സോണി ഇന്ത്യ പുതിയ ഹോം തിയേറ്റര്‍ സിസ്റ്റം പുറത്തിറക്കി

സോണി ഇന്ത്യ പുതിയ ഹോം തിയേറ്റര്‍ സിസ്റ്റം പുറത്തിറക്കി

ന്യൂഡെല്‍ഹി: പ്രീമിയം ഓഡിയോ ലൈനപ്പ് കൂടുതല്‍ വിപുലമാക്കിക്കൊണ്ട് സോണി ഇന്ത്യ പുതിയ ഹോം തിയറ്റര്‍ സിസ്റ്റം പുറത്തിറക്കി. നൂതനമായ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സൗണ്ട് ബാര്‍ ടൈപ്പ് 5.1 ചാനല്‍ ഹോം തിയേറ്റര്‍ സിനിമാറ്റിക്ക് സൗണ്ട് ശബ്ദം സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. ഇന്ത്യന്‍ വിപണിയില്‍ സൗണ്ട് ബാര്‍ ടൈപ്പ് 5.1 ചാനല്‍ ഹോം തിയറ്ററുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ ഉതകുന്നതാണ്. കരുത്തുറ്റ ശബ്ദവും സ്വീകരണ മുറിക്ക് ഇണങ്ങുന്ന രൂപഭംഗിയും ഇത് ഉറപ്പ് നല്‍കുന്നു.

മൂന്നു ചാനല്‍ സൗണ്ട് ബാറില്‍ പ്രവര്‍ത്തിക്കുന്ന സമര്‍പ്പിതമായ ബാഹ്യ സബ്‌വൂഫര്‍ ശരിയായ തിയറ്റര്‍ സറൗണ്ട് ശബ്ദം നല്‍കുന്നു. രണ്ട് റിയര്‍ സ്പീക്കറുകള്‍ മികച്ച ശബ്ദത്തോടെ യഥാര്‍ത്ഥ സിനിമ ഓഡിയോ പോലുള്ള അനുഭവം ഉറപ്പാക്കും. ബ്രാവിയ ടിവിയുമായി എളുപ്പത്തില്‍ ഇത് സിങ്ക് ചെയ്യാം. ബ്ലൂടൂത്ത് ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണില്‍ നിന്നും വയര്‍ലെസായി മ്യൂസിക്ക് പ്ലേബാക്ക് ആസ്വദിക്കുകയും ചെയ്യാം.

മോണിട്ടര്‍ നോക്കാതെ തന്നെ മ്യൂസിക്ക് സെന്റര്‍ വഴി ദൂരെ സ്ഥലത്തിരുന്നുകൊണ്ട് തന്നെ പെന്‍ ഡ്രൈവിലെ മ്യൂസിക്ക് ലിസ്റ്റ് ബ്രൗസ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇന്ത്യയില്‍ ഉടനീളം എല്ലാ സോണി സെന്ററുകളിലും പ്രധാന ഇലക്ട്രോണിക്ക് സ്റ്റോറുകളിലും ഉല്‍പ്പന്നം ലഭ്യമാണ്. 22,990 രൂപയാണ് വില

Comments

comments

Categories: Business & Economy