മുത്തൂറ്റ് ഫിനാന്‍സ് ജയ്പ്പൂര്‍ പിങ്ക് പാന്തേഴ്‌സ് ടീമിന്റെ പങ്കാളിയാകും

മുത്തൂറ്റ് ഫിനാന്‍സ് ജയ്പ്പൂര്‍ പിങ്ക് പാന്തേഴ്‌സ് ടീമിന്റെ പങ്കാളിയാകും

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് പ്രോ കബഡി ലീഗിന്റെ അഞ്ചാം പതിപ്പില്‍ ജയ്പ്പൂര്‍ പിങ്ക് പാന്തേഴ്‌സ് ടീമിന്റെ പങ്കാളിയാകും. അസോസിയേറ്റ് സ്‌പോണ്‍സറായിട്ടാണ് കമ്പനി പിങ്ക് പാന്തേഴ്‌സുമായി സഹകരിക്കുന്നത്. സിനിമാ താരം അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലുള്ള പിങ്ക് പാന്തേഴ്‌സ് കബഡി ലീഗിന്റെ ആദ്യപതിപ്പില്‍ ചാമ്പ്യന്‍മാരും 2016-ലെ നാലാം പതിപ്പില്‍ റണ്ണര്‍ അപ്പുമായിരുന്നു.

മൂന്നു മാസം നീണ്ടു നില്‍ക്കുന്ന അഞ്ചാം പതിപ്പില്‍ 130 മത്സരങ്ങളാണുള്ളത്. ഇതില്‍ പിങ്ക് പാന്തേഴ്‌സ് 12 നഗരങ്ങളിലായി കുറഞ്ഞത് 22 മത്സരങ്ങളില്‍ പങ്കെടുക്കും. ഒക്‌റ്റോബര്‍ 27-ന് ആണ് മത്സരം അവസാനിക്കുക.പങ്കാളിത്ത വ്യവസ്ഥയനുസരിച്ച് പിങ്ക് പാന്തേഴ്‌സ് മത്സരിക്കുന്ന എല്ലാ മത്സരങ്ങളുടേയും ടിക്കറ്റുകള്‍ കമ്പനിയുടെ രാജ്യത്തെ 4500-ലധികം ശാഖകളിലൂടെ ലഭ്യമാക്കും.”സ്‌പോര്‍ട്‌സിനേയും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനേയും എപ്പോഴും പിന്തുണയ്ക്കുന്ന കമ്പനിയാണ് മുത്തൂറ്റ് ഫിനാന്‍സ്. ക്രിക്കറ്റ്, ഫുട്‌ബോള്‍, കബഡി തുടങ്ങിയ കായികയിനങ്ങളുമായി കമ്പനി മുമ്പ് ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുപോന്നിട്ടുണ്ട്.

ഗ്രാമീണ മേഖലയുമായി കൂടുതല്‍ ബന്ധപ്പെടുന്ന കായികയിനമായ കബഡിയോട് കമ്പനിക്ക് പ്രത്യേക അടുപ്പമുണ്ട്. കാരണം കമ്പനിയുടെ 60 ശതമാനത്തിലധികം ശാഖകളും ഗ്രാമീണ, അര്‍ധനഗര മേഖലകളിലാണ്. അതുകൊണ്ടുതന്നെ ഈ പങ്കാളിത്തം ഗ്രാമീണ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള കമ്പനിയുടെ ലക്ഷ്യത്തെ കൂടുതല്‍ വ്യക്തമാക്കുന്നു.” കമ്പനിയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.

രാജസ്ഥാനിലും ഇന്ത്യയിലും വ്യാപകമായി ശാഖകളുള്ള മുത്തൂറ്റ് ഫിനാന്‍സ് അസോസിയേറ്റ് സ്‌പോണ്‍സര്‍ എന്ന നിലയില്‍ എത്തുന്നത് ജയ്പ്പൂര്‍ പിങ്ക് പാന്തേഴ്‌സ് ടീമിന് വലിയ ജനപ്രീതി നേടി നല്‍കും.” മുത്തൂറ്റ് ഫിനാന്‍സുമായുള്ള പങ്കാളിത്തത്തെ സ്വാഗതം ചെയ്തുകൊണ്ട് അഭിഷേക് ബച്ചന്‍ പറഞ്ഞു. സ്വര്‍ണപ്പണയ വായ്പ, ഇന്‍ഷുറന്‍സ്, മൈക്രോ ഫിനാന്‍സ്, ഭവന വായ്പ, മ്യൂച്വല്‍ ഫണ്ട്, വിദേശനാണ്യം, മണി ട്രാന്‍സ്ഫര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ധനകാര്യ സേവനങ്ങള്‍ ഒരു കൂരയ്ക്കു കീഴില്‍ നല്‍കുന്ന ധനകാര്യ സൂപ്പര്‍മാര്‍ക്കറ്റ് ആയ മുത്തൂറ്റ് ഫിനാന്‍സിന് രാജ്യത്തൊട്ടാകെ 48 കോടിയിലധികം (ആവര്‍ത്തിച്ചു വരുന്നവര്‍ ഉള്‍പ്പെടെ) ഉപഭോക്താക്കളുണ്ട്. കമ്പനി പ്രതിദിനം 2,53,000 ഇടപാടുകാര്‍ക്കാണ് സേവനം നല്‍കുന്നത്. കമ്പനി ഇതുവരെ മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ നല്‍കിയിട്ടുണ്ട്. ഇതില്‍ ഒരു ലക്ഷം കോടി രൂപയിലധികം ഗ്രാമീണ മേഖലയിലാണ്.

Comments

comments

Categories: More