മോട്ടോറോള റീട്ടെയ്ല്‍ സാന്നിധ്യം ശക്തമാക്കും

മോട്ടോറോള റീട്ടെയ്ല്‍ സാന്നിധ്യം ശക്തമാക്കും

കൊച്ചി : മോട്ടോറോള ഇന്ത്യയില്‍ റീട്ടെയ്ല്‍ സാന്നിധ്യം ശക്തമാക്കും. ഇതിന്റെ ഭാഗമായി മോട്ടോ ഹബ് എന്ന പേരില്‍ പ്രത്യേക സ്റ്റോറുകള്‍ തുറക്കും. മോട്ടോറോള സ്മാര്‍ട്ട് ഫോണുകളുടെ മുഴുവന്‍ ശ്രേണിയും മോട്ടോ ഹബില്‍ ലഭ്യമായിരിക്കും. നടപ്പു സാമ്പത്തിക വര്‍ഷം 50 മോട്ടോ ഹബുകള്‍ തുറക്കാനാണ് പരിപാടി.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മോട്ടോ ഇ പ്ലസും മോട്ടോ സി പ്ലസും അടക്കമുള്ള ഫോണുകള്‍ മോട്ടോ ഹബില്‍ ലഭ്യമാണ്.മോട്ടോറോള, മോട്ടോ സി, മോട്ടോ ജി എന്നിവയും മോട്ടോ സെഡ് പ്ലേ, മോട്ടോ മോഡ്‌സ്, ഓണ്‍-ഇയര്‍ഫോണ്‍, ഇന്‍-ഇയര്‍ ഹെഡ്‌ഫോണ്‍, മോട്ടോ ഷെല്‍സ്, കവറുകള്‍ എന്നീ അനുബന്ധ ഘടകങ്ങളും മോട്ടോ ഹബില്‍ പ്രദര്‍ശിപ്പിക്കും.[/blockquote]

മോട്ടോ ഹബ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഒട്ടേറെ ഓഫറുകളും ഉണ്ട്. മോട്ടോറോള ഇസിജി വാങ്ങുന്നവര്‍ക്ക് മോട്ടോറോള അനുബന്ധ ഘടകങ്ങള്‍ സൗജന്യമായി ലഭിക്കും. മോട്ടോ സെഡ് 2 പ്ലേ വാങ്ങുന്നവര്‍ക്ക് മോഡ്‌സ്-ല്‍ 50 ശതമാനം കിഴിവും ഉണ്ടായിരിക്കും.

Comments

comments

Categories: Business & Economy