‘ബോണ്ട് ഓഫ് ലവ്’ പ്രചാരണവുമായി ഫെവിക്കോള്‍

‘ബോണ്ട് ഓഫ് ലവ്’ പ്രചാരണവുമായി ഫെവിക്കോള്‍

കൊച്ചി: പിഡിലൈറ്റിന്റെ ഇതിഹാസ ബ്രാന്‍ഡായ ഫെവിക്കോള്‍ രാജ്യത്തെ സൈനികരെ ആദരിക്കാനായി ‘ഫെവിക്കോള്‍ ബോണ്ട് ഓഫ് ലവ്’ എന്ന ദേശീയ പ്രചാരണം സംഘടിപ്പിക്കുന്നു. തങ്ങളുടെ സൈനിക സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് അവര്‍ക്കായി രാഖിയും കാര്‍ഡുകളും കൈകൊണ്ട് നിര്‍മ്മിക്കാന്‍ കുട്ടികളെ പ്രോല്‍സാഹിപ്പിക്കുക എന്നതാണ് പ്രചാരണത്തിന്റെ ലക്ഷ്യം.

കാര്‍ഗില്‍ വിജയ് ദിവസില്‍ ആരംഭിച്ച രാഖി നിര്‍മ്മാണം ഓഗസ്റ്റ് അഞ്ച് വരെ തുടര്‍ന്നു. രാജ്യത്തെ 500 വിദ്യാലയങ്ങളില്‍ നിന്നായി 1.5 ലക്ഷത്തോളം കുട്ടികള്‍ ഇതില്‍ പങ്കെടുത്തു. ഞയറാഴ്ച വൈകിട്ട് ഫെവിക്കോള്‍ ഇവ സൈനികര്‍ക്ക് കൈമാറി.

രാജ്യത്തുടനീളമുള്ള കുട്ടികള്‍ ചേര്‍ന്ന് സൈനികര്‍ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് കൈകൊണ്ട് രാഖി നിര്‍മ്മിക്കുന്ന കാഴ്ച അവിസ്മരണീയമായിരിക്കുമെന്നും രാജ്യം കാക്കുന്ന സൈനികരെ ആദരിക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗമാണിതെന്നും പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ആര്‍ട്‌സ് ആന്‍ഡ് സ്റ്റേഷനറി ബിസിനസ് പ്രസിഡന്റ് രാഹുല്‍ സിന്‍ഹ പറഞ്ഞു.

Comments

comments

Categories: More