന ബ്രാന്‍ഡഡ് എക്‌സ്‌പോര്‍ട്ട് സര്‍പ്ലസ് വസ്ത്രങ്ങളുടെ വില്‍പ്പന ഈ മാസം 21 വരെ തുടരും. ജിഎസ്ടി നിലവില്‍ വന്നതോടെ മുന്‍പു ഗോഡൗണുകളിലുണ്ടായിരുന്ന ഫ്രഷ് സ്റ്റോക്കുകള്‍ മുഴുവന്‍ റീട്ടെയ്ല്‍ ഉപഭോക്താക്കള്‍ക്കായി വലിയ വിലക്കുറവിലാണ്

Slider Top Stories

ഓഗസ്റ്റ് 22ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്

ന്യൂഡെല്‍ഹി: രാജ്യവ്യാപകമായി ഓഗസ്റ്റ് 22ന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കിന് ഒരുങ്ങുന്നു. ബാങ്ക് ജീവനക്കാരുടെ യൂണിയനുകളുടെ സംയുക്ത സമിതിയാണ് പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടുള്ളത്. ബാങ്കിംഗ് മേഖലയില്‍ നടപ്പിലാക്കുന്ന പരിഷ്‌ക്കരണങ്ങളില്‍ പ്രതിഷേധിച്ചും മേഖലയിലെ മറ്റു വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചുമാണ് ബാങ്ക് ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നത്. ബാങ്കിംഗ് രംഗത്തെ

Slider Top Stories

ശ്രീശാന്തിനെതിരായ ആജീവനാന്തകാല വിലക്ക് നീക്കി

കൊച്ചി: ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് മലയാളി താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്തകാല വിലക്ക് കേരള ഹൈക്കോടതി നീക്കി. ബിസിസിഐയുടെ അന്വേഷണം നിലനില്‍ക്കുന്നതല്ലെന്നും ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയ ബിസിസിഐ നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും നിരീക്ഷിച്ച കോടതി

Slider Top Stories

രൂപ ഡോളറിനെതിരേ 60ല്‍എത്തും: മാര്‍ക്ക് മൊബിയസ്

മുംബൈ: ദേശീയ ഓഹരി സൂചികയായ നിഫ്റ്റി അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള തലത്തില്‍ നിന്നും ഇരട്ടിയായി ഉയരുമെന്ന് ടംപ്ലേഷന്‍ എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മാര്‍ക്ക് മൊബിയസ്. ഡോളറിനെതിരെ രൂപ കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. നടപ്പു

Slider Top Stories

ഇറോസിന്റെ കണ്ടന്റ് ബിസിനസ് ആപ്പിളിന് വില്‍ക്കാന്‍ നീക്കം

ന്യൂഡെല്‍ഹി :ചലച്ചിത്രങ്ങളും സംഗീതവും ഉള്‍പ്പടെ തങ്ങളുടെ മുഴുവന്‍ കണ്ടന്റ് ലൈബ്രറിയും വില്‍ക്കുന്നതിനായി ഇന്ത്യന്‍ സിനിമാ നിര്‍മാണ കമ്പനിയായ ഇറോസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചു. ഇന്ത്യയിലെ കണ്ടന്റ് വിതരണ രംഗത്ത് ഈ ഏറ്റെടുക്കലിലൂടെ ചുവടുവെക്കാന്‍ ടെക് വമ്പന്‍ ആപ്പിള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Slider Top Stories

വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമി: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്കായി ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മിക്കാന്‍ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്റ്റേറ്റ് സര്‍ക്കാരിന്റേതാണെന്നു സെറ്റില്‍മെന്റ് രജിസ്റ്ററിലുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിലെ ചോദ്യോത്തരവേളയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നും

Arabia

അഞ്ച് മില്യണ്‍ ദിര്‍ഹത്തിന്റെ അബുദാബി ലോട്ടറി ഇന്ത്യക്കാരന്

അബുദാബി: അഞ്ച് മില്യണ്‍ ദിര്‍ഹത്തിന്റെ അബുദാബി മെഗാലോട്ടറി ഇന്ത്യന്‍ പ്രവാസിക്ക്. റാസ് അല്‍ ഖൈമ യിലെ നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന ക്രിഷ്ണം രാജുവിനാണ് ബിഗ് 5 ടിക്കറ്റ് ഡ്രോയുടെ വമ്പന്‍ സമ്മാനം അടിച്ചത്. എന്നാല്‍ ഇത്തവണ ഒറ്റയ്ക്ക് ടിക്കറ്റ് എടുക്കാന്‍

Education

വിദ്യാര്‍ത്ഥി ശാസ്ത്ര കോണ്‍ഗ്രസ് മത്സരങ്ങള്‍ നവംബറില്‍

തിരുവനന്തപുരം: ദേശീയ ബാല ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാന തല മത്സരങ്ങള്‍ നവംബര്‍ മാസം 16,17 തിയതികളില്‍ തൃശൂര്‍ പീച്ചിയിലുള്ള കേരള വന ഗവേഷണ സ്ഥാപനത്തില്‍ വെച്ച് നടക്കും. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ, ടെക്‌നോളജി ആന്‍ഡ് എന്‍വിറോന്‍മെന്റാണ്

More

ഖാദി ഗ്രാമോദ്യോഗ് എംബോറിയത്തിന് കോഴിക്കോട് തുടക്കം

കോഴിക്കോട്: സര്‍വ്വോദയ സംഘം വര്‍ഷങ്ങളായി സംഘടിപ്പിക്കുന്ന ഖാദി ഗ്രാമോദ്യോഗ് എംബോറിയത്തിന് കോഴിക്കോട് മിഠായിതെരുവില്‍ തുടക്കമായി. ഓണം പ്രമാണിച്ച് കോഴിക്കോട്ട് തുടങ്ങുന്ന ആദ്യത്തെ മേളകൂടിയാണിത്. ഓഗസ്റ്റ് 4 ന് തുടങ്ങിയ മേള സെപ്റ്റംബര്‍ മൂന്നിന് അവസാനിക്കും. രാവിലെ പത്തു മണി മുതല്‍ രാത്രി

Business & Economy

600 കോടി രൂപയുടെ നിക്ഷേപവുമായ് ജോയ്ആലുക്കാസ്

കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജുവല്‍റി ഗ്രൂപ്പായ ജോയ്ആലുക്കാസ് ഇന്ത്യയിലെ റീട്ടെയ്ല്‍ മേഖലയിലെ സാന്നിധ്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി 600 കോടിയുടെ നിക്ഷേപം നടത്തും. നടപ്പു സാമ്പത്തിക വര്‍ഷം 18.87 ശതമാനം വര്‍ധനവോടെ 8,000 കോടിയുടെ വിറ്റുവരവ് നേടാനാകുമെന്നാണ് സ്ഥാപനം പ്രതീക്ഷിക്കുന്നത്.

Top Stories

ഐടി@സ്‌കൂള്‍ പദ്ധതി കമ്പനിയാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സകൂള്‍ വിദ്യാഭ്യാസത്തില്‍ ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജികള്‍ ഏകീകരിക്കുന്നതിനായി 2001ല്‍ രൂപം നല്‍കിയ ഐടി@സ്‌കൂള്‍ പദ്ധതി, കേരള ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജുക്കേഷന്‍( KITE)) എന്ന പേരില്‍ കമ്പനിയായി മാറുന്നു. കമ്പനിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍

Auto

ഹ്യൂണ്ടായിയുടെ ‘ദ നെക്സ്റ്റ് ജെന്‍ വെര്‍ണ’ വിപണിയിലേക്ക്

കൊച്ചി: ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളും ഏറ്റവും വലിയ യാത്രാവാഹന കയറ്റുമതിക്കാരുമായ ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് മികച്ച രൂപകല്‍പ്പനയോടെ തയ്യാറാക്കിയ ഏറ്റവും പുതിയ സൂപ്പര്‍ പെര്‍ഫോമന്‍സ് ബ്രാന്‍ഡ് ‘ദ നെക്സ്റ്റ് ജെന്‍ വെര്‍ണ’ വിപണിയിലെത്തുന്നു. ഓഗസ്റ്റ് 22ന്

Business & Economy

ഒന്നരകോടി രൂപയുടെ സമ്മാനങ്ങളുമായി ഇഹം ഡിജിറ്റല്‍

കോഴിക്കോട്: ഓണം പര്‍ച്ചേസുകളോടനുബന്ധിച്ച് ഇഹം ഡിജിറ്റലില്‍ വമ്പന്‍ സമ്മാനപദ്ധതികള്‍. ഓണക്കോടീശ്വരന്‍ എന്ന പേരിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ബംബര്‍ സമ്മാനമായി മേഴ്‌സിഡസ് ബെന്‍സ് കാര്‍ ഒപ്പം ഭാഗ്യശാലികള്‍ക്ക് രണ്ട് ഡാറ്റ്‌സണ്‍ റെഡിഗോ കാറുകള്‍, മൂന്ന് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ എന്നിവയാണ് സമ്മാനങ്ങള്‍. സ്മാര്‍ട്ട്

Education

വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം ഉറപ്പാക്കി ഡൈമന്‍ഷന്‍സ്

കൊച്ചി : വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച തൊഴിലസരങ്ങളും ഇന്റേണ്‍ഷിപ്പ് സൗകര്യങ്ങളും ലഭ്യമാക്കാന്‍ സിംഗപ്പൂരിലെ ഡൈമന്‍ഷന്‍സ് ഇന്റര്‍നാഷണല്‍ കോളെജ് കൂടുതല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുമായി കരാറിലേര്‍പ്പെട്ടു.വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച തൊഴിലവസരങ്ങളും ഇന്റേണ്‍ഷിപ്പിനുള്ള അവസരങ്ങളും ലഭ്യമാക്കുന്നതിന് 2003 മുതല്‍ ഡൈമന്‍ഷന്‍സ് വിവിധ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്.

Arabia Slider

എണ്ണ ഇതര മേഖലയുടെ വളര്‍ച്ചയില്‍ 4.4 ശതമാനത്തിന്റെ വര്‍ധന

മനാമ: ബഹ്‌റൈനിന്റെ എണ്ണ ഇതര മേഖലയില്‍ ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ 4.4 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷം ഇതേ കാലഘട്ടത്തില്‍ ഇത് 3.7 ശതമാനമായിരുന്നു. ഗവണ്‍മെന്റ് അടിസ്ഥാനസൗകര്യ പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപം നടത്തിയതാണ് മേഖലയ്ക്ക് ശക്തിപകര്‍ന്നതെന്ന് ബഹ്‌റൈന്‍ ഇക്കോണമിക്