മാനുഫാക്ചറിംഗിലെ മന്ദഗതിക്ക് ജിഎസ്ടിയുമായി ബന്ധമില്ല: ബിബേക് ദെബ്രൊയ്

മാനുഫാക്ചറിംഗിലെ മന്ദഗതിക്ക് ജിഎസ്ടിയുമായി ബന്ധമില്ല: ബിബേക് ദെബ്രൊയ്

ന്യൂഡെല്‍ഹി: മാനുഫാക്ചറിംഗ് ഉല്‍പ്പാദനത്തിന്റെ മന്ദഗതിയെ ജിഎസ്ടിയുമായി ബന്ധിപ്പിക്കുന്നത് ഉചിതമല്ലെന്ന് നിതി ആയോഗ് അംഗം ബിബെക് ദെബ്രൊയ്. നികുതി പരിഷ്‌കരണത്തിനപ്പുറമുള്ള പ്രശ്‌നങ്ങള്‍ ഈ മേഖല അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജിഎസ്ടി നിയമങ്ങളും നിരക്കുകളും സംബനിധിച്ച അവ്യക്തത മൂലം ആദ്യഘട്ടത്തില്‍ ഈ മേഖലയില്‍ ചില ആശങ്കകളുണ്ടായിരുന്നു എന്നും ദെബ്രൊയ് പറഞ്ഞു. വളരെ സുതാര്യമായാണ് ജിഎസ്ടിയിലേക്കുള്ള പരിവര്‍ത്തനം നടപ്പാക്കിയിട്ടുള്ളത്. ഇതില്‍ ആശങ്കപ്പെടേണ്ടതില്ല. പരിവര്‍ത്തനം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ആശങ്കകള്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ മാനുഫാക്ചറിംഗ് മേഖലയിലെ ഉല്‍പ്പാദനം ജൂലൈ 1 മുതല്‍ ജിഎസ്ടി നടപ്പാക്കിയതിന്റെ കൂടി ഫലമായി ഇടിഞ്ഞുവെന്ന് നിക്കെയ് ഇന്ത്യയുടെ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പിഎംഐ) കഴിഞ്ഞ ആഴ്ച ചൂണ്ടിക്കാട്ടിയിരുന്നു.2017 ജൂണിലെ 50.9 മായി താരതമ്യം ചെയ്യുമ്പോള്‍ ജൂലൈയില്‍ മാനുഫാക്ചറിംഗ് പിഎംഐ 47.9 ആയിരുന്നു. 2009 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറവാണിത്.
മാനുഫാക്ചറിംഗ് മേഖലയെ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ചില സുപ്രധാന നടപടികള്‍ എടുത്തിട്ടുണ്ടെന്നും എന്നാല്‍ മെച്ചപ്പെട്ട ഫലത്തിനായി അല്‍പ്പം സമയമെടുത്തേക്കാമെന്നും ബിബെക് ദെബ്രൊയ് പറഞ്ഞു.

Comments

comments

Categories: Slider, Top Stories