ടെക്‌സ്‌റ്റൈലുകള്‍ക്ക് ആശ്വാസമായി നിരക്കിളവ്

ടെക്‌സ്‌റ്റൈലുകള്‍ക്ക് ആശ്വാസമായി നിരക്കിളവ്

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി രാജ്യത്ത് നടപ്പാക്കിയതിന് ശേഷം ശനിയാഴ്ച ചേര്‍ന്ന ആദ്യത്തെ സമ്പൂര്‍ണ ജിഎസ്ടി കൗണ്‍സില്‍ യോഗം 19 സേവനങ്ങളുടെ നിരക്ക് പുതുക്കിയിരുന്നു. ടെക്‌സ്റ്റൈയില്‍സ് മേഖലയിലെ തൊഴിലുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരക്ക് 8 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറച്ചിട്ടുണ്ട്.

നെയ്ത്ത്, ചായം മുക്കല്‍, ചിത്രത്തുന്നല്‍, പ്രിന്റിംഗ്, വാഷിംഗ്, സ്റ്റിച്ചിംഗ് തുടങ്ങിവയില്‍ മേഖലയില്‍ ഉടലെടുത്ത വിവിധ ആശങ്കകള്‍ ലഘൂകരിക്കാന്‍ തൊഴില്‍ നിരക്കിളവ് നീക്കം ചെയ്തത് സഹായിക്കും. തടസമില്ലാത്ത ചരക്ക് നീക്കം ഉറപ്പുവരുത്തുന്നതിന് ഇ-വേ ബില്ലിംഗ് സംവിധാനത്തിന്റെ ചട്ടങ്ങള്‍ക്കും ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

50,000 രൂപയ്ക്ക് മുകളിലുള്ള ഏത് ചരക്കും 10 കിലോമീറ്ററിന് അപ്പുറത്തേക്ക് വില്‍ക്കുമ്പോള്‍ ചരക്കുനീക്കത്തിന് മുന്‍പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന ജിഎസ്ടിയിലെ വ്യവസ്ഥയാണ് ഇ-വേ ബില്‍ സംവിധാനം വഴി നടപ്പാക്കുക.ഒക്‌റ്റോബര്‍ 1 മുതല്‍ ഏകീകൃത ഇ-വേ ബില്‍ നിയമങ്ങള്‍ നിലവില്‍ വരും.ടെക്‌നോളജിയിലെ വന്‍തോതിലുള്ള ഇന്‍സ്‌പെക്റ്റര്‍ രാജ് നിര്‍ത്തലാക്കാന്‍ അത് വഴി കഴിയും.

Comments

comments

Categories: Business & Economy