കാബ് സേവനങ്ങളുമായി വിഹിക് കാബ്‌സ്

കാബ് സേവനങ്ങളുമായി വിഹിക് കാബ്‌സ്

യുബറിനും ഒലയ്ക്കുമൊപ്പം വിപണിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ രംഗത്തെത്തിയിരിക്കുകയാണ് വിഹിക് കാബ്‌സ്. അടുത്ത മുന്നു മാസത്തിനുള്ളില്‍ ഓട്ടോ മേഖലയിലേക്കും കടക്കാന്‍ ഇവര്‍ക്ക് പദ്ധതിയുണ്ട്

സ്ഥിരമായി യാത്ര ചെയ്യുന്ന ആളുകളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണിന്ന് യുബറും ഒലയുമൊക്കെ. യുബറും ഒലയും പോലെ പ്രബലരായ കമ്പനികള്‍ ഉണ്ടെന്നതിനാല്‍ തന്നെ പെട്ടെന്നു പുതിയൊരു കമ്പനിക്ക് ഈ മേഖലയില്‍ ആധിപത്യമുണ്ടാക്കാന്‍ സാധിക്കില്ല. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഒല, യുബര്‍ പോലുള്ള ഓണ്‍ലൈന്‍ ഗതാഗത സംവിധാനങ്ങള്‍ ചില വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഡ്രൈവര്‍ ഇന്‍സന്റീവ് കുറച്ചും നിരക്ക് വര്‍ധിപ്പിച്ചും നിലവില്‍ ആരോഗ്യകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നതായി റെഡ്‌സീര്‍ കണ്‍സള്‍ട്ടിംഗ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ ഒലയുടെയും യുബറിന്റെയും കാര്‍ വിതരണ ശേഷി ദുര്‍ബലമായതായി ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രണ്ടു പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിച്ചുള്ള വാഹനങ്ങളുടെ എണ്ണത്തില്‍ മാര്‍ച്ച് പാദത്തില്‍ 25 ശതമാനത്തോളമാണ് ഇടിവുണ്ടായത്. ഡ്രൈവര്‍മാരുടെ ഇന്‍സെന്റീവ് വന്‍തോതില്‍ കുറച്ചതാണ് ഇതിന്റെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഡ്രൈവര്‍മാര്‍ മറ്റ് ഡ്രൈവിംഗ് ജോലികള്‍ കൂടി ഏറ്റെടുക്കുകയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കുകയോ ചെയ്യുന്നുണ്ട്. ഡ്രൈവര്‍മാര്‍ക്ക് ഈ ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ നിന്നു ലഭിക്കുന്ന വരുമാനം തുടര്‍ച്ചയായി താഴുകയാണെന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലും കാബ് സേവനങ്ങളോടുള്ള പ്രിയം വലിയ തോതിലൊന്നും ഇടിഞ്ഞിട്ടില്ല. പ്രത്യേകിച്ച് മെട്രോ നഗരങ്ങളില്‍.

ഈ സാഹചര്യം അനുകൂലമാക്കുകയാണ് വിഹിക് കാബ്‌സും. ചൈതന്യ ഡുഡ്ഡു – സമീറ ഡുഡ്ഡു ദമ്പതികള്‍ 2016ലാണ് വിഹിക് കാബ്‌സിന് തുടക്കമിടുന്നത്. ടെക് ഹബ്ബായ ഹൈദരാബാദിലായിരുന്നു വിഹികിന്റെ പിറവി. ഒരു കാബ് അഗ്രിഗേറ്റര്‍ എന്ന നിലയിലാണ് വിഹിക് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം. അസംഖ്യം ഡ്രൈവര്‍മാരെ ബന്ധപ്പെടാന്‍ സാധിക്കുന്ന തരത്തിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുമായി നിരക്കിനെ കുറിച്ച് ചര്‍ച്ച നടത്താനും അതിന്റെ അടിസ്ഥാനത്തില്‍ യാത്രകള്‍ തയാറാക്കാനുമുള്ള സംവിധാനം ഇതിലുണ്ട്.

ആവശ്യമായ ഡ്രൈവര്‍മാരുടെ സഹകരണമില്ലാത്തതിനാല്‍ തുടക്കത്തില്‍ വിഹിക് കാബ്‌സിന് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. ഇന്ന് ഇവര്‍ക്ക് 7500 -ഓളം ഉപഭോക്താക്കളും 1000 ഡ്രൈവര്‍മാരുമുണ്ട്. ഇതില്‍ 200 ഡ്രൈവര്‍മാര്‍ ഹൈദരാബാദില്‍ തന്നെയുള്ളതാണ്. ഈ വര്‍ഷം അവസാനത്തോടെ 10000 ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്.

യാത്രകള്‍ കൂടുതല്‍ ചിലവു കുറഞ്ഞതും സൗകര്യപ്രദവും സുരക്ഷിതവുമാക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ചൈതന്യ പറയുന്നു. പരമാവധി ലാഭം നല്‍കി ഡ്രൈവര്‍മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും തങ്ങള്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഒരുപോലെ ലാഭകരമാകുന്ന ഒരു സംവിധാനമാണ് വിഹിക് മുന്നോട്ട് വയ്ക്കുന്നത്. ഇരുകൂട്ടരുടെയും താല്‍പര്യങ്ങളെയും അഭിപ്രായങ്ങളെയും മാനിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. ടെക് പശ്ചാത്തലമുള്ള സംരംഭകരാണ് സമീറയും ചൈതന്യയും. യുഎസിലെയും യുകെയിലെയും എയര്‍ലൈന്‍, റെയ്ല്‍വേ കമ്പനികളില്‍ ജോലി ചെയ്ത് മേഖലയില്‍ 12 വര്‍ഷത്തെ അനുഭവ സമ്പത്ത് ഇരുവര്‍ക്കുമുണ്ട്. ഈ അനുഭവത്തിന്റെ കരുത്താണ് വിഹികിന് അടിത്തറ പാകിയത്.

വെല്ലുവിളികള്‍

ആവശ്യമായ ഡ്രൈവര്‍മാരുടെ സഹകരണമില്ലാത്തതിനാല്‍ തുടക്കത്തില്‍ വിഹിക് കാബ്‌സിന് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഒരു കമ്പനിയെ കുറിച്ചുള്ള സമഗ്രമായ ഒരു വീഡിയോ പരിശീലന പരിപാടിയിലൂടെ ഈ വെല്ലുവിളികള്‍ അതിജീവിക്കാന്‍ കഴിഞ്ഞുവെന്ന് ഇവര്‍ പറയുന്നു. ഇന്ന് ഇവര്‍ക്ക് 7500 -ഓളം ഉപഭോക്താക്കളും 1000 ഡ്രൈവര്‍മാരുമുണ്ട്. ഇതില്‍ 200 ഡ്രൈവര്‍മാര്‍ ഹൈദരാബാദില്‍ തന്നെയുള്ളതാണ്. ഈ വര്‍ഷം അവസാനത്തോടെ 10000 ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ അറിയുന്നതിനായി 2016 ഓഗസ്റ്റില്‍ നടന്ന സ്റ്റാര്‍ട്ടപ്പ്2ഡേ എക്‌സിബിഷനില്‍ ചൈതന്യയും സമീറയും പങ്കെടുത്തിരുന്നു. യുബറിന്റെയും ഒലയുടെയും നിരക്ക് വര്‍ധനവില്‍ പൊറുതിമുട്ടിയ ഉപഭോക്താക്കള്‍ ഇത്തരമൊരു പുതിയ സംരംഭത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയതെന്നും ചൈതന്യ സാക്ഷ്യപ്പെടുത്തുന്നു. 2017 ഫെബ്രുവരിയിലാണ് വിഹികിന്റെ ആപ്ലിക്കേഷന്‍ പ്രവര്‍ത്തന സജ്ജമായത്. ഇന്ന് ഏഴംഗ സംഘമാണ് വിഹികിനും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 10 ലക്ഷം രൂപ നിക്ഷേപത്തിലാണ് കമ്പനി തുടങ്ങയതെന്ന് ദമ്പതികള്‍ വ്യക്തമാക്കുന്നു.

മറ്റു കാബ് സംവിധാനങ്ങളുടെ മാതൃകയില്‍ തന്നെയാണ് ഈ സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തിക്കുന്നത്. പിക്ക് അപ്പ് ലൊക്കേഷനും ഡ്രോപ്പ് ലൊക്കേഷനും രേഖപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് കാബ് ബുക്ക് ചെയ്യാം. നിരക്കിന്റെയും ഡ്രൈവര്‍മാര്‍ക്കുള്ള റേറ്റിംഗിന്റെയും അടിസ്ഥാനത്തില്‍ വാഹനം തെരെഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. യാത്രക്കാര്‍ക്ക് കാബ് ഡ്രൈവര്‍മാരുമായി നേരിട്ട് ബന്ധപ്പെടാം. യോജിക്കുന്ന നിരക്ക് സെറ്റ് ചെയ്ത് ആ നിരക്ക് കാബ് ഡ്രൈവര്‍മാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാം. ബുക്കിംഗ് അപേക്ഷകള്‍ അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ള എല്ലാ ഡ്രൈവര്‍മാര്‍ക്കും ഉപഭോക്താക്കള്‍ സെറ്റ് ചെയ്ത അതേ നിരക്കില്‍ അയയ്ക്കും. ഡ്രൈവര്‍ ട്രിപ്പ് സ്വീകരിച്ചു കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് കണ്‍ഫര്‍മേഷന്‍ ലഭിക്കും. പണമായോ പെടിഎം ഉപയോഗിച്ചോ പെയ്‌മെന്റുകള്‍ നടത്താം. ഫേസ്ബുക്കിലെ വിഹിക്ചാറ്റ്‌ബോട്ട് ലിങ്ക് സംവിധാനം വഴി എളുപ്പത്തിലും വേഗത്തിലും കാബ് ബുക്ക് ചെയ്യാം. 1-2 ഘട്ടങ്ങളിലായി ചാറ്റ്‌ബോട്ട് ചില ചോദ്യങ്ങള്‍ ഉപഭോക്താക്കളോട് ചോദിക്കുകയും പിന്നീട് ഡ്രൈവര്‍മാരുടെ സമ്മതത്തിനായി ട്രിപ്പ് റിക്വസ്റ്റുകള്‍ അയയ്ക്കുകയും ചെയ്യും. ഓരോ ട്രിപ്പിനും ഡ്രൈവര്‍മാരില്‍ നിന്ന് 20 ശതമാനം കമ്മീഷനാണ് കമ്പനി ഈടാക്കുന്നത്.

മറ്റു കാബ് സംവിധാനങ്ങളുടെ മാതൃകയില്‍ തന്നെയാണ് ഈ സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തിക്കുന്നത്. പിക്ക് അപ്പ് ലൊക്കേഷനും ഡ്രോപ്പ് ലൊക്കേഷനും രേഖപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് കാബ് ബുക്ക് ചെയ്യാം. നിരക്കിന്റെയും ഡ്രൈവര്‍മാര്‍ക്കുള്ള റേറ്റിംഗിന്റെയും അടിസ്ഥാനത്തില്‍ വാഹനം തെരെഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്

വിപണി

യുബറും ഒലയും വിപണിയിലെത്തി ഉപഭോക്തൃ വ്യവഹാരത്തില്‍ മാറ്റങ്ങള്‍ തുടങ്ങിയിട്ട് നാല് വര്‍ഷത്തോളമായി. എന്നാല്‍ ഈ വര്‍ഷം തുടക്കത്തോടെ പല കാരണങ്ങള്‍ കൊണ്ടും ഇവരുടെ പ്രീതി ഇടിഞ്ഞു. അതോടെ മേഖലയിലേക്ക് പുതിയ സംരംഭങ്ങള്‍ ധാരാളം കടന്നുവന്നു. കര്‍ണാടകയിലെ എച്ച്ഡികെ കാബ്‌സ്, ചെന്നൈ ആസ്ഥാനമാക്കിയുള്ള യൂടൂ കാബ്‌സ്, മെരുകാബ്‌സ് എന്നിവ വിപണി കീഴടക്കാന്‍ തുടങ്ങിയത് ഈ സാഹചര്യം മുതലെടുത്തുകൊണ്ടാണ്. മേഖലയിലേക്കുള്ള റിലയന്‍സിന്റെ കടന്നു വരവിനെ കുറിച്ചും ചില വാര്‍ത്തകളുണ്ട്.

Comments

comments

Categories: FK Special, Slider